നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ നിർബന്ധമായും കാണപ്പെടുന്ന ഒന്നാണ് വലിയ ഉള്ളി.പലരും കറികൾ ഉണ്ടാക്കാൻ മാത്രമാണ് ഇവ ഉപയോഗിക്കുന്നത് എന്നാൽ വലിയ ഉള്ളികൾക്ക് ഉള്ളിൽ മറഞ്ഞിരിക്കുന്ന അനേകായിരം ഔഷധ ഉപയോഗങ്ങളെക്കുറിച്ച് അധികമാർക്കും അറിയില്ല.വൈറ്റമിൽ സി വൈറ്റമിൻ ബി 6 സൾഫർ ക്രോമിയം ഫൈബർ കാൽസ്യം എന്നിങ്ങനെ ഒട്ടനവധി മൂലകങ്ങളുടെ കലവറയാണ് വലിയ ഉള്ളികൾ. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഇവയുടെ പലവിധത്തിലുള്ള ഉപയോഗങ്ങളെ കുറിച്ച് അറിയാൻ തുടർന്ന് വായിക്കു.നെരമ്പ് തളർച്ച ഉള്ളവർ വലിയ ഉള്ളി തേനിൽ ചാലിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.ഉള്ളി മുറിച്ച് അതിന്റെ നീര് പിഴിഞ്ഞെടുത്ത് തേനിൽ ചേർത്ത് വേണം കഴിക്കാൻ. ഉറക്കക്കുറവ് ഉള്ളവരും ഉള്ളി ഇത് പോലെ ഉപയോഗിച്ചാൽ നല്ല ഉറക്കം കിട്ടാൻ ഇത് സഹായിക്കും.
മുഖക്കുരുവിനെതിരെയും നന്നായി പ്രയോഗിക്കാൻ കഴിയുന്ന ഒന്നാണ് വലിയഉള്ളി. മുഖക്കുരു ഉള്ളവർ വലിയ ഉള്ളി മുറിച്ച് അതിന്റെ നീര് മുഖത്ത് പുരട്ടി മൂന്നോ നാലോ മിനിറ്റിന് ശേഷം കഴുകി കളയുന്നത് വളരെ പ്രയോജനം ചെയ്യും.രക്തത്തിലെ ഷുഗർ ലെവൽ കണ്ട്രോൾ ചെയ്തു രക്തം ശുദ്ധിയക്കാനും വലിയ ഉള്ളി സഹായിക്കും. ഇതിന്റെ നീര് പിഴിഞ്ഞ് കുടിക്കുന്നത് നല്ല ദാഹനം ഉണ്ടാകാൻ സഹായിക്കും. വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ട് ഉള്ളവർ നീര് പിഴിഞ്ഞ് കുടിക്കുന്നത് വളരെ നല്ലതാണ്.കാഴ്ച്ചയിൽ നിസാരക്കാരൻ എന്നു തോന്നിക്കും എങ്കിലും ഈ വലിയ ഉള്ളി വളരെ ഉപകാരപ്രദമായ ഒരു ഔഷധമാണ്. ഇത് നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയാൽ നിരവധി രോഗങ്ങളിൽ നിന്ന് നമുക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
പൊതുവേ എല്ലാവരും ഉള്ളി എപ്പോഴും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട് എന്നു മാത്രമല്ല ഉള്ളി വെറുതെ കഴിക്കുന്നവരുമുണ്ട് ഇതെല്ലാം ഉള്ളിയുടെ ഗുണങ്ങള്‍ അറിയുന്നവരാണ്. നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് വലിയ ഉള്ളി പച്ചക്കറി വാങ്ങുമ്പോള്‍ ഉള്ളി തീര്‍ച്ചയായും വാങ്ങേണ്ടിവരും കാരണം വീട്ടിലെ എല്ലാതരം ഭക്ഷണത്തിലും നമ്മള് ഉള്ളി ചേര്‍ക്കാറുണ്ട്. ഇതുകൊണ്ട് ഒക്കെ തന്നെയാണ് കഴിയുന്ന സമയത്തെല്ലാം ഉള്ളി കഴിക്കണം എന്നു പറയാന്‍ കാരണം. ഇനിയാരും ഭക്ഷണത്തില്‍ നിന്നും ഉള്ളി ഒഴിവാക്കരുത് പരമാവധി കഴിക്കാന്‍ ശ്രമിക്കുക.