ഇനി പുതിയ തുടക്കമെന്ന് സന്തോഷ്‌ പണ്ഡിറ്റ്‌ ഇതൊക്കെയാണ് ജീവിതമെന്ന് ആരാധകര്‍

കൂടുതല്‍ മലയാള സിനിമകള്‍ ഒന്നും ചെയ്തിട്ടില്ല എങ്കില്‍കൂടി കേരളത്തില്‍ അറിയപ്പെടുന്ന ഒരു നടന്‍ തന്നെയാണ് സന്തോഷ്‌ പണ്ഡിറ്റ്‌. സ്വന്തമായി സിനിമ നിര്‍മ്മിക്കുകയും അതിലെ പാട്ടുകള്‍ക്ക് സ്വന്തമായി വരികള്‍ എഴുതി സംവിധാനം ചെയ്തു അങ്ങനെ തുടങ്ങി എല്ലാം തനിക് മറ്റൊരാളുടെ സഹായമില്ലാതെ ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച ഒരു നടന്‍ കൂടിയാണ് അദ്ദേഹം. തുടക്കത്തില്‍ നിരവധി ആളുകള്‍ അദ്ദേഹത്തെ പരിഹസിച്ചു എങ്കിലും നിലവില്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്ന നിരവധി മലയാളികള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. തുടക്കത്തില്‍ അദ്ദേഹം ചെയ്ത സിനിമകള്‍ അക്കാലത്തു കൂടുതല്‍ ആളുകള്‍ കണ്ടിരിക്കില്ല പക്ഷെ അതൊക്കെയും കേരളത്തില്‍ ചര്‍ച്ചാ വിഷയമായിരുന്നു.തന്‍റെ സിനിമയിലെ അഭിനയത്തിനും അതിലെ പാട്ടുകളിലെ ചില വരികള്‍ എടുത്തുകാട്ടിയും ആയിരുന്നു പലരും അദ്ദേഹത്തെ പരിഹസിച്ചത്.



എന്നാല്‍ പിന്നീട് അദ്ദേഹം മലയാള സിനിമയിലെ തന്നെ ഇടവും വലിയ താരമായ മമ്മുട്ടിയുടെ സിനിമയില്‍ തന്നെ നല്ലൊരു വേഷം ചെയ്തു. വളരെ കുറച്ചു രംഗങ്ങളില്‍ മാത്രമേ അദ്ദേഹം ആ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇന്ന് ആ കൊച്ചു കഥാപാത്രത്തെ ഓര്‍ക്കുന്നവരാണ് മലയാളികള്‍. പിന്നീട് അദ്ദേഹം ചെയ്യുന്ന എന്തും മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തുടങ്ങി ഇതെല്ലാം അദ്ദേഹത്തെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ കാരണമായി. ഇപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന നടന്‍റെ ഇടവും പുതിയ വിശേഷം എന്നു പറയുന്നത് അദ്ദേഹം ചെയ്യുന്ന സീരിയല്‍ തന്നെയാണ്. തന്‍റെ പുതിയ സീരിയലിന്‍റെ വിശേഷം പങ്കുവെച്ചാണ് സന്തോഷ പണ്ഡിറ്റ്‌ രംഗത്ത് വന്നിരിക്കുന്നത്.

ഇതൊരു പുതിയ തുടക്കമാണ് എന്നാണു അദ്ദേഹം പറഞ്ഞത് എന്നാല്‍ ചിത്രങ്ങള്‍ നോക്കി പരിഹസിക്കുന്നവരും കുറവല്ല എന്നിരുന്നാലും അദ്ദേഹം കൊടുത്താല്‍ ഊര്‍ജ്ജത്തോടെ മുന്നോട്ടു പോകുകയാണു. അദ്ദേഹം ഇടയ്ക്കിടെ ചെയ്യുന്ന പല കാര്യങ്ങളും കാണുമ്പോള്‍ പലരും പറയുന്നത് ഇങ്ങനെയാണ് ഇത്രയൊക്കെ പരിഹാസിക്കപ്പെട്ടിട്ടും ഊര്‍ജ്ജത്തോടെ മുന്നോട്ട് പോകുന്ന ഒരു നടനെ വേറെ കണ്ടിട്ടില്ല. അത് വളരെ സത്യമാണ് സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന നടന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. മലയാള സിനിമ സന്തോഷ്‌ പണ്ഡിറ്റിനെ പൂര്‍ണ്ണമായും അഗീകരിക്കുന്ന ഒരു കാലം വരും തീര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *