AC നമുക്ക് തന്നെ വീട്ടില്‍ ഉണ്ടാക്കാം ഇനി റൂം നിറയെ തണുപ്പായിരിക്കും

വേനല്‍ കാലമാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ മഴക്കാലം വന്നാല്‍ നമുക്ക് സഹിക്കാന്‍ കഴിയുന്ന തണുപ്പ് മാത്രമേ നമ്മുടെ നാട്ടില്‍ ഉണ്ടാകാറുള്ളൂ എന്നാല്‍ വേനല്‍ കാലം വന്നാല്‍ ഉണ്ടാകുന്ന ചൂട് സഹിക്കാന്‍ കഴിയില്ല. പലരും വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയാണ് പതിവ് എന്നാല്‍ ഒരു വിധം മാത്രമേ നമുക്ക് ഫാനിന്‍റെ കാറ്റില്‍ ഈ കൊടും ചൂടിനെ താരണം ചെയ്യാന്‍ സാധിക്കൂ. വീട്ടില്‍ എസി ഇല്ലാത്തവര്‍ ഈ സമയത്ത് വളരെ പ്രയാസപ്പെട്ടായിരിക്കും രാത്രിയില്‍ പോലും ഉറങ്ങുന്നത്. എസി വാങ്ങാന്‍ എല്ലാ വീട്ടുകാര്‍ക്കും കഴിയില്ല കാരണം വില കൂടുതല്‍ തന്നെയാണ്. ഒരു സാധാരണ ജോലി ചെയ്യുന്ന സാധാരണ കുടുംബത്തിനു ഒരു എസി വാങ്ങി വീട്ടില്‍ വെക്കുക്ക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇങ്ങനെയുള്ളവര്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഫാന്‍ വാങ്ങി ചൂടിനെ തരണം ചെയ്യുകയാണ് സാധാരണായി എല്ലാവരും ചെയ്യുന്നത്.

ഒരു റൂമില്‍ ആണെങ്കില്‍ ഒരു വലിയ ഫാനും ഒരു ടേബിള്‍ ഫാനും ഉണ്ടായിരിക്കും ഇത്രയും സജ്ജീകരണങ്ങള്‍ ഉണ്ടങ്കില്‍ മാത്രമേ നമ്മുടെ നാട്ടില്‍ വേനല്‍ കാലം വന്നാല്‍ ജീവിക്കാന്‍ സാധിക്കൂ.എന്നാല്‍ ഒട്ടും കാശ് ചിലവില്ലാതെ നമുക്ക് റൂം നിറയെ തണുപ്പ് ലഭിക്കുന്ന രീതിയില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അതിനായി നമുക്ക് ആവശ്യം വരുന്നത് ഒരു ടേബിള്‍ ഫാനും ബോട്ടിലുകളും മാത്രമാണ്. ഇവയുണ്ടെങ്കില്‍ ചൂട് കൂടുതലുള്ള നിങ്ങളുടെ റൂം നിറയെ തണുപ്പ് കൊണ്ടുവരാന്‍ കഴിയും. ആദ്യം ചെയ്യേണ്ട്ടഹു ഒരേ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ സംഘടിപ്പിക്കുക എന്നതാണ് ശേഷം ടേബിള്‍ ഫാനിന്‍റെ മുന്‍ ഭാഗത്തായി ഇവ നല്ല രീതിയില്‍ ഘടിപ്പികുക അതിനു മുന്‍പ് എല്ലാ ബോട്ടിലുകളിലും കുറച്ചു ദ്വാരങ്ങള്‍ ഉണ്ടാക്കി കൊടുക്കണം.

അതി അതിനു ശേഷം കെട്ടിവെച്ച ബോട്ടിലുകളില്‍ ഐസ് നിറച്ചു കൊടുക്കുക ഇനി ഫാന്‍ ഓണ്‍ ചെയ്താല്‍ ആ റൂമില്‍ ലഭിക്കുന്നത് നല്ല തണുത്ത കാറ്റ് ആയിരിക്കും. ഐസ് കഴിയുമ്പോള്‍ വീണ്ടും ഐസ് നിറച്ചു കൊടുക്കണം എന്ന കാര്യം മാത്രമാണ് കുറച്ചു ബുദ്ധിമുട്ടായി തോന്നുന്നത് എന്നിരുന്നാലും കൊടും ചൂടിനെ നമുക്ക് തരണം ചെയ്യാന്‍ സാധിക്കും. എന്തായാലും ഒട്ടും കാശ് ചിലവില്ലാത്ത ഈ കാര്യം എല്ലാവരും ചെയ്തുനോക്കി നിങ്ങളുടെ അഭിപ്രായം പറയാന്‍ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *