ധാരാളം ഔഷധഗുണവും അതുപോലെ പോഷകഗുണവും ഉള്ള ഒന്നാണ് ചെറുനാരങ്ങ. തല്ല് പൊരിഞ്ഞ വെയിലത്ത് നിന്നും വന്നു കഴിഞ്ഞാൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുമ്പോൾ തന്നെ ഒരു ഉന്മേഷമാണ്. ഒരു എനർജി ഡ്രിങ്ക് ആണ് നാരങ്ങാവെള്ളം എന്നുതന്നെ പറയാം.വിവിധ വിഭവങ്ങളിലും ജ്യൂസുകളിലും എല്ലാം ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.വിറ്റാമിൻ സി യുടെ കലവറയായ ചെറുനാരങ്ങയിൽ ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും വൈറ്റമിൻ ബിയും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനാവശ്യമായ ഫ്‌ളവനോയിഡുകളും പൊട്ടാസ്യവും ഫോളേറ്റുകളും ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ദഹനക്കുറവ് വിശപ്പില്ലായ്മ തുടങ്ങിയവയ്ക്കും ചെറുനാരങ്ങ നല്ലൊരു ഔഷധമാണ്. ചെറുനാരങ്ങാ ആരോഗ്യത്തിനെന്ന പോലെ സൗന്ദര്യത്തിന്‍റെ കാര്യത്തിലും മിടുക്കനാണ്. ഇങ്ങനെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഈ ചെറുനാരങ്ങാ നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്നതാണ്. ചെറുനാരങ്ങ തൈ വെച്ചുപിടിപ്പിക്കുകയാണെങ്കിൽ നമുക്ക് ആവശ്യമായ നാരങ്ങാ ഇതിൽനിന്നും ലഭിക്കും.
മണ്ണുത്തി പടിഞ്ഞാറെ വെള്ളാനിക്കരയിലെ അമ്മുസ് ഗാർഡൻ നഴ്സറിയിൽ 120 രൂപയ്ക്ക് ഒരു ചെറുനാരക തൈ നമുക്ക് വാങ്ങാൻ ലഭിക്കും. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയമാണ് ചെറുനാരങ്ങ കൃഷി ചെയ്യാൻ അനുയോജ്യം. എന്നാൽ ഇന്ന് ഏതുസമയത്തും ചെറുനാരങ്ങ പൂത്തു കായ്ക്കാറുണ്ട്.അതുകൊണ്ടുതന്നെ വേനൽക്കാലവും ചെറുനാരങ്ങ കൃഷിക്ക് അനുയോജ്യമാണ്.വലിയ രീതിയിലുള്ള പരിചരണം ഒന്നും വേണ്ടാത്ത ചെറുനാരങ്ങയ്ക്ക് ജൈവ വളം അടിവളമായും അതുപോലെതന്നെ മേൽവളമായും ഇട്ടു കഴിഞ്ഞാൽ പെട്ടെന്ന് പൂത്തു കായ്കൾ ഉണ്ടാകും. ചെറുനാരക തൈകൾക്ക് പറ്റിയ നല്ല ജൈവവളങ്ങളാണ് നമ്മുടെ വീട്ടില്‍ തന്നെയുള്ളവ. അതുപോലെതന്നെ ചെറുനാരകം പെട്ടെന്ന് വളരുന്നതിന് നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്.
മാത്രമല്ല എല്ലാ ദിവസവും നനച്ചു കൊടുക്കുകയും വേണം എന്നാൽ വെള്ളം ഒരിക്കലും ഇതിന്‍റെ ചുവവട്ടിൽ കെട്ടി നിൽക്കാൻ പാടില്ല. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നാടൻ ചെറുനാരങ്ങ നമ്മുടെ അടുക്കളത്തോട്ടത്തിൽ തന്നെ വിളയിപ്പിച്ചു എടുക്കാവുന്നതാണ്.ഇനി വരുന്ന വേനല്‍ കാലമാണ് ഈ രീതിയില്‍ നമ്മുടെ വീട്ടില്‍ തന്നെ ചെറുനാരങ്ങ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ വീട്ടിലെ ആവശ്യത്തിനു വേണ്ടി ചെറുനാരങ്ങ നമുക്ക് വീട്ടിലെ ചെടിയില്‍ നിന്നു തന്നെ എടുക്കാന്‍ സാധിക്കും. അപ്പോള്‍ എല്ലാവരും ഈ രീതിയില്‍ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുക.