നമ്മൾ മലയാളികളുടെ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന പ്രധാന പൂച്ചെടി ആണ് മുല്ല.ഇതിന്റെ സൗരഭ്യം തന്നെയാണ് എല്ലാവരെയും മുല്ലച്ചെടിയിലേക്ക് ആകർഷിക്കുന്നത്.തൂവെള്ള നിറമുള്ള മുല്ലപ്പൂ വിടർന്നു നിൽക്കുന്നത് തന്നെ കാണാൻ നല്ല ചന്തം ആണ്. വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പൂ കൂടിയാണ് ഇത്.വിവാഹത്തിൽ വധുവിന്റെ കാർകൂന്തൽ അലങ്കരിക്കുന്നതിൽ മുല്ലപ്പൂവിന് ഒരു പ്രഥമ സ്ഥാനം തന്നെയുണ്ട്. ഇങ്ങനെ എല്ലാവരും ഇഷ്ടപ്പെടുന്ന ഈ മുല്ലച്ചെടി കാടു പോലെ വളരാനും നിറയെ പൂക്കളുണ്ടാകാനും ഉള്ള ഒരു അടിപൊളി ടിപ്പാണ് ഇന്ന് ഇവിടെ പറയുന്നത്.മുല്ലച്ചെടി നല്ലത് പോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം എപ്പോഴും വളർത്താൻ. മണ്ണിലോ ഗ്രോ ബാഗിലോ ചട്ടിയിലോ ഒക്കെ മുല്ല ചെടി നടാവുന്നതാണ്.അതുപോലെതന്നെ വള്ളിപോലെ പടർന്നു പിടിക്കുന്നത് കൊണ്ട് മുല്ല നടുമ്പോൾ എപ്പോഴും ഒരു മീറ്റർ എങ്കിലും അകലത്തിൽ വേണം നടാൻ.
അതുപോലെ മുല്ല ചെടി നടുമ്പോൾ ഒരിക്കലും ആഴത്തിൽ കുഴിക്കരുത്. ഒരിക്കലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് മുല്ലച്ചെടി നടരുത്.എന്നാൽ ദിവസവും നല്ലതുപോലെ നനച്ചു കൊടുക്കുകയും വേണം.മഴക്കാലത്തു ഇത് ദിവസേന നനകേണ്ട ആവശ്യവുമില്ല.വേപ്പിൻ പിണ്ണാക്ക് ചാരം ഇതൊക്കെ മുല്ലച്ചെടിക്ക് വളമായിട്ട് ഉപയോഗിക്കാവുന്നതാണ്.അതുപോലെ അടുക്കള മാലിന്യം കൊണ്ടുള്ള ജൈവ സ്ലറി യും മുല്ല ചെടിക്ക് വളരെ നല്ലതാണ്.അടുക്കളയിലെ പച്ചക്കറി വേസ്റ്റ് മിക്സിയിലിട്ട് നന്നായി അടിച്ചെടുത്ത ശേഷം ഇത് കഞ്ഞി വെള്ളത്തിൽ കലക്കി മുല്ലച്ചെടിക്ക് ഒഴിവാക്കാവുന്നതാണ്.മുല്ലയ്ക്ക് മാത്രമല്ല മറ്റു ചെടികൾക്കും ഇത് വളരെ ഫലപ്രദമായ ഒരു വള്ളം തന്നെയാണ്.മുല്ല ചെടിക്ക് അനുയോജ്യമായ കാലാവസ്ഥ മേയ് ജൂൺ ജൂലൈ മാസങ്ങളിലേതാണ്.
നല്ല ആരോഗ്യത്തോടെ വളരുന്ന ചെടിയാണെങ്കിൽ നാലു മാസം കൊണ്ട് പൂവിടും.നവംബർ ഡിസംബർ മാസങ്ങളിൽ ഇതിന്റെ കമ്പ് ഒക്കെ വെട്ടി കൊടുക്കണം.എങ്കിൽ മാത്രമേ പുതിയ തളിരുകൾ വരു.ഈ പറയുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ മുല്ലച്ചെടി കാടുപോലെ വളർന്നു നിറയെ പൂക്കൾ ഉണ്ടാവും. എന്തായാലും വീട്ടില്‍ ചെടികള്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു കാര്യം തന്നെയാണ് നിങ്ങളുടെ വീട്ടില്‍ ചെടിയുണ്ടെങ്കില്‍ തീര്‍ച്ചയായും ഇങ്ങനെയൊരു കാര്യം ചെയ്തുനോക്കൂ ഇതുപോലെ നിറയെ പൂവുണ്ടാകും.