അടുക്കളത്തോട്ടവും പൂന്തോട്ടവും പോലെ തന്നെ ഒരു വീട്ടിൽ അത്യാവശ്യമായ ഒന്നുതന്നെയാണ് മാവ് പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും. പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിലെ ഒട്ടുമിക്ക വീടുകളിലും ഇഷ്ടം പോലെ മാവും പ്ലാവും എല്ലാം ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ നല്ല ഫ്രഷ് മാമ്പഴവും ചക്കയും എല്ലാം സുലഭമായിരുന്നു.എന്നാൽ ഇന്ന് മാവോ പ്ലാവോ കണികാണാൻ കൂടിയില്ല. ഇനി അഥവാ മാവും പ്ലാവും ഉണ്ടെങ്കിൽ തന്നെ അത് പൂക്കുകയോ കായ്ക്കുകയോ ചെയ്യില്ലതാനും.ഇത് പലേടത്തും കാണുന്ന ഒരു പ്രശ്നം തന്നെയാണിത്.ഇങ്ങനെ ഏത് പൂക്കാത്ത മാവ് പൂക്കാനും അതുപോലെ അതിന്റെ ചുവട്ടിൽ നിന്ന് തന്നെ നിറയെ കായ്ക്കാനും അടിപൊളി വിദ്യയുണ്ട്.അതിനു മാത്രമല്ല പ്ലാവ് സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങൾക്കും ഇത് ഉത്തമമാണ്.ഇതിനായി ഒരു ചിരട്ട നിറയെ എപ്സൺ സോൾട്ട് മാവിന്റെയും പ്ലാവിന്റെയും സപ്പോർട്ടയുടെയും ഒക്കെ ചുവട്ടിൽ ഇട്ടു കൊടുത്താൽ മതി. നിറയെ കായ് ഉണ്ടാവുകയും അതുപോലെതന്നെ ഫലങ്ങളൊക്കെ വിണ്ടുകീറുന്നത് ഇല്ലാതാവുകയും ചെയ്യും. ഇനി മരങ്ങൾ വലുതാണെങ്കിൽ രണ്ട് ചിരട്ട എപ്സൺ സോൾട്ട് ചുവട്ടിൽ ഇട്ടു കൊടുക്കണം.മരത്തിന് ചുറ്റുമുള്ള മണ്ണ് നീക്കിയതിനുശേഷം വേണം ഇത് ഇട്ടു കൊടുക്കാൻ.ശേഷം മണ്ണോക്കെ ഇട്ട് നല്ലപോലെ വെള്ളം ഒഴിച്ചു കൊടുക്കണം. പ്ലാവും മാവും നന്നായി പൂക്കുന്നതും കായ്ക്കുന്നതിനും കടയ്ക്കൽ ചാണകപ്പൊടി ഇട്ടുകൊടുക്കുകയും നന്നായി വെള്ളം ഒഴിക്കുകയും ചെയ്യണം.
വർഷകാലത്ത് ചാണക പൊടിയും വേപ്പിൻ പിണ്ണാക്കും കടലപ്പിണ്ണാക്കും ഇട്ട് കൊടുത്തു കുറച്ചു കരിയിലയും ഒക്കെ കൂടെ ഇട്ട് മണ്ണ് കൂട്ടി കൊടുക്കണം. ഇങ്ങനെ ചെയ്യുന്നത് പെട്ടന്ന് പൂക്കുന്നതിന് നല്ലതാണ്. അത് പോലെ എപ്സൺ സോൾട്ട് രണ്ട് മാസം കൂടുമ്പോൾ പ്ലാവിന്റെയും മാവിന്റെയും ഒക്കെ ചുവട്ടിൽ ഇട്ട് കൊടുക്കണം. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ധാരാളം ചക്കയും മാങ്ങയും ഒക്കെ ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.ഇനി എല്ലാ വർഷവും മാവു പൂക്കാൻ ആയി എല്ലാ മാസവും കടയ്ക്കൽ ചവറൊക്കെ കൂട്ടി ഒന്ന് തീയിട്ട് പുകയ്ക്കണം. ഇങ്ങനെ ചെയ്താൽ മാവ് പൂക്കുക മാത്രമല്ല കീടശല്യവും ഇല്ലാതാവും.ഇനി മാങ്ങ ഉണ്ടായി കഴിഞ്ഞാൽ ഉള്ള ഒരു പ്രശ്നമാണ് പുഴുക്കേട്.അങ്ങനെ വരാതിരിക്കുന്നതിന് വേണ്ടി മാവ് പൂക്കുന്ന സമയത്ത് തന്നെ വേപ്പെണ്ണ എമൽഷൻ തളിച്ചു കൊടുക്കണം.അല്ലെങ്കിൽ കായിച്ച കെണി കെട്ടണം.അതുമല്ലെങ്കിൽ മാവ് പൂത്തതിനുശേഷം ഇതിന്റെ കടയ്ക്കൽ കുറച്ച് ചവറൊക്കെ കൂട്ടി കൊതുകും മറ്റും വരാതിരിക്കുന്നതിന് വേണ്ടി പുകയ്ക്കുന്ന പൊടി മാവിന്റെ കടയ്ക്കൽ കുറച്ചു കഴിഞ്ഞാൽ ഇത് കീട ശല്യത്തിൽ നിന്നും നല്ലൊരു സംരക്ഷണമാണ് നൽകുന്നത്.മാവ് പൂക്കുന്ന സമയത്ത് ആ പൂവിൽ വണ്ടികൾ പോലുള്ള കീടങ്ങൾ വന്നിരിക്കുകയും മുട്ടയിടുകയും ചെയ്യും ഈ മുട്ട മാങ്ങയുടെ ഉള്ളിലേക്ക് കയറി മാങ്ങ വലുതാവുന്നതനുസരിച്ച് അതിൽ പുഴുക്കളും വലുതായി വരും.
