ഈയൊരു സൂത്രം മതി വീട്ടിലുള്ള കണ്ണാടികൾ വെട്ടി തിളങ്ങാൻ എത്ര വലിയ കറയും പോകും

ദിവസവും ഒരു തവണയെങ്കിലും കണ്ണാടി നോക്കാത്തവരായി ആരും ഉണ്ടാവില്ല. കണ്ണാടിയിൽ നോക്കി മുഖത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് പുറത്തു പോകുന്നതിനു മുൻപ് ഒരുവട്ടമെങ്കിലും കണ്ണാടി നോക്കി ഇല്ലെങ്കിൽ ആർക്കും ഒരു മനസ്സ് തൃപ്തി ഉണ്ടാകില്ല.ഇന്ന് കണ്ണാടി ഇല്ലാത്ത ഒരു വീടു പോലുമില്ല.ഒന്നിന് പകരം പത്ത് കണ്ണാടിയാണ് ഇന്ന് പല വീടുകളിലും.സത്യം പറഞ്ഞാൽ കണ്ണാടി ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരു ഭാഗം തന്നെ ആയി മാറിയിരിക്കുന്നു.ബെഡ്റൂം ബാത് റൂം വാഷ് ബേസൻ ഇങ്ങനെ വീടിന്‍റെ ഓരോ മൂലയിലും കണ്ണാടി ഉണ്ടാവും.എന്നാൽ നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഈ കണ്ണാടികൾ പലപ്പോഴും പൊടിപിടിച്ചും പാടുകൾ പിടിച്ചും ഒക്കെ ഇരിക്കുന്നത് കാണാം.ഇങ്ങനെ പൊടിപിടിച്ച് ഇരിക്കുന്ന കണ്ണാടിയിൽ മുഖം നോക്കുന്നത് തന്നെ ഒരു അരോചകമാണ്.

നമ്മുടെ വീട്ടിലെ കണ്ണാടികൾ വെറും മിനിറ്റുകൾ കൊണ്ട് നല്ല പുതുപുത്തൻ പോലെ വെട്ടി തിളങ്ങാൻ ഒരു നുറുങ്ങു വിദ്യ പ്രയോഗിച്ചാൽ മതി.അത് എന്താണെന്ന് നമുക്കൊന്നു നോക്കാം. അത് വേറൊന്നുമല്ല നമ്മുടെ വീട്ടിൽ സ്ഥിരം ഉണ്ടാക്കുന്ന കട്ടൻചായ തന്നെയാണ്. ഈ കട്ടൻ ചായ കൊണ്ട് നമ്മുടെ വീട്ടിലെ കണ്ണാടി ഒക്കെ നല്ല പള പളാന്ന് തിളങ്ങും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് രണ്ട് സ്പൂൺ തേയിലപ്പൊടി ഇട്ട് നന്നായി വെട്ടി തിളപ്പിക്കണം.ശേഷം ഇത് ഒരു പാത്രത്തിലേയ്ക്ക് അരിച്ചു ഒഴിക്കുക.

ഇനി ഇത് നന്നായി തണുക്കണം.ഇനി നമുക്കുവേണ്ടത് നല്ല ഉണങ്ങി വൃത്തിയായ ഒരു തുണിയാണ്.ഈ തുണി കട്ടൻചായയിൽ മുക്കി കണ്ണാടി നല്ലതുപോലെ തുടച്ചു കൊടുക്കുക.ഇനി മറ്റൊരു നല്ല ഉണങ്ങിയ തുണി ഉപയോഗിച്ച് എസ് രൂപത്തിൽ കണ്ണാടി നല്ല രീതിയിൽ തുടച്ചെടുക്കുക. അതുകഴിഞ്ഞ് നോക്കിയാൽ നമ്മുടെ കണ്ണാടി നല്ല പോലെ വെട്ടി തിളങ്ങുന്നത് കാണാം.ഇതുപോലെ നമ്മുടെ വീട്ടിലെ എല്ലാ കണ്ണാടിയും നമുക്ക് വൃത്തിയാക്കാവുന്നതാണ്.സാധാരണ ഗ്ലാസ്സില്‍ കറ പിടിച്ചാല്‍ ഇത് മായ്ച്ചുകളയാന്‍ ഒരുപാട് വഴികളുണ്ട് എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഇവിടെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *