ഈ കൂട്ട് ചേര്‍ത്ത് ചിക്കന്‍ കറി ഇങ്ങനെ ഉണ്ടാക്കിനോക്കൂ പിന്നെ നിങ്ങള്‍ക്ക് ഇങ്ങനെയേ വെക്കൂ

ചിക്കൻ കൊണ്ടുള്ള എല്ലാത്തരം വിഭവങ്ങളും ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ.എന്നാൽ തനി നാടൻ ചിക്കൻ കറിയോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടം ആണ്.ഓരോ സ്ഥലത്തും വ്യത്യസ്തമായ രീതിയിലാണ് ചിക്കൻ കറി ഉണ്ടാക്കുന്നത്.അതുകൊണ്ടുതന്നെ വ്യത്യസ്തമായ രുചിയും ആയിരിക്കും. ചിക്കൻ കറിയിൽ ഒരുപാട് പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നവരാണ് നമ്മളിൽ പലരും.ഓരോ പുതിയ ചേരുവകൾ ചേർക്കുമ്പോൾ അല്ലെങ്കിൽ മസാലക്കൂട്ടിലുള്ള വ്യത്യാസങ്ങൾ ചിക്കൻ കറിക്ക് വ്യത്യസ്തമായ രുചികൾ നൽകും.വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഒരു ചിക്കൻ കറി റെസിപ്പി നമുക്കൊന്നു നോക്കാം.ചേരുവകൾ പുതിനയില മല്ലിയില ഇഞ്ചി വെളുത്തുള്ളി കട്ടത്തൈര് പച്ചമുളക് ചിക്കൻ ഒരു കിലോ എണ്ണ ഒരു ടേബിൾസ്പൂൺ കറുവപ്പട്ടഏലയ്ക്ക ഗ്രാമ്പൂ സവാള മൂന്നെണ്ണം മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒന്നര ടേബിൾ സ്പൂൺ പെരു ജീരകപ്പൊടി കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി കാൽ ടേബിൾ സ്പൂൺ ഗരം മസാലപ്പൊടി -കാൽ ടേബിൾ സ്പൂൺ തക്കാളി രണ്ടെണ്ണം വെള്ളം ഒന്നരക്കപ്പ് ഉപ്പ് തയ്യാറാക്കുന്ന വിധം ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മസാലക്കൂട്ട് ആണ് റെഡിയാക്കേണ്ടത്.

ഇതിനായി പുതിനയില മല്ലിയില ഇഞ്ചി വെളുത്തുള്ളി കട്ടത്തൈര് പച്ചമുളക് ഇവയെല്ലാം കൂടി ഒന്ന് നന്നായി മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.അപ്പൊ നമ്മുടെ മസാലക്കൂട്ട് റെഡി.ഒരു കടായി ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക.എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് കറുവപ്പട്ട ഏലയ്ക്ക ഗ്രാമ്പൂ എന്നിവ ചേർക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് മീഡിയം ഫ്ലെയിമിൽ വെച്ച് നന്നായി വഴറ്റുക.സവാളയുടെ കളർ മാറി ഒരു ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് ആവശ്യത്തിനുള്ള മസാല ചേർത്ത് കൊടുക്കാം. മല്ലിപ്പൊടി മുളകുപൊടി പെരുംജീരകപ്പൊടി ഇവയെല്ലാം ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി ഒന്ന് വഴറ്റുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തു എടുക്കുക.

ശേഷം കഴുകി വാരി വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക.ഇനി ഇതിലേക്ക് നമ്മൾ നേരത്തെ അരച്ചു വെച്ചിരിക്കുന്ന മസാല കൂട്ട് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ശേഷം ഇതിലേക്ക് ഗ്രേവിയ്ക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക.കറി ചെറുതായൊന്ന് തിളച്ചു വരുമ്പോൾ വേപ്പില ഇട്ടു കൊടുക്കുക. ഇനി 15 മുതൽ 20 മിനിറ്റ് വരെ ഒരു ലോ ഫ്ലെയിമിൽ ഇട്ട് ഇത് ഒന്ന് നന്നായി വേവിച്ചെടുക്കുക.അപ്പോ വളരെ സിമ്പിളും ടേസ്റ്റിയും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ചിക്കൻ കറി എല്ലാവരും ഒന്ന് പരീക്ഷിച്ച് നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *