പഴയ ബാരലുകൾ കൊണ്ട് ഇനി പുതിയ ചെയറുകൾ ഉണ്ടാക്കാം ആര്‍ക്കും ഉണ്ടാക്കാം വീട്ടില്‍ വെച്ച് തന്നെ

നമ്മൾ വലിച്ചെറിയുന്ന നമ്മുടെ ചുറ്റുപാടുമുള്ള ഒരുപാട് വസ്തുക്കൾ നമുക്ക് പുനരുപയോഗിക്കാൻ സാധിക്കുന്നവയാണ്. ഇങ്ങനെ പുനരുപയോഗിക്കാൻ സാധിക്കുന്ന ഒരു വസ്തുവാണ് മെറ്റൽ ബാരൽ.അതെങ്ങനെയാണ് എന്നല്ലേ? വേറൊന്നുമല്ല ഈ മെറ്റ് ബാരൽ കൊണ്ട് ഒരു വെറൈറ്റി ചെയർ ഉണ്ടാക്കാൻ സാധിക്കും.ക്ലബുളിലും ഔട്ട്ഡോർ പ്രോഗ്രാമുകളിലും ഉപയോഗിക്കാൻ പറ്റുന്ന ഒരു വെറൈറ്റി ചെയർ ആണ് ഈ മെറ്റൽ ബാരൽ കൊണ്ട് ഉണ്ടാക്കുന്നത്.അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.ആദ്യം നല്ലൊരു ക്ലീൻ ആൻഡ് നീറ്റായ ഒരു മെറ്റൽ ബാരൽ എടുക്കുക. ഇനി അതിൽ ചെയറിന്‍റെ ഷേപ്പ് ഒന്ന് മാർക്ക് ചെയ്യുക. അടുത്തത് ഇത് കട്ട് ചെയ്ത് എടുക്കുക എന്നുള്ളതാണ്.ഗ്രൈൻഡർ ഉപയോഗിച്ചാണ് ഇത് കട്ട് ചെയ്യേണ്ടത്. നമ്മൾ നേരത്തെ മാർക്ക് ചെയ്ത ഭാഗത്തുകൂടി ഇത് കട്ട് ചെയ്ത് എടുക്കുക.ശേഷം ചെയറിന്‍റെ പിൻഭാഗത്ത് ഒരു ഓവൽ ഷേപ്പ് മാർക്ക് ചെയ്തു കൊടുത്ത ശേഷം അത് ഒന്നു കട്ട് ചെയ്ത് എടുക്കുക.

ചെയറിന്‍റെ മുൻവശത്ത് ഇരിക്കുന്ന ഭാഗത്തിന്‍റെ താഴെയായി നേരത്തെ ചെയ്തതു പോലെ തന്നെ ഒരു ഓവൽ ഷേപ്പ് വരച്ചു അത് കട്ട് ചെയ്തു എടുക്കുക.ഇത് തുരുമ്പെടുത്ത് പോകാതിരിക്കുന്നതിന് വേണ്ടി ഇതിൽ മെറ്റൽ പ്രൈമർ അടിച്ചു കൊടുക്കുക. ചെയറിന്‍റെ കുഷ്യന്‍റെ ഭാഗത്തായി നാലു ക്ലാമ്പ് നമ്മൾ അടിച്ചു കൊടുക്കണം.നമ്മൾ ഇരുന്ന് കഴിയുമ്പോൾ വെയിറ്റ് താങ്ങുന്നതിന് വേണ്ടിയാണ് ഇങ്ങനെ ക്ലാമ്പ് അടിച്ചു കൊടുക്കുന്നത്.ഇനി ചെയറിന് പെയിന്റ് അടിച്ചു കൊടുക്കണം.ഇനി നമ്മൾ ഓവൽ ഷേപ്പിൽ മുറിച്ചെടുത്ത ഭാഗങ്ങളിൽ ബിഡിങ് ഒട്ടിച്ചു കൊടുക്കണം. അതുപോലെതന്നെ ചെയർ മുഴുവനായി കവർ ചെയ്യുന്ന രീതിയിലും ഈ ബീഡിങ് ഒന്ന് ട്ടിച്ചു കൊടുക്കണം.ശേഷം കുഷ്യൻ വെക്കുന്നതിന് പ്ലൈവുഡിൽ ഒരു റൗണ്ട് ഷേപ്പ് വരച്ചു മുറിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത പ്ലൈവുഡിന്‍റെ നടു ഭാഗത്തായി ഒരു ചെറിയ സ്പോഞ്ച് കക്ഷണം ഒട്ടിച്ചു കൊടുക്കുക.

ഇനി പ്ലൈവുഡ് മുഴുവനായി നന്നായി പശ തേക്കുക.അതുപോലെതന്നെ പ്ലൈവുഡിനെക്കാളും കുറച്ചുകൂടി വലുപ്പത്തിലുള്ള സ്പോഞ്ചും എടുക്കുക.സ്പോഞ്ചിലും അതുപോലെതന്നെ പശ നന്നായി തേച്ചു കൊടുക്കുക. ഇനി പ്ലൈവുഡ് ലേക്ക് ഈ സ്പോഞ്ച് ഒട്ടിച്ചു കൊടുക്കുക.ഇനി ക്ലോത്തോ അല്ലെങ്കിൽ റെക്സിനോ ഉപയോഗിച്ച് ഇത് ഒന്ന് കവർ ചെയ്തു കൊടുക്കുക. ഇനി നമ്മൾ റെഡിയാക്കി വെച്ചിരിക്കുന്ന ചെയറിലേക്ക് ഈ കുഷ്യൻ വെച്ചു കൊടുത്താൽ മാത്രം മതി.അപ്പോൾ നമ്മുടെ അടിപൊളി മെറ്റൽ ബാരൽ കൊണ്ടുള്ള ചെയർ റെഡി.

Leave a Reply

Your email address will not be published. Required fields are marked *