റോസാച്ചെടിയുടെ കമ്പ് ഇങ്ങനെയൊന്നു നട്ടു നോക്കൂ പെട്ടന്ന് വേര് പിടിച്ചു നിറയെ പൂക്കള്‍ ഉണ്ടാകും

എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു പൂവാണ് റോസപ്പൂവ്. പൂക്കളുടെ റാണി എന്നറിയപ്പെടുന്ന റോസാപ്പൂ ഇല്ലാത്ത ഒരു പൂന്തോട്ടവും ഉണ്ടാവില്ല.റോസാപ്പൂവ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്നത് നല്ല കടും ചുവപ്പു നിറത്തിലുള്ള റോസയാണ്.എന്നാൽ ഇന്ന് പല നിറങ്ങളിലുള്ള റോസാപ്പൂക്കളാണുള്ളത് . ആദ്യമൊക്കെ കമ്പുകൾ നട്ടാണ് റോസാച്ചെടികൾ പിടിപ്പിച്ചിരുന്നതെങ്കിൽ ഇന്ന് ബഡ് തൈകൾ ആണ് നമ്മുടെ വീട്ടിലൊക്കെ നട്ടു പരിപാലിക്കുന്നത്. എന്നാൽ നമ്മുടെ നാടൻ റോസാച്ചെടികൾ ഇപ്പോഴും കമ്പു നാട്ടി തന്നെയാണ് നട്ട് വളർത്തുന്നത്.ഇങ്ങനെ കമ്പ് നാട്ടി നട്ടു വളർത്തുന്ന റോസ് ചെടികൾക്ക് എങ്ങനെയാണ് പെട്ടെന്ന് വേരുകൾ പിടിക്കുന്നത് എന്ന് നോക്കാം.എപ്പോഴും നടാനായി മൂത്ത കമ്പ് നോക്കിവേണം മുറിച്ചെടുക്കാൻ.ഇനി കമ്പിലുള്ള ഇലകൾ എല്ലാം കട്ട് ചെയ്ത ശേഷം കമ്പ് മണ്ണിൽ നടുന്ന ഭാഗം ഒന്ന് ചരിച്ചു കട്ട് ചെയ്യണം.അതുപോലെ മുകൾഭാഗവും ചരിച്ചു കട്ട് ചെയ്യണം.ഇനി ഇത് ഒരു റൂട്ടി ഹോർമോണിൽ മുക്കണം.

അലോവേര ജെൽ തേൻ കരി ഇതൊക്കെ പ്രകൃതിദത്തമായ റൂട്ടി ഹോർമോൺസാണ്.ഇല്ലെങ്കിൽ കടകളിൽ നിന്നും റൂട്ടി ഹോർമോൺ പൗഡർ വാങ്ങാൻ കിട്ടും.ഇനി നടാൻ എടുത്ത കമ്പ് വെള്ളത്തിൽ മുക്കിയ ശേഷം റൂട്ടി ഹോർമോൺസിൽ മുക്കണം. കമ്പു നടാനായി ചകിരിച്ചോറും മണ്ണും കൂടി ചേർത്ത മിശ്രിതം ഒരു ചെടിച്ചട്ടിയിൽ നിറച്ച് റൂട്ടി ഹോർമോൺ മുക്കിയ ഭാഗം ചെടിച്ചട്ടിയിൽ ഒരു കുഴി കുഴിച്ചു നടുക.നട്ടശേഷം നല്ലതുപോലെ വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി ചെയ്യേണ്ടത് ഒരു അടപ്പനുള്ള പ്ലാസ്റ്റിക് കുപ്പിയുടെ താഴ്ഭാഗം മുറിച്ചു കളഞ്ഞ ശേഷം ഇത് നമ്മൾ നട്ട കമ്പിന് മീതെ വെക്കുക. ഇനി ഈ പ്ലാസ്റ്റിക് കുപ്പി മൂന്നാഴ്ചയ്ക്കു ശേഷം മാത്രമേ പൊക്കി നോക്കാവൂ.അപ്പോഴേക്കും കമ്പിൽ ഒക്കെ ഊള വന്നിട്ടുണ്ടാവും.

ഇനി വേര് പിടിക്കാനുള്ള മറ്റൊരു മാർഗം കൂടി നോക്കാം. അതിനായി ആദ്യം ചെയ്തത് പോലെ തന്നെ റോസാച്ചെടിയുടെ കമ്പ് മുറിച്ചെടുത്തു റൂട്ടി ഹോർമോണിൽ മുക്ക്.ശേഷം മണ്ണും ചകിരിച്ചോറുംമിക്സ് ചെയ്ത് ഒരു ചെടിച്ചട്ടിയിൽ നിറച്ച് ഇതിലേക്ക് കമ്പ് കുത്തി നിതിർത്തുക.ശേഷം ഇത് നല്ല തണൽ ഉള്ള സ്ഥലത്ത് വയ്ക്കുക.ഇതുപോലെ ചെയ്തു കഴിഞ്ഞാൽ വേരുപിടിക്കാൻ ഒരു മാസം പിടിക്കും.ഏതായാലും ഈ രണ്ടു മാർഗവും ചെയ്താലും റോസാച്ചെടിയുടെ കമ്പിന് വേര് പിടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇത് എല്ലാവരും ഒന്നു പരീക്ഷിച്ചു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *