ഇന്നാതെ കാലത്ത് വീട്ടിലെ ചിലവുകള്‍ പരമാവധി കുറയ്ക്കാന്‍ വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത് കാരണം വീട്ടിലെ ചെലവ് നമ്മുടെ ശമ്പളത്തേക്കാള്‍ കൂടുന്ന അവസ്ഥയാണ് നമ്മള്‍ കണ്ടുവരുന്നത്. നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും വില കൂടിവരുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ വീട്ടില്‍ വരുന്ന കറന്റ് ബില്‍ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടിയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല നമ്മുടെ നിലനില്‍പ് തന്നെ അവതാളത്തിലാകും. വീട്ടില്‍ തന്നെ കറന്റ് ബില്‍ ഭീമന്‍ തുക വന്നതിനാല്‍ അട്യ്ക്കാന്‍ പറ്റാതെ പലതും ചെയ്യുന്ന ഒരുപാട് വീട്ടുകാര്‍ നമ്മുടെ നാട്ടിലുണ്ട് അങ്ങനെയൊരു അവസ്ഥയില്‍ കറന്റ് ബില്‍ കാര്യമായി കുറച്ചേ മതിയാകൂ. ഇതിലെ പ്രധാന കാര്യങ്ങള്‍ പറയുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടത് നമ്മുടെ വീട്ടില്‍ തന്നെയാണ് സ്വന്തം വീട്ടില്‍ നിന്ന് തന്നെ നമുക്ക് തുടങ്ങാം.ആദ്യം ശ്രദ്ധിക്കേണ്ടത് വീട്ടിലെ ഫാനുകള്‍ തന്നെയാണ് ഒരു റൂമില്‍ അല്ലെങ്കില്‍ ഹാളില്‍ ഫാന്‍ ഓണ്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അത് ഓഫ് ചെയ്യാന്‍ ആര്‍ക്കും കഴിയാറില്ല കാരണം മറവി തന്നെയാണ്.
റൂമില്‍ ഫാന്‍ ഓണ്‍ ചെയ്തു അതിന്‍റെ ഉപയോഗം കഴിഞ്ഞാല്‍ നമ്മള്‍ പുറത്തേക്ക് പോകുന്നത് ഫാന്‍ ഓഫ് ചെയ്യാതെ ആയിരിക്കും കറന്റ് ബില്‍ കാര്യമായി വര്‍ദ്ധിക്കാന്‍ ഫാന്‍ കാരണമാകുന്നുണ്ട്. മറ്റൊന്ന് വീട്ടിലെ മോട്ടോര്‍ തന്നെയാണ് വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ നല്ല രീതിയില്‍ കറന്റ് ചാര്‍ജ് വര്‍ദ്ധിക്കാന്‍ കാരണമാകും അതിനു എന്താണ് ചെയ്യേണ്ടത് എന്നുവെച്ചാല്‍ മോട്ടോര്‍ പമ്പ് ഉപയോഗിക്കുന്ന സമയം ശ്രദ്ധിച്ചാല്‍ മാത്രം മതി വൈകിട്ട് അഞ്ചു മണിക്ക് മുന്‍പ് തന്നെ ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ ശ്രദ്ധിക്കുക അത് കഴിഞ്ഞാല്‍ മോട്ടോര്‍ ഓണ്‍ ചെയ്യുമ്പോള്‍ കാര്യമായ കറന്റ് ചിലവാകുന്നു.
പിന്നെ ശ്രദ്ധിക്കേണ്ടത് ടാങ്കില്‍ എപ്പോഴും ഫുള്‍ ടാങ്ക് വെള്ളം നിറയ്ക്കുക മോട്ടോര്‍ ഇടയ്ക്കിടെ ഓണ്‍ ചെയ്യാതിരിക്കുക. പിന്നെ കാര്യമായി ശ്രദ്ധിക്കേണ്ടത് വീട്ടിലെ പഴയ ഉപകരണങ്ങള്‍ തന്നെയാണ് ഫ്രിഡ്ജ് പോലുള്ളവ വളരെ പഴയതാണ് എങ്കില്‍ നല്ല രീതിയില്‍ കറന്റ് ചിലവാകും. ഇത്തരം ഉപകരണങ്ങള്‍ ഒരു വിധം ഉപയോഗിച്ചാല്‍ പിന്നെ പുതിയത് തന്നെ വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ തന്നെ ഭീമമായ തുക വരാതിരിക്കാന്‍ ഇത് സഹായിക്കും.