ഈ ഒരു ഇല മതി കീടങ്ങളെ തുരത്താന്‍ ഒരു തവണ ഇങ്ങനെ ചെയ്‌താല്‍ പിന്നെ വരില്ല

കൃഷിയിൽ നമ്മൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നത് കീടശല്യം ആണ്.പലതരം കീടങ്ങളാണ് നമ്മുടെ പച്ചക്കറികളെ ആക്രമിക്കാൻ വരുന്നത്.നീരുറ്റി കുടിക്കുന്ന പ്രാണികൾ വണ്ടുകൾ പുഴുക്കുകൾ പച്ച ഇന്ന് ഒരുപാട് കീടങ്ങളാണ് നമ്മുടെ പച്ചക്കറികളെ ആക്രമിക്കാൻ വരുന്നത്.ഈ കിടങ്ങളെ ഒക്കെ വീട്ടിൽ ഉള്ള സാധങ്ങൾ കൊണ്ട് നമുക്ക് തുരത്താൻ പറ്റും. കീടങ്ങളെ തുരത്താൻ പറ്റുന്ന ഒരു കീടനാശിനി നമുക്ക് തുളസിയില കൊണ്ട് ഉണ്ടാക്കാൻ സാധിക്കും.തുളസിയുടെ ഗുണങ്ങൾ ഒട്ടനവധിയാണ്. നമ്മുടെ രക്തശുദ്ധീകരണത്തിന് തുളസിയുടെ നീര് കുടിക്കുന്നത് നല്ലതാണ്.അതേപോലെ തലേന്ന് തുളസിയിലയിട്ട് വെള്ളം രാവിലെ കുടിക്കുന്നതും നല്ലതാണ്.ചർമസംരക്ഷണത്തിനും തുളസിയില ഏറ്റവും ഉത്തമമാണ്. തുളസില ഇടിച്ചു പിഴിഞ്ഞ് അതിന്‍റെ ചാറ് മുഖത്ത് പെരുട്ടിയാൽ മുഖക്കുരു ഒക്കെ പമ്പ കടക്കും. അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള ഈ തുളസിയിലയുടെ എങ്ങനെ കീടങ്ങളെ തുരത്താനുള്ള കീടനാശിനി ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ കുറച്ച് തുളസിയില നന്നായി അരച്ചെടുക്കുക.ഇത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി എടുക്കുക. ഇനി ഇത് ഒരു ദിവസം അങ്ങനെ തന്നെ വയ്ക്കുക. ശേഷം ഇതിലേക്ക് ഒരു ബാർസോപ്പ് ചീവി അത് വെള്ളത്തിൽ ലയിപ്പിച്ച് എടുത്തത് ഒഴിച്ചു മിക്സ് ചെയ്യുക. ഇനി ഇതൊന്നു അരിച്ചെടുക്കുക.ഇനി ഇത് ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ച് വെക്കുക.നമുക്ക് പച്ചക്കറികളിലും ചെടികളിലും ഒക്കെ തളിച്ചു കൊടുക്കാവുന്നതാണ്.കീടങ്ങളെ തുരത്താന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ജൈവ കീടനാശിനിയാണ് തുളസിയില മിശ്രിതം. വെള്ളരി വർഗ്ഗങ്ങളിൽ ആണ് കായിച്ചയുടെ ശല്യം ഏറ്റവും കൂടുതൽ.ഈ കായിച്ചയേ തുരത്താൻ നമുക്ക് ഒരു തുളസിയില കെണി റെഡിയാക്കാം.തുളസിയില കെണി ഉണ്ടാക്കുന്നതിനു വേണ്ടി നമുക്ക് വേണ്ട സാധനങ്ങൾ തുളസിയില ശർക്കര പാരസെറ്റമോൾ എന്നിവയാണ്. ആദ്യം തന്നെ ഈ പാരസെറ്റമോൾ ഒന്നു പൊടിച്ചെടുക്കുക.ശർക്കരയും കുറച്ചു ചീവി എടുക്കുക.

ഇനി തുളസിയില നന്നായിട്ട് ഒന്ന് അരച്ചെടുക്കുക.ഇനി അരച്ചെടുത്ത തുളസിയില ചാറിലേക്ക് ചീവി എടുത്ത ശർക്കരയും പാരസെറ്റമോളും കൂടി ചേർത്ത് മിക്സ് ചെയ്യുക.ഇനി ഇത് ചിരട്ടയിൽ ഒഴിച്ച് നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ കെട്ടി തൂക്കിയിടുക.ഇതുപോലെ ഒരു രണ്ടുമൂന്നു ചിരട്ട നമ്മുടെ കൃഷിത്തോട്ടത്തിൽ കെട്ടി തൂക്കിയിട്ടാൽ മതിയാവും.തുളസിയുടെ മണവും ശർക്കരയുടെ മണവും ഒക്കെ കായിച്ചയേ പെട്ടെന്ന് ആകർഷിക്കും.ഇതിൽ പാരസെറ്റാമോൾ ചേർത്തിരിക്കുന്നത് കൊണ്ട് കായിച്ചകൾ ഒക്കെ പെട്ടെന്ന് ഇല്ലാതാകും.കായീച്ചശല്യം കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ് തുളസിക്കെണി. ഇതു പോലെ തുളസിയില കൊണ്ട് നമുക്ക് കീടനാശിനിയും തുളസിയില കെണിയും വീട്ടിൽ തന്നെ തയ്യാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *