അടുക്കള ജോലി എളുപ്പമാക്കാൻ ഈ ഒരു കിടിലൻ ഐറ്റം മതി ഇനിയെല്ലാം വളരെ ഈസ്സി

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അടുക്കള ജോലി ഭാരിച്ച പണി തന്നെയാണ്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ.അതി രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി പാചകം ചെയ്യുമ്പോൾ പച്ചക്കറികൾ അരിഞ്ഞെടുക്കുക എന്നുള്ളതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യം.പച്ചക്കറികൾ അരിഞ്ഞ് ഒരുപാട് സമയമാണ് അടുക്കളയിൽ നമ്മുടെ വീട്ടമ്മമാർ വെറുതെ കളയുന്നത്. പാചകം എളുപ്പമാക്കാൻ വീട്ടമ്മമാരെ സഹായിക്കുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. വേറൊന്നുമല്ല വെജിറ്റബിൾ ചോപ്പർ.കുറച്ചുപേരുടെ യൊക്കെ വീട്ടിൽ ഇന്ന് ഈ ഉപകരണം ഉണ്ടെങ്കിലും കൂടുതൽ പേർക്കും ശരിയായി ഇതിന്‍റെ ഉപയോഗം അറിയില്ല. അപ്പോൾ ഇതുകൊണ്ടുള്ള ഗുണം എന്താണെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും നമുക്കൊന്നു നോക്കാം. ഈയൊരു ചോപ്പറിൽ രണ്ട് അറ്റാച്ച്മെന്റാണ് വരുന്നത്.

ഒന്ന് പച്ചക്കറികളൊക്കെ കട്ട്‌ ചെയ്യാനുള്ള ബ്ലെയിഡും മറ്റൊന്ന് എഗ്ഗ് ബീറ്റ് ചെയ്യാനുള്ളതും.വളരെ മൂർച്ചയേറിയ ബ്ലേഡ് ആണ് ഇതിനുള്ളിൽ.അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുമ്പോഴും അതുപോലെ കഴുകുമ്പോഴും എല്ലാം വളരെ ശ്രദ്ധിച്ചു വേണം ചെയ്യാൻ. ഇതിൽ ഒരു ത്രെഡ് ഉണ്ട് അതു വലിച്ചാണ് ഉപയോഗിക്കുന്നത്.ഇത് വലിക്കുമ്പോൾ അടപ്പിനുള്ളിൽ ഒരു സ്ക്രൂ ഉണ്ട് ഇത് കറങ്ങുകയും ഒപ്പം ബ്ലെയ്ഡ് കറങ്ങുകയും.ഇങ്ങനെയാണ് പച്ചക്കറികളൊക്കെ കട്ടാകുന്നത്.ഏതു വലുപ്പത്തിൽ നമുക്ക് പച്ചക്കറി ഇതുപയോഗിച്ച് കട്ട് ചെയ്തെടുക്കാൻ സാധിക്കും.പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും പച്ചക്കറി അതേപടി ഇതിലേക്ക് ഇടരുത്. ചെറുതായൊന്ന് കഷ്ണങ്ങൾ അതിനുശേഷം മാത്രമേ ഇടാവൂ.

വെജിറ്റബിൾ ചോപ്പർ ചെറിയ സൈസും അതുപോലെ വലിയ സൈസ് ഉണ്ട്. ഇപ്പോഴും വലിയ സൈസ് തന്നെ വാങ്ങാൻ ശ്രദ്ധിക്കുക.ചെറുതാകുമ്പോൾ അത്രയും കുറച്ച് പച്ചക്കറികൾ മാത്രമേ നമുക്ക് കട്ട് ചെയ്ത് എടുക്കാൻ സാധിക്കും.ഇത് നമുക്ക് ഓൺലൈനായി പർച്ചേസ് ചെയ്യാം. ആമസോണിൽ വെജിറ്റബിൾ ചോപ്പറിന് 399 രൂപയാണ് വില. പല വീടുകളിലും ഇന്ന് ഈ വെജിറ്റബിൾ ചോപ്പർ ഉണ്ടാവും. ഇല്ലാത്തവർ ഇത് വാങ്ങി ഒന്നു പരീക്ഷിച്ചുനോക്കൂ.അടുക്കള ജോലി എളുപ്പമാക്കാൻ ഇത് വീട്ടമ്മമാരെ ഒരുപാട് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *