നമ്മുടെ എല്ലാവരുടെയും തന്നെ വീടുകളിലെ ഒരു പ്രധാന ശല്യക്കാരനാണ് ഉറുമ്പ്.വീടിന്റെ മുക്കിലും മൂലയിലും വരെ ഉറുമ്പ് ശല്യം ഉണ്ടാകും.വീട്ടിൽ എവിടെയെങ്കിലും അല്പം മധുരമുള്ള സാധനങ്ങൾ എന്തെങ്കിലും ഇരിപ്പുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.ഇങ്ങനെ പല വീട്ടമ്മമാരും ഈ ഉറുമ്പിനെ കൊണ്ട് പൊറുതിമുട്ടി കാണും.അതേസമയം വീട്ടിൽ മാത്രമല്ല കൃഷിയിടത്തിലും ഉറുമ്പ് ഒരു വില്ലൻ തന്നെയാണ്.കൃഷിയിടത്തിൽ പയർ വെണ്ട വഴുതന മുളക് ഇവയിലൊക്കെ ആണ് കൂടുതലും ഉറുമ്പ് ശല്യം കണ്ടുവരുന്നത്.ഇങ്ങനെ കൂടുതൽ ഉറുമ്പ് ശല്യം ഉണ്ടാകുമ്പോൾ സാധാരണ നമ്മൾ ഉറുമ്പിനെ തുരത്താൻ ഉപയോഗിക്കുന്നത് ഉറുമ്പ് പൊടിയാണ്. എന്നാൽ ഇങ്ങനെ ശല്യക്കാരനായ ഉറുമ്പിന്കൂട്ടത്തെ തുരത്താന് മറ്റു ചില പൊടിക്കൈകൾ കൂടിയുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണ് ഹാൻഡ് വാഷ്.ഒരു അഞ്ച് എം എൽ ഹാൻഡ് വാഷ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികൾക്കും മറ്റും സ്പ്രേ ചെയ്താൽ മതിയാകും.ലിക്വിഡ് സോപ്പ് ഇല്ലെങ്കിൽ വാഷിംഗ് സോപ്പ് ആണെങ്കിലും ഉപയോഗിക്കാം.
കുറച്ചു സോപ്പ് ചീവി അല്പം വെള്ളത്തിൽ ഒന്നു ലയിപ്പിച്ചു എടുക്കുക.ഇനി ഇതിലേക്ക് വെള്ളമൊഴിച്ച് ചെടികൾക്ക് സ്പ്രേ ചെയ്യാവുന്നതാണ് ലിക്വിഡ് സോപ്പ് മിശ്രിതത്തിലേക്ക് അല്പം നീം ഓയിൽ കൂടി ചേർത്ത് കൊടുത്താൽ ഇത് കൂടുതൽ ഫലപ്രദമാണ്.ഇത് കൂടുതൽ ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ മാത്രം ചെയ്തു കൊടുത്താൽ മതി.പച്ചക്കറികൾക്ക് എല്ലുപൊടി കടലപ്പിണ്ണാക്ക് തുടങ്ങിയ വളങ്ങൾ ഇട്ടു കൊടുക്കുമ്പോൾ ഉറുമ്പ് ശല്യം ഉണ്ടാകുന്നതായി കാണാം.അങ്ങനെയുള്ള അവസരത്തിൽ വേപ്പിൻപിണ്ണാക്ക് പൊടിച്ചത് സൈഡിൽ വിതറി കൊടുക്കുന്നത് നല്ലതാണ്.ബേക്കിംഗ് സോഡയും പഞ്ചസാരയും മിക്സ് ചെയ്തു ഉറുമ്പുള്ള ചെടികളുടെ തടത്തിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ ഉറുമ്പ് ശല്യം പെട്ടെന്ന് ഇല്ലാതാവും.അതുപോലെ ഉറുമ്പ് ശല്യം എടുത്ത് അല്പം മഞ്ഞൾപൊടി വിതറുന്നത് വളരെ ഫലപ്രദമായ ഒന്നാണ്പാറ്റ വരാതിരിക്കുന്നതിന് ആയി ഉപയോഗിക്കുന്ന ചോക്കു പൊടിച്ച് ഉറുമ്പ് ശല്യം ഉള്ളിടത്ത് തീർന്നതും വളരെ നല്ലതാണ്.
ഇനി അതല്ല സാധാരണ ബ്ലാക്ക് ബോർഡിൽ ഉപയോഗിക്കുന്ന ചോക്ക് ആണെങ്കിൽ കൂടിയും ഇതുപോലെ പൊടിച്ചു ഇടുന്നത് ഉറുമ്പ് ശല്യം ഇല്ലാതാക്കുംഉറുമ്പ് വരാൻ സാധ്യതയുള്ള എടുത്ത കുറിച്ച് കറുപ്പ് വിതറുന്നത് ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ നല്ലതാണ് ഉപ്പ് ഉപയോഗിക്കുന്നതു പോലെ തന്നെ കുരുമുളകു പൊടിയും മുളകുപൊടിയും ഒക്കെ ഉറുമ്പ് ശല്യം ഉള്ളിടത്ത് വിതറി കൊടുക്കാവുന്നതാണ്.അപ്പോൾ ഉറുമ്പ് ശല്യം മാറിക്കിട്ടുംഒരു സ്പ്രേ ബോട്ടിലിൽ 10 എം എൽ വിന്നാഗിരിയും ലിക്വിഡ് സോപ്പും ഒരു ലിറ്റർ വെള്ളവും കൂടി മിക്സ് ചെയ്ത് ഉറുമ്പ് ശല്യം ഉള്ള ചെടികളിൽ തളിച്ചു കൊടുക്കാവുന്നതാണ് ഉറുമ്പ് ശല്യം ഉള്ളിടത്ത് കറുവാപ്പട്ട പൊടിച്ച് ഇടുന്നതും ഉറുമ്പിനെ തുരത്താൻ നല്ലതാണ്