തുണി കഴുകുന്നത് വാഷിംഗ് മെഷീനില്‍ ആണെങ്കില്‍ ഈ കാര്യം കൂടി അറിഞ്ഞോളൂ

നമുക്ക് എല്ലാവർക്കും മടിയുള്ള ഒരു കാര്യമാണ് തുണി അലക്കുന്നത്.ഇന്ന് എല്ലാവരും തന്നെ തുണി വാഷ് ചെയ്യാൻ വാഷിങ്‌ മെഷിനാണ് ഉപയോഗിക്കുന്നത്.ഇങ്ങനെ വാഷിങ്‌ മെഷിനിൽ തുണി വാഷ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇവിടെ പറയുന്നത്.തുണി കഴുന്നതിന് മുൻപ് അതു ആദ്യം ഒന്ന് വേർതിരിച്ചു വെക്കണം.വെള്ള നിറം ഉള്ള വ്സത്രങ്ങൾ ഒരു ബക്കറ്റിലും അതുപോലെ കളർ വസ്ത്രങ്ങൾ മറ്റൊരു ബക്കറ്റിലും വെക്കുക.ഇങ്ങനെ വസ്ത്രങ്ങൾ തരംതിരിച്ചു വെക്കുമ്പോൾ തന്നെ കഴുകാൻ വളരെ എളുപ്പമാണ്.ഇതാണ് ഒന്നാമത്തെ സ്റ്റെപ്പ് അലക്കാൻ തുണികൾ എടുക്കുമ്പോൾ ആയിരിക്കും ജീൻസ് ഷർട്ട്‌ തുടങ്ങിയവയുടെ പോക്കറ്റിൽ നിന്നും പേന കോയിൻസ് തുടങ്ങിയ സാധനങ്ങൾ കിട്ടുന്നത്. ഇതു എടുത്തു സ്റ്റോർ ചെയ്യാൻ ഒരു പ്രത്യേക ബാസ്‌ക്കറ്റ് വെക്കുക. ഇതിനെ പോക്കറ്റ് ഫൈൻഡിംഗ് എന്നാണ് പറയുന്നത്.ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾ പിന്നെ ആ സാധനങ്ങൾ നോക്കി നടക്കേണ്ട സാഹചര്യം വരുന്നില്ല.ഒരിക്കലും വാഷിങ് മെഷിനിൽ ഓവർലോഡ് ആയി തുണി ഇടാൻ പാടില്ല.ഇങ്ങനെ ഓവർ ലോഡ് പാടില്ല എന്ന് പറയുന്നതിന് പ്രധാന കാരങ്ങളിൽ ഒന്ന് തുണി നന്നായി വൃത്തിയായി കിട്ടില്ല എന്നത് തന്നെയാണ്. മറ്റൊരു കാരണം വാഷിംഗ്‌ മെഷിന്റെ ബെരിയിങ് പെട്ടന്ന് കംപ്ലേറ്റ് ആകും.

പിന്നീട് ഇതു മാറ്റണമെങ്കിൽ ഒരുപാട് പൈസ വേണ്ടി വരും. അതുകൊണ്ട് വാഷിങ് മെഷിനിൽ ഓവർലോഡ് പാടില്ല തുണി എപ്പോഴും വാഷ് ചെയ്യാൻ എടുക്കുമ്പോൾ തിരിച്ചിട്ട് വേണം എടുക്കാൻ.അതായത് അകം ഭാഗം പുറത്ത് ഇടണം.ഇല്ലെങ്കിൽ തുണിയുടെ നിറം പെട്ടന്ന് മങ്ങും.അതുപോലെ സിബ് ഉള്ള ഡ്രസ്സ്‌ ഒക്കെ ആണെങ്കിൽ എപ്പോഴും ക്ലോസ് ചെയ്തിട്ട് വേണം വാഷ് ചെയ്യാൻ.അതേസമയം ഷർട്ട്‌ കഴുമ്പോൾ ബട്ടൺസ് ഇട്ടിട്ട് വേണം കഴുകാൻ.അതുപോലെ തന്നെ വാഷിംഗ്‌ പൗഡർ ഇപ്പോഴും ആവിശ്യത്തിന് മാത്രം ഇട്ടാൽ മതി.അമിതമായി വാഷിംഗ്‌ പൗഡർ ഇട്ടാൽ തുണിയുടെ കളർ ഒക്കെ പോകാൻ ഇത് കാരണം ആകും.മാത്രമല്ല കൂടുതൽ വാഷിംഗ്‌ പൗഡർ ഇട്ടു എന്നുകരുതി തുണിയിലെ അഴുക്കും കറകളും ഒന്നും പോകില്ല.വാഷിംഗ്‌ കഴിഞ്ഞതിന് ശേഷം ഒരിക്കലും വാഷിംഗ്‌ മെഷിന്റെ ഡോർ അപ്പോൾ തന്നെ ക്ലോസ് ചെയ്യാൻ പാടില്ല.

എങ്കിൽ മാത്രെ മെഷിനകത്തെ ഈർപ്പം പോകു.അല്ലാത്ത പക്ഷം മെഷിനിൽ ഫഗസ് ഒക്കെ ഉണ്ടാകാൻ സാധ്യത ഉണ്ട്.വാഷ് ചെയ്ത് കഴിയുമ്പോൾ സോക്സിന്‍റെ ഒക്കെ പെയർ ഇല്ലെങ്കിൽ അതു പെട്ടന്ന് കണ്ടുപിടിക്കുന്നതിന് എളുപ്പത്തിന് വേണ്ടി വാഷിങ് മെഷിന്റെ സമീപം തന്നെ ഒരു ബാസ്‌ക്കറ്റ് വെക്കുക.ഇതിലേക്ക് സോക്സിന്‍റെ ഒരു പെയർ ഇട്ടാൽ മതി.ഡ്രൈയർ യൂസ് ചെയ്യുന്നവർ ആണെങ്കിൽ ഡ്രൈ ചെയ്തു വസ്ത്രം അപ്പോൾ തന്നെ മടക്കി വെക്കുക ആണെങ്കിൽ തുണികൾക്ക് ചുളുക്കുകൾ ഒന്നും ഉണ്ടാകില്ല.അതുപോലെ തന്നെ ഓരോ ദിവസത്തെയും തുണി അന്ന് തന്നെ അലക്കി മടക്കി വെക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *