കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ജാം.കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ജാം ഒരുപാട് ഇഷ്ടമാണ്. സിറ്റിയിൽ ഒക്കെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും അവരുടെ ബ്രേക്ക്ഫാസ്റ്റ് ബ്രഡ്ഡും ജാമും ആണ്.കാരണം ബ്രഡ്ഡും ജാമും ആകുമ്പോൾ പാചകം ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ.കഴിക്കാൻ ആണെങ്കിൽ അധികം സമയവും വേണ്ട.ഇന്ന് ഒരുപാട് വെറൈറ്റി ഫ്ലെവറിൽ ജാമുകൾ വിപണിയിൽ ലഭ്യമാണ്.എന്നാൽ അതെല്ലാം ഒരുപാട് പ്രിസർവേറ്റീവ്സ് ഒക്കെ ചേർത്താണ് ഉണ്ടാക്കുന്നത്.ഇത് സ്ഥിരം കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിനും വളരെ ദോഷം ചെയ്യും.ഈ ജാമുകൾ നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ? ഒട്ടും സമയം പാഴാക്കാതെ ഉണ്ടാക്കാൻ പറ്റിയ ഒരു ഐറ്റം തന്നെയാണ് ജാം.അതുകൊണ്ട് ഇനിമുതൽ ജാമുകൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇന്നിവിടെ നമ്മൾ പൈനാപ്പിൾ ജാമും മാതളനാരങ്ങ ജാമുമാണ് ഉണ്ടാക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.ചേരുവകൾ പൈനാപ്പിൾ കോൺഫ്ലവർ പഞ്ചസാര നെയ്യ് തയ്യാറാക്കുന്ന വിധം ഒരു പൈനാപ്പിൾ ക്ലീൻ ചെയ്ത് ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. ഈ പൈനാപ്പിൾ കഷ്ണങ്ങൾ ഒട്ടും വെള്ളം ചേർക്കാതെ ഒന്ന് അടിച്ചെടുക്കുക.ഇനി ഒരു പാനിലേക്ക് ഈ പൈനാപ്പിൾ ജ്യൂസ് ഒന്ന് അരിപ്പ ഉപയോഗിച്ച് അരിച്ചൊഴിക്കുക.
ഇനി ഇത് നല്ലതു പോലെ ഒന്നു മിക്സ് ചെയ്തു കൊടുക്കുക. ഇപ്പോൾ ഈ പൈനാപ്പിൾ പൾപ്പിന് അത്യാവശ്യം നല്ല കട്ടിയുണ്ട്.കുറച്ചുകൂടി കട്ടി കിട്ടുന്നതിനുവേണ്ടി ഇതിലേക്ക് കുറച്ച് കോൺഫ്ലവർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.കോൺഫ്ലവർ ഇല്ലെങ്കിൽ ഒരു ടീസ്പൂൺ മൈദ ആണെങ്കിലും ചേർത്തു കൊടുത്താൽ മതിയാകും.ഇനി സ്റ്റൗ കത്തിച്ച് പാൻ വയ്ക്കുക.ഫ്ലെയിം കൂട്ടി ഇത് ഇളക്കിക്കൊണ്ടെയിരിക്കുക.ഇത് നന്നായിട്ട് കുറുകിവരുമ്പോൾ അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക.ഇതും നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് ചെയ്തു നല്ലതുപോലെ ചെയ്യുക. ഇത് നന്നായി കുറുകി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക.അപ്പൊൾ നമ്മുടെ ഹോംമെയ്ഡ് പൈനാപ്പിൾ ജാം റെഡി. ഇത് നന്നായി തണുത്തതിനുശേഷം നമുക്ക് ഒരു പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്.ഒരു കളറോ മറ്റു കെമിക്കലോ ഒന്നും ചേർക്കാതെ പൈനാപ്പിൾ മാത്രം ചേർത്ത് തയ്യാറാക്കിയ പൈനാപ്പിൾ ജാം ആയതുകൊണ്ടുതന്നെ ഇതു നമുക്ക് കുട്ടികൾക്ക് വിശ്വസിച്ച് കൊടുക്കാവുന്നതാണ്.ഇതുപോലെ മാതളനാരങ്ങ കൊണ്ടും നമുക്ക് ജാം തയാറാക്കി എടുക്കാം.
ചേരുവകൾ മാതളനാരങ്ങ പഞ്ചസാര കോൺഫ്ലവർ നെയ്യ് തയ്യാറാക്കുന്ന വിധം മാതളനാരങ്ങയുടെ കുരു എല്ലാം അടർത്തിയെടുത്ത് അത് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിലിട്ട് അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് അരിച്ച് ഒഴിക്കുക. അവസാനം വരുന്ന പിശടിലേക്ക് അല്പം വെള്ളമൊഴിച്ച് അതും ഒന്ന് അരിച്ചെടുക്കുക. ഇതിലേക്ക് അൽപം കോൺഫ്ളോർ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ഇത് പാനിലേക്ക് ഒഴിച്ച് പൈനാപ്പിൾ ചെയ്തതു പോലെ തന്നെ നന്നായി ഒന്നു കുറുക്കിയെടുക്കുക.ഇത് നന്നായിട്ട് കുറുകിവരുമ്പോൾ അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക.ഇതും നന്നായി ഇളക്കി മിക്സ് ചെയ്യുക.ഇനി ഇതിലേക്ക് ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് ചെയ്തു നല്ലതുപോലെ ചെയ്യുക.ഇത് നന്നായി കുറുകി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക.അപ്പൊൾ നമ്മുടെ ഹോംമെയ്ഡ് മാതളനാരങ്ങ ജാമും റെഡി.