കുട്ടികളൊക്കെ ഉള്ള വീടുകളിൽ എപ്പോഴും എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാകും. ഇതൊക്കെ തന്നെ പലപ്പോഴും കടകളിൽ നിന്നുമാണ് വാങ്ങുന്നത്.എന്നാൽ ഇങ്ങനെ കടയിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ പഴകിയ എണ്ണയിലൊക്കെ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ അത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പണ്ടു കാലങ്ങളിൽ നമ്മുടെ അമ്മൂമ്മമാരൊക്കെ അച്ചപ്പം കുഴലപ്പം പക്കാവട തുടങ്ങിയ പലഹാരങ്ങൾ ഒക്കെ വീടുകളിൽ തന്നെ ഉണ്ടാക്കുമായിരുന്നു.എന്നാൽ ഇന്ന് ആർക്കും മെനക്കെടാൻ കഴിയില്ല.അതെസമയം കുറച്ചൊന്നു മെനക്കെട്ട കഴിഞ്ഞാലോ നല്ല ഫ്രഷ് പലഹാരങ്ങൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഒരു നാലു കിലോ റേഷനരി ഉണ്ടെങ്കിൽ അവലൂസുണ്ട തരിവട്ട് അച്ചപ്പം കുഴലപ്പം തുടങ്ങി ഒരു ലോഡ് പലഹാരങ്ങൾ ഉണ്ടാക്കാൻ പറ്റും.അവലൂസുണ്ട തരിവട്ട് ചേരുവക അരിപ്പൊടി തേങ്ങ നല്ല ജീരകം ശർക്കര ഏലക്ക പഞ്ചസാര തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ അരിപ്പൊടി എടുത്തു അതിലേക്ക് തേങ്ങ ചിരവിയതും നല്ല ജീരകവും കൂടി ഇട്ട് നന്നായി തിരുമി എടുക്കുക.ഇത് ഒരു ഒരു മണിക്കൂറോളം ഒന്ന് വെക്കണം. ഒരു മണിക്കൂറിനുശേഷം ഒരു ഉരുളി അടുപ്പത്ത് വച്ച് നന്നായി ചൂടായതിനു ശേഷം നമ്മൾ നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന അരിപ്പൊടിയും തേങ്ങയും കൂടി തിരുമിയത് ഇതിലേക്ക് ഇട്ട് നന്നായി തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക. ഇത് നന്നായി മൂത്ത് ബ്രൗൺ കളർ ആകുമ്പോഴേക്കും അടുപ്പിൽ നിന്നും വാങ്ങിവെക്കുക.ഇത്രയും ചെയ്തു കഴിഞ്ഞാൽ അവലൂസ് പൊടി റെഡി.
ഇനി ഇത് ഒന്നു നന്നായി അരിച്ചെടുക്കണം. ഇനി ഇതിലേക്ക് കുറച്ച് ഏലക്കയും ജീരകവും പഞ്ചസാരയും കൂടി പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം ശർക്കര പാനി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇനി ഇത് ഉണ്ട പിടിച്ചെടുക്കുക.അപ്പോൾ നമ്മുടെ അവലൂസ് ഉണ്ട റെഡി. ഇനി നമുക്ക് ഈ അവലോസ് പൊടി കൊണ്ട് തന്നെ തരിവട്ടും ഉണ്ടാക്കാം.അതിനു വേണ്ടി കുഴച്ചു വച്ചിരിക്കുന്ന അരിപ്പൊടിയുടെ മിശ്രിതം ആവശ്യത്തിന് കട്ടിയിൽ എടുത്തു നൂൽപുട്ട് ഉണ്ടാക്കുന്ന അച്ചിൽ ഇട്ട് നന്നായി മുറുക്കിയ ശേഷം അത് മുകളിലേക്ക് കറക്കി എടുക്കുമ്പോൾ നല്ല റൗണ്ട് ഷേപ്പിൽ കിട്ടും. ഇതിനെയാണ് തരിവട്ട് എന്ന് പറയുന്നത്.ഇനി നമുക്ക് അച്ചപ്പം ഉണ്ടാക്കാം ചെരുവക അരിപ്പൊടി ഒരു കിലോ മൈദ കാൽ കിലോ പഞ്ചസാര തേങ്ങ പാല് മുട്ട എള്ള് ഉപ്പ് എണ്ണ തയ്യാറാക്കുന്ന വിധം അരിപ്പൊടി നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മൈദ മാവും കൂടി അരിച്ചു ചേർക്കുക.ഇനി വലിയ ഒരു പാത്രത്തിൽ 3 കോഴി മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് നമ്മൾ അരിച്ചു വച്ചിരിക്കുന്ന അരി പൊടിയും മൈദയും കൂടി ഇട്ട് നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് തേങ്ങ പാലും പഞ്ചസാരയും എള്ളും ഒരു നുള്ള് ഉപ്പും കൂടി ഇട്ട് നന്നായി ഒന്നുകൂടി മിക്സ് ചെയ്തു മുക്കാൽ മണിക്കൂർ മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ വറുത്തെടുക്കാൻ പാകത്തിൽ എണ്ണ ഒഴിച്ച് എണ്ണ നന്നായി തിളച്ചുവരുമ്പോൾ മാവിലേക്ക് അച്ചപ്പത്തിന്റെ അച്ചു മുക്കി നേരെ എണ്ണയിലേക്ക് മുക്കി കൊടുക്കുക.നമ്മുടെ അച്ചപ്പം നന്നായി മൊരിഞ്ഞു വരുമ്പോൾ അച്ചിൽ നിന്നും വേർപെട്ട് കിട്ടും. ഒരു ഗോൾഡൻ കളർ ആകുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക.അപ്പോൾ നമ്മുടെ അടിപൊളി അച്ചപ്പം റെഡി.കുഴലപ്പം ചേരുക അരിപ്പൊടി മുട്ട വെളുത്തുള്ളി ചെറിയ ഉള്ളി ജീരകം തേങ്ങപ്പാൽ തയ്യാറാക്കുന്ന വിധം അരിപ്പൊടി നന്നായി വറുത്ത് എടുക്കുക.
ഒപ്പം വെളുത്തുള്ളിയും ചെറിയ ഉള്ളിയും ജീരകവും കൂടി അരച്ച മിശ്രിതവും തേങ്ങാപ്പാലും കൂടി തിളപ്പിച്ചെടുക്കുക.വറുത്ത അരിപ്പൊടി യിലേക്ക് തിളപ്പിച്ച തേങ്ങാപ്പാലിന്റെ മിശ്രിതവും അല്പം ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു കോഴി മുട്ടയും എള്ളും കൂടി ഇട്ടു നന്നായി ഒന്നുകൂടി മിക്സ് ചെയ്യുക.ശേഷം ഇത് ഓരോ ചെറിയ ബോളുകൾ ആയി എടുക്കുക.ഇനി ഇത് ഒരു ചപ്പാത്തി പ്രസിൽ വച്ച് ചെറുതായി റൗണ്ടാക്കിയ ശേഷം കുഴലപ്പത്തിന്റെ ഷേപ്പിലാക്കി എടുക്കുക.എണ്ണ ചൂടാക്കിയശേഷം വറുത്ത് എടുക്കുക.അപ്പോൾ നമ്മുടെ കുഴലപ്പവും റെഡി. നാലു കിലോ അരിപ്പൊടി ഉണ്ടെങ്കിൽ നമുക്ക് ഒരു കുട്ട നിറയെ നല്ല രുചിയൂറും നാടൻ പലഹാരം ഉണ്ടാക്കാം.