ഇങ്ങനെയാണ് മാങ്ങയിൽ ഒക്കെ പുഴുക്കൾ ഉണ്ടാവുന്നത്.ഇനി ഉണ്ടാകുന്ന മാങ്ങയൊന്നും അണ്ണാനും കിളികളും ഒന്നും കൊണ്ടുപോകാതിരിക്കുന്ന തിനുവേണ്ടി തുണിയോ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറൊ ഉപയോഗിച്ച് ഒന്ന് പൊതിഞ്ഞു സംരക്ഷിക്കുന്നത് നല്ലതാണ്.ഇനി മാങ്ങ നന്നായി മൂത്തതിനുശേഷം പറിച്ചെടുത്ത് അതിന്റെ ചൊനയൊക്കെ കളഞ്ഞു കുറച്ചുനേരം വെയിലത്ത് വെച്ച് വൈക്കോലിൽ പൊതിഞ്ഞു ഒരു ചാക്കിനുള്ളിൽ വെക്കുകയാണെങ്കിൽ അതോ പെട്ടെന്നുതന്നെ പഴുത്തു കിട്ടും.ഇങ്ങനെ വീട്ടിൽ ഉണ്ടാക്കുന്ന നല്ല ഫ്രഷ് മാങ്ങ കൊണ്ട് ഒരു പ്രിസർവേറ്റീവ്സും ചേർക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മാംഗോ ഫ്രൂട്ടി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.ഇതിന് പച്ചമാങ്ങയും അതുപോലെ പഴുത്ത മാങ്ങയും വേണം. ഒരു പഴുത്ത മാങ്ങയ്ക്ക് രണ്ട് പച്ചമാങ്ങ എന്നതാണ് കണക്ക്.മാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാർ ഇട്ട് നന്നായി അടിച്ചെടുക്കുക. ഇനി ഒരു പാനിൽ 2 കപ്പ് വെള്ളം ഒഴിച്ച് അതും നന്നായി തിളപ്പിക്കുക.വെള്ളം നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.നമ്മുടെ പഞ്ചസാര സിറപ്പ് റെഡി. സിറപ്പ് കട്ടപിടിക്കാതിരിക്കാൻ ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് നമ്മൾ നേരത്തെ അരച്ചു വച്ചിരിക്കുന്ന മാങ്ങ ചേർത്തു കൊടുത്തു നന്നായി ഇളക്കുക.5 മിനിറ്റിന് ശേഷം ഇത് അടുപ്പിൽ നിന്നും വാങ്ങിവെക്കുക.ഇത് അല്പം തണുത്തതിനുശേഷം ഇതിലേക്ക് കുറച്ചു ഐസ് വാട്ടർ ചേർക്കുക.
അപ്പോ നമ്മുടെ അടിപൊളി ഫ്രഷ് മാംഗോ ഫ്രൂട്ടി തയ്യാർ.ഇനി പഴുത്ത മാങ്ങ കൊണ്ട് നമുക്ക് അടിപൊളി മാങ്ങ ഹൽവയും തയ്യാറാക്കാം.ഇതിനായി നല്ല പഴുത്ത മാങ്ങ അരച്ചെടുത്ത പൾപ്പ് ഒന്നരക്കപ്പ് വേണം. ഇനി ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കണം. ഒരു പാത്രത്തിൽ കസ്റ്റാർഡ് പൗഡറും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന മാംഗോ പൾപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇനി ഇതൊരു പാനിലേക്ക് മാറ്റി ഫുൾ ഫ്ലെയിമിലിട്ട് ഒരു അഞ്ചു മിനിറ്റ് നന്നായി ഇളക്കുക.ഇനി ഇതിലേക്ക് അല്പം കൂടി പഞ്ചസാര ചേർത്ത് ഇളക്കുക.ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക.അല്പ സമയത്തിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഒരു നെയ്യ് പുരട്ടിയ പ്ലേറ്റിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിച്ച് കൊടുത്തു സെറ്റാക്കുക.നമ്മുടെ അടിപൊളി മാങ്ങ ഹൽവ റെഡി. ഇനി ഇത് നന്നായി തണുത്തതിനുശേഷം മുറിച്ച് എടുക്കാവുന്നതാണ്.വീട്ടിൽ മാവ് ഒക്കെ നട്ടുപിടിപ്പിക്കുക ആണെങ്കിൽ ഇതുപോലെ നമുക്ക് ഫ്രഷായ മാംഗോ ഫ്രൂട്ടിയും ഹൽവയും ഒക്കെ ഉണ്ടാക്കാവുന്നതാണ്.അപ്പോൾ ഇനി വീട്ടിൽ മാവും പ്ലാവും ഒക്കെ ഉള്ളവർ അത് പൂക്കുകയും കായ്ക്കുകയും ഒന്നും ചെയ്യുന്നില്ലെങ്കിൽ മുകളിൽ പറഞ്ഞതുപോലെ ഒക്കെ ചെയ്താൽ മതി.