അടുക്കളയിലെ ഒരു നൂറ് കൂട്ടം പ്രശ്നങ്ങള്‍ തീരും ഇത് അറിഞ്ഞിരുന്നാല്‍

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പ്രത്യേകിച്ചു അടുക്കള. എന്നാൽ പലപ്പോഴും നമ്മൾ എത്ര വൃത്തിയാക്കാൻ ശ്രമിച്ചാലും പല ഭാഗങ്ങളും വിചാരിക്കുന്നതുപോലെ വൃത്തിയായി സൂക്ഷിക്കാൻ പറ്റാറില്ല. ഇനി പറയുന്ന ചില ടിപ്പുകൾ പ്രയോഗിച്ചു നോക്കിയാൽ അടുക്കള നല്ല ക്ലീൻ ആൻഡ് നീറ്റാകും.ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ എപ്പോഴും വെള്ളം വീഴുന്നത് ഒരു പതിവ് രീതിയാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാൻ സ്റ്റൗ വൃത്തിയാക്കുമ്പോൾ എപ്പോഴും ബർണറിന് മുകളിലേക്ക് ഒരു പാത്രം എടുത്തു വെക്കുക അതിനു ശേഷം മാത്രം ക്ലീൻ ചെയ്യുക.കിച്ചൺ സ്ലാബുകൾ വൃത്തിയാക്കുന്നതിനു വേണ്ടി ഒരു ബൗളിൽ അൽപം ചൂടുവെള്ളം എടുത്ത് അതിലേക്ക് ഡിഷ് വാഷ് ബേക്കിംഗ് സോഡാ വിനാഗിരി എന്നിവ ചേർത്ത് മിക്സ് ആക്കിയതിനുശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചാൽ സ്ലാബിലള്ള എണ്ണമയവും അഴുക്കും എല്ലാം പോയി നന്നായി ക്ലീൻ ആവും.

ഈ വെള്ളത്തിൽ തന്നെ കിച്ചൻ ടൗവ്വലും സ്ക്രബറും എല്ലാം നമുക്ക് കഴുകി എടുക്കാവുന്നതാണ്.അടുക്കളയിലെ ചീത്ത സ്മെല്ലക്കെ പോകുന്നതിനു വേണ്ടി നമുക്ക് ഒരു എയർ ഫ്രെഷ്നർ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.ചെറിയ ബൗളിലേയ്ക്ക് അൽപം ബേക്കിംഗ് സോഡ ഇട്ടതിനുശേഷം എന്തെങ്കിലും നല്ല മണമുള്ള എസൻഷ്യൽ ചേർക്കുക. ഈ ബൗള് അടച്ചുവെക്കുക. മൂടിയിൽ ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കുക.ഗ്ലാസിന്‍റെ ഒക്കെ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം എങ്ങനെയാണ്. പെട്ടെന്ന് ക്ലീൻ ചെയ്യുന്നതിന് വേണ്ടി സ്റ്റവിന് പുറത്തേക്ക് ഗോതമ്പുപൊടിയോ മൈദമാവോ വിതറുക.ശേഷം ഒരു ഉണക്ക തുണി ഉപയോഗിച്ച് ഇത് തുടച്ചെടുക്കുക.

ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഗ്ലാസിന് നല്ല തിളക്കം കിട്ടുന്നതാണ്.അപ്പോൾ ഇനിമുതൽ അടുക്കള ക്ലീൻ ചെയ്യുമ്പോൾ ഈ ടിപ്പുകൾ ഒക്കെ ഒന്ന് പരീക്ഷിച്ചു നോക്കൂ.വീട്ടില്‍ ജോലി ചെയ്യുന്ന വീട്ടമ്മമാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങലാണിത് ഒരിക്കലും അവഗണിക്കരുത്. എപ്പോഴും ഉപയോഗിക്കുന്ന അടുപ്പ് ക്ലീന്‍ ചെയ്യുക എന്നതും വലിയ പ്രയാസം ഉള്ള കാര്യം തന്നെയാണ് അതിനെല്ലാം പരിഹാരം ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് ഈ കാര്യങ്ങള്‍ പരമാവധി വീട്ടമ്മമാറില്‍ എത്തിക്കാന്‍ ശ്രമിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *