കപ്പ മികച്ച വിളവ്‌ ലഭിക്കും ഇതുപോലെ ചെയ്‌താല്‍ ആരും പറഞ്ഞുതരാത്ത രഹസ്യം

മലയാളികളുടെ ജനകീയ ഭക്ഷണമാണ് കപ്പ.ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയ കപ്പ മരച്ചീനി കൊള്ളി എന്നിങ്ങനെ പല നാടുകളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. കപ്പയയിൽ ധാരാളം കാർബോഹൈഡ്രേറ്റും അയണും അടങ്ങിയിട്ടുണ്ട്. ഇത് ശരീരം പുഷ്ടിപ്പെടാനും അതുപോലെ രക്ത കുറവ് പരിഹരിക്കാനും ഉത്തമമാണ്.കേരളത്തിൽ ധാരാളമായി കപ്പ കൃഷി ചെയ്യുന്നുണ്ട്.കപ്പ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്.സാധാരണ നമ്മൾ മണ്ണിലാണ് കപ്പ കൃഷി ചെയ്യുന്നത്. എന്നാൽ മണ്ണിൽ മാത്രമല്ല ചാക്കിലും നമുക്ക് കപ്പ കൃഷി ചെയ്യാവുന്നതാണ്.എങ്ങനെയാണ് ചാക്കിൽ കപ്പ കൃഷി ചെയ്യുന്നത് നോക്കാം.ചാക്കിൽ കപ്പ കൃഷി ചെയ്യുമ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് മണ്ണ് ഒരുക്കമാണ്.അതിനായി മണ്ണ് ഉണക്ക ചാണകപ്പൊടി അല്ലെങ്കിൽ കോഴിക്കാഷ്ടം കുമ്മായം എല്ലുപൊടി ചാരം ഇവ എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഇനി ഇത് കപ്പ നടാനുള്ള ചാക്കിൽ നിറയ്ക്കണം.

ഇതിലേക്ക് കപ്പത്തണ്ട് നടണം.നമ്മൾ എപ്പോഴും കപ്പത്തണ്ട് നടാൻ തെരഞ്ഞെടുക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.കപ്പത്തണ്ട് ഒരിക്കലും കൂടുതൽ വലുപ്പം ഉള്ളതോ അതു പോലെ ഒട്ടും വലിപ്പമില്ലാത്തതോ തിരഞ്ഞെടുക്കാൻ പാടില്ല.ഒരു ഇടത്തരം വലിപ്പമുള്ള കപ്പത്തണ്ട് വേണം നമ്മൾ എപ്പോഴും നടാൻ തെരഞ്ഞെടുക്കാൻ.അതുപോലെ നടുന്നതിനു മുൻപ് കപ്പത്തണ്ടിന്‍റെ മുകൾഭാഗവും താഴ് ഭാഗവും അല്പം മുറിച്ചു കളയണം. നടനായി താഴെ നിന്നും മുകളിലേക്ക് 4 മുകുളങ്ങൾ വരുന്ന ഭാഗത്ത് വെച്ച് വേണം ഇത് കട്ട് ചെയ്ത് എടുക്കാൻ. ശേഷം രണ്ടു മുകുളങ്ങൾ മണ്ണിനടിയിലേക്ക് പോകുന്ന രീതിയിൽ വേണം കപ്പത്തണ്ട് നടാൻ.

ഇങ്ങനെ നട്ട കപ്പത്തണ്ട് ഒന്നും മുളച്ചു വന്നു തുടങ്ങുമ്പോൾ ഒരു ഇരുപത് ദിവസം കൂടുന്തോറും അല്പം ചാരം വിതറി കൊടുക്കുന്നത് വളരെ നല്ലതാണ്.വേറെ വളങ്ങൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല.മണ്ണിൽ ചാരവും കുമ്മായവും ചേർത്തു കൊടുക്കുമ്പോൾ കപ്പയ്ക്ക നല്ല രുചി ഉണ്ടാകും.അതുപോലെ നന്നായി വെന്ത് കിട്ടുകയും ചെയ്യും. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കപ്പയ്ക്ക് ഒരിക്കലും പച്ചച്ചാണകം ഉപയോഗിക്കാൻ പാടില്ല. കാരണം ഇത് കപ്പക്ക് കൈപ്പ് ഉണ്ടാക്കാക്കും. നട്ട് 6 മാസം കഴിയുമ്പോൾ വിളവെടുത്ത് തുടങ്ങാവുന്നതാണ്. ഏതാണ്ട് ഒമ്പത് മാസത്തോടുകൂടി കപ്പയുടെ വളർച്ച പൂർണമാകും.

Leave a Reply

Your email address will not be published. Required fields are marked *