മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് പൊറോട്ട ദിവസവും ഒരു പൊറോട്ട എങ്കിലും കഴിക്കകാന്‍ ഇഷ്ട്ടപ്പെടുന്ന മലയാളികളില്‍ ഭൂരിഭാഗം ആളുകളും പൊറോട്ട വാങ്ങുന്നത് ഹോട്ടലില്‍ നിന്നാണ്. എന്നാല്‍ പാല്രും ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കുന്നു എന്നാല്‍ പാലര്‍ക്കും പൊറോട്ട സ്വന്തമായി ഉണ്ടാക്കാന്‍ അറിയില്ല ശ്രമിച്ചവര്‍ പരാജയപ്പെട്ടു എന്നുവേണം പറയാന്‍. മറ്റുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന പോലെയല്ല പൊറോട്ട ഉണ്ടാക്കാന്‍ അല്പം സമയം കൂടുതല്‍ വേണം മാത്രമല്ല പണിയും കൂടുതലാണ് മാവ് കുഴക്കണം അങ്ങനെ ഒരുപാട് പണിയുണ്ട് ഇതുകൊണ്ട് തന്നെ കൂടുതല്‍ ആരും പൊറോട്ട ഉണ്ടാക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ കഴിക്കാന്‍ ഏറ്റവും കൂടുതല്‍ രുചി പൊറോട്ടയ്ക്ക് തന്നെയാണ് എന്നത് തര്‍ക്കമില്ലാതെ എല്ലാവരും പറയും. ഒരുപാട് പേര്‍ക്ക് ഒരുമിച്ചു പൊറോട്ട ഉണ്ടാക്കുമ്പോള്‍ ഒരുപാട് മാവ് കുഴക്കണം ഇത് തന്നെയാണ് പൊറോട്ട ഉണ്ടാക്കുന്നതിലെ ഏറ്റവും വലിയ പണി എന്നാല്‍ ഇനിമുതല്‍ നമുക്ക് കൂടുതല്‍ കഷ്ട്ടപ്പെടാതെ തന്നെ നല്ല രീതിയില്‍ പൊറോട്ട ഉണ്ടാക്കാന്‍ കഴിയും അത് എങ്ങിനെയാണ് എന്നാണു ഇവിടെ പറയാന്‍ പോകുന്നത്.
വീട്ടില്‍ സ്വന്തമായി പൊറോട്ട ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ വിജാരിച്ചപോലെ കിട്ടാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നു പരീക്ഷിച്ചു നോക്കണം ഹോട്ടലിലെ അതെ രുചിയില്‍ നിങ്ങള്‍ക്കും പൊറോട്ട ഉണ്ടാക്കാന്‍ സാധിക്കും. കൂട്ടുകാരില്‍ പലരും പൊറോട്ട ഉണ്ടാക്കുമ്പോള്‍ മനസ്സില്‍ വിചാരിക്കുന്നത് നല്ല രീതിയില്‍ സോഫ്റ്റ് ആയി കിട്ടണേ എന്നാണ് അതിനു വേണ്ടി പൊറോട്ട ഉണ്ടാക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ ചെയ്‌താല്‍ സോഫ്റ്റ് ആയി കിട്ടും. ഇനി നല്ല സോഫ്റ്റ് പൊറോട്ട ഉണ്ടാക്കുന്നത് എങ്ങിനെയെന്നുള്ള കാര്യത്തിലേക്ക് കടക്കാം ആദ്യമേ ഒരു കപ്പില്‍ ആവശ്യത്തിനു മൈഥ എടുക്കുക ശേഷം അതിലേക്കു ഒരു ഗ്ലാസ് വെള്ളം ഒഴിക്കണം അര കിലോയാണ് മൈഥ എടുത്തത് എങ്കില്‍ ഒരു സാധാരണ വലിപ്പമുള്ള ഒരു ഗ്ലാസ് വെള്ളം ഒഴിക്കണം.
ശേഷം അത് ഒരു കൈ കൊണ്ട് കുഴക്കുക സാധാരണ പൊറോട്ട ഉണ്ടാക്കുമ്പോള്‍ കുഴക്കുന്ന പോലെ കുഴക്കേണ്ട കുറച്ചു നേരം മാത്രം കുഴച്ച ശേഷം അതിലേക്കു ഓയില്‍ ഒഴിച്ച് അര മണിക്കൂര്‍ നേരത്തേക്ക് വെക്കണം. ഒരു പാത്രം ഉപയോഗിച്ച് മൂടി തന്നെ വെക്കണം ഒരു പതിനഞ്ചു മിനുട്ട് എങ്കിലും വെക്കണം. അതിനു ശേഷം സേവനാഴിയിലേക്ക് ആ കുഴച്ചു വെച്ച മാവ് ഇടുക ശേഷം അത് നൂല് പോലെ ആക്കിയെടുക്കുക ഓരോ പൊറോട്ടയ്ക്കും വേണ്ടത് അങ്ങനെ എടുത്ത ശേഷം ചുറ്റിയെടുത്ത് ചുട്ടെടുക്കുക. ഇത്രമാത്രം ചെയ്താല്‍ നല്ല സോഫ്റ്റ് പൊറോട്ട റെഡി. ഇത് വളരെ എളുപ്പമുള്ള രീതിയാണ് എല്ലാവരും ചെയ്തുനോക്കണം.