വേനൽക്കാലത്ത് ഇത് ഒരു ഗ്ലാസ് മതി ചീര തഴച്ചുവളരും തലയോളം പൊക്കത്തില്‍

ഭക്ഷണക്രമത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇലക്കറികളിൽ പ്രധാനിയാണ് ചീര.ജൂലൈ ഒക്ടോബർ നവംബർ മാസങ്ങളാണ് ചീരകൃഷിക്ക് അനുയോജ്യമായ മാസങ്ങൾ.എന്നാൽ എല്ലാദിവസവും നനക്കാനുള്ള സൗകര്യമുണ്ടെങ്കിൽ വേനൽകാലത്തും ചീര കൃഷി ചെയ്യാവുന്നതാണ്.ചീര വിത്ത് പാകി കിളപ്പിച്ചശേഷം രണ്ടോമൂന്നോ ഇലകൾ വരുമ്പോൾ പറിച്ചു നടാവുന്നതാണ്.ഇങ്ങനെ പറിച്ചു നടന്ന ചീര തൈ ഗ്രോ ബാഗിലോ മണ്ണിലോ നമുക്ക് നടാവുന്നതാണ്.വേനൽക്കാലത്ത് ചീര തഴച്ചുവളരുന്നതിന് വേണ്ടി ഒരൊറ്റ വളപ്രയോഗം മാത്രം ചെയ്താൽ മതി.ജൈവ സ്ലറിയാണ് ഈ വളപ്രയോഗം.ഈ ജൈവ സ്ലറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.ചാണകം 250 ഗ്രാം എല്ലുപൊടി 250 ഗ്രാം വേപ്പിൻ പിണ്ണാക്ക് 250ഗ്രാം 150 ഗ്രാം കടലപ്പിണ്ണാക്ക് ശർക്കര ഇത്രയുമാണ് ജൈവ സ്ലറി ഉണ്ടാക്കുന്നതിനുവേണ്ടി ആവശ്യമുള്ള സാധനങ്ങൾ.

ഒരു ബക്കറ്റിലേക്ക് ചാണകവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും കടല പിണ്ണാക്കും ശർക്കരയും കൊടുത്ത ശേഷം വെള്ളം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.ഇത് മൂടിവെച്ച ശേഷം എല്ലാദിവസവും രാവിലെ ആകുമ്പോൾ ഒന്ന് ഇളക്കി കൊടുക്കണം.നമുക്ക് ഈ ജൈവ സ്ലറി മൂന്നാം ദിവസം മുതൽ ഉപയോഗിക്കാവുന്നതാണ്.ഈ ജൈവ സ്ലറി മാത്രം ഉപയോഗിച്ചാൽ മതി ചീര നല്ല പുഷ്ടിയോടെ വളരും.ഇത് ഒന്നിടവിട്ട ദിവസങ്ങളിലോ ഇല്ലെങ്കിൽ ഡയലൂട്ട് ചെയ്ത് എല്ലാ ദിവസമോ പ്രയോഗിക്കാവുന്നതാണ്.ഇത് പ്രയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇലകളിലോ അതുപോലെ തണ്ടുകളിലോ വീഴാതെ കടയ്ക്കൽ നിന്ന് കുറച്ചു മാറ്റി മാത്രം ഒഴിച്ചുകൊടുക്കുക എന്നതാണ്.അപ്പോൾ ഇനി ചീര കൃഷി ചെയ്യുന്നവർ ഈ ജൈവ സ്ലറി ഒന്നു പരീക്ഷിച്ചു നോക്കൂ.

ചീര നല്ല പുഷ്ടിയോടെ തഴച്ചു വളരുന്നത് കാണാം.നമ്മുടെ നാട്യ്ടിലെ കാലാവസ്ഥ അനുസരിച്ച് വളരെ ഈസ്സിയായി നട്ടുപിടിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് ചീര ഇവ നമുക്ക് തരുന്ന ഗുണങ്ങള്‍ ഒരുപാട് മാത്രമല്ല ഇവയുടെ തണ്ട് മാത്രം കുഴിച്ചിട്ടാല്‍ തന്നെ നല്ല രീതിയില്‍ വളര്‍ന്നു വരും. വേനല്‍ കാലത്തും ഇവ കൃഷി ചെയ്യാന്‍ സാധിക്കും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്‌താല്‍ പിന്നെ ചീര തഴച്ചു വളരും. ചീര രണ്ടുതരമുണ്ട് നമ്മുടെ നാട്ടില്‍ രണ്ടും ഒരുപോലെ പരിപാലിക്കാന്‍ കഴിയുന്നതാണ്. വീട്ടില്‍ ചീര കൃഷി ചെയ്യാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും ഇങ്ങനെ ചെയ്തുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *