ഒരു രൂപ ചെലവില്ലാതെ ഗാർഡൻ സ്പ്രിംഗ്ലർ വീട്ടിൽ തന്നെ ഉണ്ടാക്കാം കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ അടിപൊളി

ചെടികൾ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല.വീട്ടുമുറ്റത്തെ പൂങ്കാവനം കാണാൻ തന്നെ നല്ല ഭംഗിയാണ്.ഒരുപാട് വ്യത്യസ്ത നിറങ്ങളിലുള്ള വെറൈറ്റി ചെടികളും പൂക്കളും കൊണ്ട് മനോഹരമായിരിക്കും ഓരോ പൂന്തോട്ടങ്ങളും.ഈ ചെടികളൊക്കെ പരിപാലിക്കുക എന്നു പറയുന്നത് കുറച്ച് മെനക്കേട് ഉള്ള ജോലി തന്നെയാണ്.എല്ലാദിവസവും രാവിലെയും വൈകിട്ടും നനയ്ക്കണം കൃത്യമായി വളം ഇടണം ഇങ്ങനെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. നനയാണ് എല്ലാവർക്കും മടിയുള്ള ഒരു കാര്യം. ഇന്ന് ചെടികൾക്ക് നനക്കാനായി ഗാർഡൻ ഓസുകൾ ആണ് ഉപയോഗിക്കുന്നത്.വലിയ ഓസുകൾ ഉപയോഗിക്കുകയാണെങ്കിൽ അതിൽ നിന്ന് നല്ല ഫോസിൽ വരുന്ന വെള്ളം ചെടിയുടെ വേര് വരെ പറഞ്ഞു പോകാൻ കാരണമാകും.അതുകൊണ്ടാണ് എല്ലാവരും ഗാർഡൻ ഓസുകൾ ഉപയോഗിക്കുന്നത്.

ചിലപ്പോൾ ഗാർഡൻ ഓസുകൾ കൊണ്ട് ചെടികൾ നനച്ചാലും ശരിയാകാറില്ല. ചെടികൾക്ക് എപ്പോഴും ചെറിയ രീതിയിൽ വെള്ളം ഒഴിക്കുന്നതാണ് നല്ലത്.അതിനാണ് എല്ലാവരും ഗാർഡൻ സ്പ്രിങ്‌ക്ലർ വാങ്ങുന്നത്.ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് ഗാർഡൻ സ്പ്രിങ്‌ക്ലർ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. അതിന് വലിയ സമയമൊന്നും വേണ്ട. വെറും 10 മിനിറ്റ് കൊണ്ട് നമുക്ക് ഒരു ഗാർഡൻ സ്പ്രിങ്‌ക്ലർ വീട്ടിൽ നിർമ്മിച്ച എടുക്കാം. എങ്ങനെയാണെന്ന് നോക്കാം അടുപ്പനോട് കൂടിയ പഴയ പ്ലാസ്റ്റിക് കുപ്പി എടുക്കുക. ശേഷം ഒരു കമ്പി ചൂടാക്കി കുപ്പിയുടെ മൂടിയിൽ ദ്വാരം ഇടുക.അതുപോലെതന്നെ കുപ്പിയുടെ അടിഭാഗത്ത് ഓരോ മൂലയിലും ഇതുപോലെ കമ്പി ചൂടാക്കി ദ്വാരം ഇട്ടുകൊടുക്കുക.ഇനി ഗാർഡൻ ഓസ് കുപ്പിയുടെ അടപ്പനിൽ ഇട്ടിരിക്കുന്ന ദ്വാരത്തിലൂടെ ഉള്ളിലേക്ക് കയറ്റുക.

ശേഷം അടപ്പ് വരുന്ന ഭാഗവും പൈപ്പും ഒരു സെല്ലോ ടെപ്പ് ഉപയോഗിച്ച് ചുറ്റി വയ്ക്കുക.നമ്മുടെ ചെടികളൊക്കെ വെള്ളം തളിക്കാനുള്ള വാട്ടർ സ്പ്രിങ്ളർ റെഡി.ഇനി ഗാർഡൻ ഓസ് പൈപ്പിലെയ്ക്ക് കണക്ട് ചെയ്തു ഓണാക്കി നോക്കുക. വെള്ളം നല്ല രീതിയിൽ സ്പ്രേ ചെയ്യുന്നതായി കാണാം.എല്ലാവരും ഒരു ഗാർഡൻ സ്പ്രിംഗ്ലർ ഉണ്ടാക്കി നോക്കു.ഇതുപോലെ നമ്മുടെ വീട്ടിലേക്ക് ആവശ്യമായ ഒരുപാട് സാധനങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കും ഇതിനൊന്നും കൂടുതല്‍ കാശ് ചിലവും ഉണ്ടാകില്ല. എന്തായാലും ഈ കണ്ടുപിടുത്തം എല്ലാരും ചെയ്തുനോക്കണേ.

Leave a Reply

Your email address will not be published. Required fields are marked *