വൈകുന്നേരം ഒരു കപ്പു ചായയോടൊപ്പം ഒരു നാലുമണി പലഹാരം എല്ലാവർക്കും നിർബന്ധമാണ്. പണ്ടുകാലങ്ങളിൽ ആവിയിൽ വേവിച്ച കൊഴുക്കട്ട ഇലയട തുടങ്ങിയ വിഭാവങ്ങളായിരുന്നു നാലുമണി പലഹാരമായി കഴിച്ചിരുന്നത്.എന്നാൽ ഇന്ന് കാലം മാറി എല്ലാവർക്കും ബേക്കറി ഐറ്റംസി നോടാണ് താൽപര്യം കൂടുതൽ. പപ്സ് കട്ലൈറ്റ് സമൂസ ബർഗർ തുടങ്ങിയവയാണ് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് കൂടുതൽ ഇഷ്ടം.എന്നാൽ ഇതെല്ലാം ഇന്ന് ബേക്കറികളിൽ നിന്ന് നമുക്ക് വിശ്വസിച്ചു വാങ്ങി കഴിക്കാൻ പറ്റില്ല. പഴകിയ എണ്ണയിലാണ് ഇത് ഉണ്ടാക്കുന്നത് എന്നതാണ് പ്രധാന കാരണം.അപ്പോൾ എന്ത് കൊണ്ടും ഇതൊക്കെ വീട്ടിൽ ഉണ്ടായി കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.എന്നാൽ എപ്പോഴും പപ്സും കട്‌ലറ്റും ഒക്കെ കഴിക്കുന്നതിനേക്കാൾ എന്തെങ്കിലും ഒരു വെറൈറ്റി ഐറ്റം കഴിച്ചാലോ ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് നല്ല സ്പൈസി ആയിട്ടുള്ള ഒരു നാലുമണി പലഹാരം ആണ്.വേറൊന്നുമല്ല എഗ് ബോൾ.കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണു മുട്ട.
മുട്ട കൊണ്ടുള്ള എല്ലാ വിഭവങ്ങളും കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഒരുപാട് ഇഷ്ടമാണ്. എങ്ങനെയാണ് ഇത്ര രുചികരമായിട്ടുള്ള എഗ്ഗ് ബോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നത് എന്ന് നോക്കാം. ചേരുവകൾ ബ്രെഡ് കോഴിമുട്ട വെള്ളം സവാള പച്ചമുളക് ഇഞ്ചികറിവേപ്പില മല്ലിയില മുളകുപൊടി മഞ്ഞൾപ്പൊടി ചിക്കൻ മസാല ഉപ്പ് കായപ്പൊടി മൈദപ്പൊടി അരിപ്പൊടി തയ്യാറാക്കുന്ന വിധം ബ്രെഡ് നന്നായി പൊടിച്ചെടുക്കുക.ഇത് ബൗളിലേക്ക് മാറ്റുക.ഇതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് ഒന്ന് ചെറുതായി നനച്ചെ ടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇഞ്ചി കറിവേപ്പില മല്ലിയില മുളകുപൊടി മഞ്ഞൾപ്പൊടി,ചിക്കൻ മസാല, കായപ്പൊടി ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നന്നായി ഒന്നും മിക്സ് ചെയ്യുക.ഇനി ഇതിലേക്ക് മൈദ പൊടി അരിപ്പൊടി വെള്ളവും ചേർത്ത് നല്ല രീതിയിൽ ഒന്ന് കുഴച്ചെടുക്കുക.
ഇനി പുഴുങ്ങിയ മുട്ട നാല് പീസ് ആയി മുറിച്ചെടുക്കുക. നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് ഒന്ന് പരത്തിയതിന് ശേഷം മുട്ട ഇതിൽ വെച്ച് ഒന്ന് കവർ ചെയ്തെടുക്കുക. ഇതുപോലെ എല്ലാം ചെയ്തെടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക.എണ്ണ നന്നായി ചെറുതായി ചൂടായതിനുശേഷം റെഡിയാക്കി വെച്ചിരിക്കുന്ന ഓരോ എഗ്ഗ് റോളും തിളച്ച എണ്ണയിലേക്ക് ഇട്ട് ഡീപ്പ് റോസ്റ്റ് ചെയ്ത് എടക്കുക.നന്നായി റോസ്റ്റ് ആയതിനുശേഷം ഓരോന്നായി കോരി എടുക്കുക. അപ്പോൾ നമ്മുടെ അടിപൊളി എഗ്ഗ് റോസ്‌റ്റ് റെഡി.