ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ജീവിതത്തിലേ തിരക്കും മുടി ശ്രദ്ധിക്കാൻ സമയം കിട്ടാത്തതും ക്ലോറിൻ വെള്ളത്തിന്‍റെ ഉപയോഗവും ആണ് പലപ്പോഴും മുടിയുടെ ഉള്ളു കുറവിനും കൊഴിച്ചിലിനും കാരണമാകുന്നത്. മുടി തഴച്ചു വളരാൻ മറ്റുപല പ്രകൃതിദത്ത സാധനങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട്. അതിൽ പ്രധാനമാണ് കറ്റാർവാഴ.കറ്റാർവാഴയുടെ ജെല്ല് മുടി വളരാൻ വളരെ ഉത്തമമാണ്.മുടി വളര്‍ച്ചയ്ക്കാവശ്യമായ വൈറ്റമിന്‍ എ, സി, ബി കോംപ്ലക്‌സ്,വൈറ്റമിന്‍ ഇയുമെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ കറ്റാർ വാഴ ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ ഉപയോഗിച്ചാൽ ഇന്നത്തെ കാലത്ത് പലരും നേരിടുന്ന മുടി കൊഴിച്ചിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം. കറ്റാർ വാഴ ഉപയോഗിച്ച് വളരെ ഈസി ആയും ചിലവുകുറച്ചും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു എണ്ണയെക്കുറിച്ച് ഇനി പറയാം.
വളരെ വേഗം തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഈ എണ്ണയുടെ നിർമാണത്തെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കൂ.ഈ എണ്ണ തയ്യാറാക്കാൻ രണ്ടേ രണ്ട് സാധനങ്ങളുടെ ആവശ്യം മാത്രേ ഉള്ളു. കറ്റാർ വാഴയും വെളുച്ചെണ്ണയും ആണ് ഇതിലേക്ക് വേണ്ട ചെറുവകൾ. എല്ലാവരും ചെയ്യുന്ന പോലെ കറ്റാർ വാഴ എടുത്തു തൊലി മുഴുവൻ കളഞ്ഞു വൃത്തിയാക്കേണ്ട അതിന്‍റെ അരികിലെ മുള്ള് കളഞ്ഞു ഒന്ന് ചതച്ചു എടുത്താൽ മാത്രം മതി.ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് നല്ല നാടൻ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നേരത്തെ ചതച്ചു വച്ചിരിക്കുന്ന കറ്റാർ വാഴ ഇട്ട് കൊടുക്കണം. കറ്റാർ വാഴ എണ്ണയിൽ കിടന്ന് നന്നായി തിളച്ചു ചേരുവകൾ അതിലേക്ക് ഇറങ്ങണം.
എണ്ണയിൽ കറ്റാർ വാഴ ഇടുമ്പോൾ ഉണ്ടാകുന്ന പൊട്ടൽ നിൽക്കുമ്പോൾ ആണ് അത് അടുപ്പിൽ നിന്ന് ഇറക്കാൻ പകമാകുന്നത്.ശേഷം ഈ എണ്ണ തണുത്തതിന് ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് വെച്ച് ഉപയോഗിക്കാം. പാത്രത്തിലേക്ക് മാറ്റിയ വെളിച്ചെണ്ണ കേടുകൂടാതെ രണ്ട് മാസം വരെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും. മുടി നന്നായി തഴച്ചു വളരാനും തരാൻ പോലുള്ള പ്രശ്നങ്ങൾ മാറാനും ഈ എണ്ണ വളരെ ഏറെ സഹായിക്കും.