ഇന്ന് മിക്ക വീടുകളിലും ഉള്ള ഒരു സസ്യമാണ് കറ്റാർവാഴ.വളരെ അധികം ഔഷധ ഗുണമുള്ള കറ്റാർ വാഴ ആയുർവേദത്തിലും ഹോമിയോപ്പതിയിലും ഔഷധമായി ഉപയോഗിക്കാറുമുണ്ട്. ത്വക്ക് രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയായ കറ്റാർവാഴ സൗന്ദര്യവർദ്ധക വസ്തുവായും നമ്മൾ ഉപയോഗിച്ചു വരുന്നു. സൗന്ദര്യസംരക്ഷണത്തിനായി കറ്റാർവാഴ വ്യാപകമായി ഉപയോഗിക്കാറുണ്ടെങ്കിലും കറ്റാർവാഴയുടെ ഉപയോഗം ചിലരിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കാറുണ്ട്.ശ്രദ്ധിക്കുകയാണെങ്കിൽ ഈ ചൊറിച്ചിലും അസ്വസ്ഥതയുംനമുക്ക് ഇല്ലാതാക്കാൻ സാധിക്കും.കറ്റാർ വാഴയുടെ ഇല മുറിച്ചു എടക്കുമ്പോൾ പുറത്തുവരുന്ന മഞ്ഞനിറത്തിലുള്ള നീരാണ് ഈ ചൊറിച്ചിലിനു കാരണം. ഇതിനു പറയുന്ന പേര് ലാറ്റക്സ് എന്നാണ്.ഇത് കൂടി കലരുമ്പോൾ ആണ് ചൊറിച്ചിൽ ഉണ്ടാകുന്നത്.ചെടിയിൽ നിന്ന് കറ്റാർ വാഴയുടെ ഇല വേർപെടുത്തുമ്പോൾ മുറിക്കുന്ന ഭാഗത്തുനിന്നും ഈ മഞ്ഞ നീര് ഒലിച്ചിറങ്ങുന്നത് നമുക്ക് കാണാൻ സാധിക്കും.അതുകൊണ്ട് ഈ മുറിച്ചു ഭക്ഷണം പത്തോ പതിനഞ്ചോ മിനിറ്റ് കുത്തനെ വെക്കുകയാണെങ്കിൽ ഇതിൽ നിന്നും ഈ മഞ്ഞ നീര് മുഴുവനും ആയും ഒഴുകിപ്പോകും.കൂടാതെ കറ്റാർവാഴ ഇല ചെറിയ കഷണങ്ങളാക്കിയ ശേഷം നന്നായി കഴുകേണ്ടതുണ്ട്. കാരണം മുറിക്കുന്ന ഓരോ ഭാഗത്തും ലാറ്റക്സിന്റെ സാന്നിധ്യം ഉണ്ടാകും.
