പുളി മിഠായി ഒരുതവണയെങ്കിലും നുണഞ്ഞു നോക്കാത്തവരായി ആരുമുണ്ടാവില്ല.കുട്ടി കാലത്ത് നമ്മുടെ എല്ലാം ഇഷ്ട വിഭവമായിരുന്നു ഇത്.ഇത്തിരി പുളിയും ഉപ്പും മധുരവും എല്ലാം ഉള്ള പുളി മിഠായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.ചേരുവക പുളി ശർക്കര എണ്ണ ഉപ്പ് മുളകുപൊടി പഞ്ചസാരതയ്യാറക്കുന്ന വിധംപുളി നന്നായി കാഴുകിയ ശേഷം ഒരു 10 മിനിറ്റ് കുതിർക്കാൻ വെക്കുക.കുരു കളഞ്ഞ ശേഷം മാത്രമെ പുളി എടുക്കാവൂ. ഇനി ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ല പേസ്റ്റ് പരുവത്തിൽ അരച്ച് എടുക്കുക.ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് 3 ടേബിൾ സ്പൂൺ കോക്കനട്ട് ഓയിൽ ഒഴിക്കുക.ഇനി ഇതിലേക്ക് ശർക്കര ചേർക്കുക. ഇനി അല്പം വെള്ളവും കൂടി ചേർത്ത് ഇത് ഒന്ന് ഉരുക്കി എടുക്കുക.ശേഷം ഇതിലേക്ക് അരച്ചെടുത്ത പുളി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിൽ ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ ഒരു പാത്രം ഉപയോഗിച്ചു മൂടുക.
പിന്നെ ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കുക.ശേഷം കുറച്ചു ഉപ്പും കൂടി ചേർത്ത് ഇളക്കി കൊടുക്കുക. ഇനി ഇത് പാത്രത്തിൽ നിന്നും വിട്ടു പോകുന്ന പരുവമാകുമ്പോൾ കുറച്ച് മുളകുപൊടി പൊടി കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക.ഇത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി കുറച്ച് പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കുക. ഇത് ഓരോ ചെറിയ ബോളുകളാക്കി ഒരു പ്ലാസ്റ്റിക് കവറിൽ പൊതിയുകയാണെങ്കിൽ കടയിൽനിന്നു വാങ്ങുന്ന പോലത്തെ പുളിമിഠായി റെഡി ഇത് എല്ലാവർക്കും വീട്ടിൽ വരെ സിമ്പിളായി ഉണ്ടാക്കാവുന്നതേയുള്ളൂ.എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കൂ.
പണ്ടുകാലങ്ങളില്‍ നമ്മള്‍ കഴിച്ച നല്ല രുചിയുള്ള ഒരുപാട് മിഠായികള്‍ ഇന്ന് കടകളില്‍ വീണ്ടും വരുന്നുണ്ട് ഒരിക്കലും മറക്കാന്‍ കഴിയാത്തത് തന്നെയാണ് അന്നത്തെ കാലഘട്ടം.അന്ന് ഇത്തരം മിഠായികള്‍ എല്ലാവരും എത്രമാത്രം ഇഷ്ട്ടപ്പെട്ടിരുന്നു എന്നതിന് തെളിവാണ് ഇന്ന് ഇവ വീണ്ടും കടകളില്‍ വില്‍ക്കുന്നതും വീട്ടില്‍ എല്ലാവരും സ്വന്തമായി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും.എന്തായാലും ഈ രുചിയൂറും പുളി മിഠായി എല്ലാവരും സ്വന്തമായി വീട്ടില്‍ ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും.