നല്ല ബുഷ് രീതിയിൽ വളർത്തിയെടുക്കുന്ന ഒരു ചെടിയാണ് അറിലിയ.ഈ ചെടി ഉണ്ടെങ്കിൽ നമ്മുടെ ഗാർഡനെ കൂടുതൽ മനോഹരമാക്കാൻ സാധിക്കും.ഗോൾഡൻ അറിലിയ വെറിഗേറ്റഡ് അറിലിയ എന്നിങ്ങനെ രണ്ടു തരം അറിലിയ ഉണ്ട്. വെറിഗെറ്റഡ് അറിലിയ തന്നെ നാല് വ്യത്യസ്ത തരത്തിലുണ്ട്.വെറിഗേറ്റഡ് അറിലിയയുടെ ഇല നോക്കി നമുക്ക് അതിനെ തിരിച്ചറിയാൻ സാധിക്കും.ഇത് വെട്ടി നിർത്തി വളർത്തുന്ന ചെടിയാണ്.ചെടി വെട്ടി കൊടുക്കുമ്പോൾ ഇപ്പോഴും നല്ല ബോൾ ഷേപ്പിൽ വേണം വെട്ടി കൊടുക്കാൻ.എങ്കിൽ മാത്രമേ ഇതു വലുതാകുമ്പോഴും ബോൾ ഷേപ്പിൽ നിൽക്കു. ഇലകൾ വെട്ടി കൊടുക്കുമ്പോൾ പുതിയ പുതിയ തളിരുകൾ വരുകയും വലുതാകുമ്പോൾ വീണ്ടും ബോൾ ഷേപ്പിൽ വെട്ടി നിർത്തുകയും ചെയ്യുക.15 ദിവസം കൂടുമ്പോൾ ഇത് വെടിനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.എങ്കിൽ മാത്രമേ ഇത് ബുഷ് ആയിട്ട് നിൽക്കു.
ഇത് വളരെ പതിയെ വളരുന്ന ചെടിയാണ്. അറിലിയുടെ ഭംഗി എന്ന് പറയുന്നത് തന്നെ അതിന്റെ സ്‌ട്രെക്ച്ചറാണ്. അതുകൊണ്ടാണ് ബോൾ ഷേപ്പിൽ തന്നെ വെട്ടി നിർത്തണം എന്ന് പറയുന്നത്.ഇതിന്‍റെ ചെറിയ ഒരു തണ്ട് വെട്ടി എടുത്ത ശേഷം ചികിരി ചോറും മണ്ണും കൂടി ഒരു ചെടി ചട്ടിയിൽ നിറച്ച ശേഷം നാടാവുന്നതാണ്.ഇത് എപ്പോഴും നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് തന്നെ വെക്കണം.എങ്കിൽ മാത്രമേ ഇലകൾക്ക് നല്ല നിറം ലഭിക്കു.50 രൂപ മുതൽ ഇത് നെഴ്സറിയിൽ ലഭ്യമാണ്.അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ചെലവിൽ തന്നെ നമുക്ക് ഗാർഡൻ അതിമനോഹരമാക്കാൻ സാധിക്കും. ഇതുപോലെ വീട്ടില്‍ ചെടികള്‍ ഉണ്ടെങ്കിലെ വീടും പരിസരവും മനോഹരമാക്കാന്‍ സാധിക്കൂ വീട്ടുമുറ്റത്ത് പലരും ചെടികള്‍ വെക്കുന്നുണ്ട്.
എങ്കിലും അത് പരിചരിക്കാന്‍ കൂടുതല്‍ ആളുകള്‍ക്കും സമയം കിട്ടാറില്ല എന്നാല്‍ ഇതിനു നമ്മള്‍ ഇടയ്ക്കിടെ എങ്കിലും സമയം കണ്ടെത്തിയാല്‍ ചെടികള്‍ വളരെ നല്ല രീതിയില്‍ മനോഹരമായി വളരാന്‍ സഹായകമാകും. വര്‍ഷങ്ങളോളം പല ചെടികളും ഇങ്ങനെ വളര്‍ത്താന്‍ സാധിക്കും ഓരോ ചെടികളും അതിനെ പരിചരിക്കുന്നപോലെയാണ് ഭംഗി കൂടുതല്‍ കിട്ടുന്നതും വളരുന്നതും. എന്തായാലും ചെടികള്‍ വളര്‍ത്താന്‍ ഇഷ്ടമുള്ളവര്‍ വീട്ടില്‍ ചെടി വെച്ച ശേഷം ഇങ്ങനെ ചെയ്തുനോക്കണേ.