അതുപോലെ ജെൽ ചെറിയ കഷണങ്ങളാക്കി എടുത്ത ശേഷം നല്ലപോലെ കഴുകണം. ഇങ്ങനെ പരമാവധി ലാറ്റക്സ് നീക്കം ചെയ്തു വേണം കറ്റാർവാഴ ജെൽ ഉപയോഗിക്കാൻ. ഇങ്ങനെ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഒന്നും ഉണ്ടാകില്ല.സൗന്ദര്യത്തിനും ആരോഗ്യസംരക്ഷണത്തിനും ആയി ഏറെ ഗുണം ചെയ്യുന്ന കറ്റാർവാഴ ഒരു അത്ഭുത സസ്യം തന്നെയാണ് എന്ന് തീർത്തു പറയാം.അലോവേര എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കറ്റാർവാഴ ചർമത്തിലെ ചുളിവുകൾ നീക്കാനും മുടിയുടെ വളർച്ചയ്ക്കും സൂര്യ താപത്തിനും എല്ലാം വളരെ ഉത്തമമാണ്. കറ്റാർ വാഴയുടെ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങൾ ഉള്ളതിനാൽ എരിയുന്ന സസ്യം പ്രമേഹ ശുശ്രൂഷ ചെടി എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്.കണ്ണിനടിയിലെ കറുപ്പ് അകറ്റാൻ ഇത് ഏറെ സഹായിക്കുന്ന ഒന്നാണ്.കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവും ഒക്കെയാണ് കണ്ണിനടിയിലെ കറുപ്പ് നിറത്തിന് കാരണം.അതുപോലെ മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ജെൽ പുരട്ടിയാൽ മതി.ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ആണ് ഇതിന് സഹായിക്കുന്നത്.നല്ലൊരു ആന്റി എയ്ജിങ് ക്രീം ആയി ഇത് ഉപയോഗിക്കാവുന്നതാണ്. മുഖത്ത് പ്രായം തോന്നാതിരിക്കാൻ ഇത് ഏറെ സഹായിക്കും. അതുപോലെ മുഖത്ത് നിറം വർദ്ധിപ്പിക്കാൻ കറ്റാർവാഴ ജെൽ വളരെ നല്ലതാണ്.ഇതിലെ ആന്റി ഓക്സിഡറ്റുകളും വൈറ്റമിനുകളും എല്ലാം ഇതിൽ ഏറെ സഹായിക്കുന്നതാണ്.മുഖക്കുരു വരണ്ട ചർമം എന്നിവ അകറ്റാൻ അല്പം കറ്റാർവാഴജെല്ലും നാരങ്ങനീരും ചേർത്ത് മുഖത്ത് പുരട്ടിയാൽ മതി.
മൗത്ത് വാഷിന് പകരം കറ്റാർവാഴ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.ജ്യൂസ് എടുക്കുമ്പോൾ ലേറ്റസ്റ്റ് പൂർണമായും നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ ദഹനക്കേട് എന്നിവയ്ക്കെല്ലാം കറ്റാർവാഴ ജ്യൂസ് ഒരു ഔഷധമാണ്.എന്നാൽ ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂണിൽ കൂടുതൽ കറ്റാർവാഴ ജ്യൂസ് എടുക്കരുത്.കറ്റാർവാഴ ജെൽ ചർമത്തിന് ഈർപ്പം നൽകുന്നത് കൊണ്ട് ക്രീമുകൾക്ക് പകരം ഉപയോഗിക്കാവുന്നതാണ്. വേനൽക്കാലത്ത് വെയിൽ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകൾ ക്ക് കറ്റാർവാഴയുടെ ജെൽ തേച്ചാൽ മതി.അതുപോലെ ഷേവിങ്ങും ത്രേഡിങ്ങിനും ഒക്കെ ശേഷം കറ്റാർ വാഴയുടെ ജെൽ ആ ഭാഗത്ത് പുരട്ടാവുന്നതാണ്. വീട്ടിൽ തന്നെ ഉണ്ടാകുന്ന ഫെയ്സ് മാസ്ക് മിശ്രിതത്തിനോപ്പം കറ്റാർവാഴ ജെൽ കൂടി ചേർക്കുന്നത് ഉണ്ടാക്കുന്ന ഫെയ്സ് മാസ്കിന്റെ ഗുണവും വർദ്ധിപ്പിക്കും.ശിരോചർമത്തിലും മുടിയിലും കറ്റാർവാഴ ജെൽ കേൾക്കുന്നത് ചൊറിച്ചിൽ ഒഴിവാക്കാനും മുടിയിഴകൾക്ക് ഈർപ്പം നൽകാനും സഹായിക്കും. വിറ്റാമിനുകളും ഫോളിക് ആസിഡും അടങ്ങിയ കറ്റാർ വാഴ മുടിയെ പരിപാലിച്ചു കൊഴിച്ചിൽ കുറയ്ക്കും. ചർമ്മത്തിന് പുറത്തുവരുന്ന തിണർപ്പ് ചൊറിച്ചിൽ പോലെയുള്ളവയ്ക്കും കറ്റാർ വാഴവളരെ നല്ലതാണ്. മുഖത്തുനിന്നും മേക്കപ്പ് തുടച്ചുമാറ്റാനും കറ്റാർവാഴജെൽ ഉപയോഗിക്കാവുന്നതാണ്.
മുടി ബലമുള്ളതാകാനും താരൻ അകറ്റാനും കറ്റാർ വാഴ ജെൽ മുടിയിൽ പുരട്ടിയാൽ മതി. കറ്റാർവാഴയുടെ ജെൽ മിറാക്കിൾ ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ വിവിധ രോഗങ്ങൾക്ക് ചികിത്സിക്കുന്നതിന് വരെ ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്. മാത്രമല്ല ഇത് ഭാരം കുറയ്ക്കാനും ഏറെ സഹായിക്കും.വിറ്റാമിനുകൾ ധാതുക്കൾ എൻസൈമുകൾ അമിനോ ആസിഡുകൾ സാലി സിൽക്ക് ആസിഡുകൾ എന്നിങ്ങനെ 75 സുപ്രധാന ഘടകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്.കറ്റാർവാഴ ജെല്ലിനെ ചർമ്മം ലാറ്റസ് ജെൽ ഇങ്ങനെ പ്രധാനമായ മൂന്ന് ഭാഗങ്ങളായി തരം തിരിക്കാം.കറ്റാർ വാഴയുടെ ചുവട്ടിൽ നിന്നും മുളച്ചു വരുന്ന സക്കറുകൾ ആണ് നടാനായി ഉപയോഗിക്കുന്നത്.സൂര്യ പ്രകാശം ലഭിക്കുന്ന തുറസ്സായ ഇടങ്ങളിലാണ് കറ്റാർവാഴ നടേണ്ടത്.നടുമ്പോൾ വരികൾ തമ്മിൽ ഏകദേശം 45 സെന്റീമീറ്റർ ഓളം അകലം പാലിക്കണം. ജൈവവളം ചേർത്ത മണ്ണിലാണ് കറ്റാർ വാഴ നടേണ്ടത്.ഇങ്ങനെ നടുമ്പോൾ കറ്റാർവാഴ നല്ലതുപോലെ തഴച്ചു വളരുകയും ഇലകൾക്ക് ഒക്കെ വലുപ്പം ഉണ്ടാവുകയും ചെയ്യും.
നട്ട് ഒരു മാസം കഴിയുമ്പോൾ മുതൽ വിളവെടുക്കാൻ സാധിക്കും. ചെടിയുടെ ചുവട്ടിൽ നിന്നാണ് ഇതിന്റെ പോളകൾ ശേഖരിക്കേണ്ടത്.ഇങ്ങനെ മൂന്നുമാസത്തെ ഇടവേളകളിൽ ഏകദേശം രണ്ടു വർഷം വരെ നമുക്ക് കറ്റാർവാഴ വിളവെടുക്കാൻ സാധിക്കും.ഒരു വളമായി ചായപിണ്ടി ഉള്ളി വേസ്റ്റ്,മുട്ടയുടെ തോട് എന്നിവയൊക്കെ മിക്സിയിലോ ഇട്ട് പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. മൂന്നു ദിവസം കൂടുമ്പോൾ കറ്റാർവാഴ നനച്ചു കൊടുത്താൽ മതി.ഇത്ര എളുപ്പത്തിൽ വളരുന്നതും ഒരുപാട് ഗുണങ്ങളും ഉള്ള കറ്റാർവാഴ എല്ലാവരും വീട്ടിൽ വച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. ഇത്രയും അറിവുകള് എല്ലാവര്ക്കും ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു ഈ അറിവ് നിങ്ങളുടെ കൂട്ടുകാര്ക്കും പകര്ന്നുകൊടുക്കുക.