വേനൽക്കാലമായാൽ പിന്നെ ചൂട് സഹിക്കാൻ പറ്റില്ല.ഫാൻ ഇട്ടാൽ പോലും റൂമിനുള്ളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും. ഇങ്ങനെ അസഹനീയമായ ചൂട് സഹിക്കാൻ പറ്റാതെ വരുമ്പോൾ ആണ് എസിയും എയർ കൂളറും ഒക്കെ നമ്മൾ വാങ്ങുന്നത്.എയർ കുളർ വാങ്ങുമ്പോഴും അത് ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും എസിയുമായി താരതമ്യം ചെയ്തുകൊണ്ട് കൂളർ വാങ്ങരുത്. രണ്ടിൽ നിന്നും രണ്ടു തരം കൂളിംഗ് ആണ് വരുന്നത്.ഒരു എയർ കൂളറിന്റെ വാറണ്ടി ഒരു വർഷം ആണ്.വാറണ്ടി കഴിഞ്ഞാലും വാങ്ങിയ ഷോപ്പിലോ ഇല്ലെങ്കിൽ ആ കമ്പനിയുടെ കസ്റ്റമർ കെയറിലോ വിളിച്ച് കംപ്ലൈന്റ് രജിസ്റ്റർ ചെയ്താലോ നന്നാക്കി കിട്ടുന്നതാണ്.ടവർ കൂളർ പേഴ്സ്ണൽ കൂളർ ഡസേർട്ട് കൂളർ എന്നിങ്ങനെ 3 ടൈപ്പ് കൂളർ ആണ് നമുക്ക് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്.ഡെസേർട്ട് കൂളർ അല്ലെങ്കിൽ പേഴ്സ്ഷണൽ കൂളർ ആണ് വീട്ടാ വശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നത്.ഫാൻ ബ്ലോവർ പമ്പു മോട്ടർ ഹണി കോം ഇത്രയും ഉപകരണങ്ങളാണ് ഒരു എയർ കൂളറി നുള്ളിലുള്ളത്. 20 തൊട്ട് 50 വരെ കപ്പാസിറ്റർ ഉള്ള എയർ കൂളർ മാർക്കറ്റിൽ ലഭ്യമാണ്.
നമ്മുടെ എയർ കൂളറിന്റെ കപ്പാസിറ്റി 40 ലിറ്റർ ആണെങ്കിൽ ഒരിക്കലും 40 ലിറ്റർ വെള്ളം ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ട ആവശ്യമില്ല.കൂളറിന്റെ കപ്പാസിറ്റി 40 ലിറ്റർ ആണെങ്കിൽ 20 ലിറ്റർ വെള്ളം മാത്രം ഉപയോഗിച്ചാൽ മതിയാകും. ഒരാഴ്ച കൂടുമ്പോൾ ഇതിന്റെ ടാങ്ക് ക്ലീൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.ഇല്ലെങ്കിൽ പഴയ വെള്ളം കെട്ടിക്കിടന്ന് ചീത്ത സ്മെല്ല് വരാൻ ഒക്കെ സാധ്യതയുണ്ട്.എയർ കൂളർ വേണമെങ്കിൽ ഒരു ടവർ ഫാൻ മാത്രമായി ഉപയോഗിക്കാൻ സാധിക്കും.അതിനായി കൂളറിന്റെ പമ്പ് ഫംഗ്ഷൻ ഓഫ് ചെയ്താൽ മാത്രം മതി. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും വെള്ളമൊഴിക്കാതെ പമ്പ് മോട്ടർ ഓൺ ആക്കിയിട്ടു കൂളർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. ഇത് പെട്ടെന്ന് കംപ്ലൈന്റ് ആകാൻ കാരണമാകും.കൂളറിന് ഏറ്റവും കൂടുതൽ കംപ്ലൈന്റ് വരുന്നതും പമ്പ് മോട്ടറിനാണ്.അടച്ചിട്ട റൂമിൽ ആണ് എസി പ്രവർത്തിപ്പിക്കുന്നത്.
എന്നാൽ എയർ കൂളർ ഉപയോഗിക്കുമ്പോൾ നമ്മുടെ ജനൽപ്പാളികൾ ഒക്കെ തുറന്നിട്ട് ആ എയർ കൂളർ വെച്ചുകഴിഞ്ഞാൽ നല്ല ഫ്രഷ് എയറും അതുപോലെ അത്യാവശ്യം നല്ല കൂളിങ്ങും കിട്ടും. ചൂടുകാലത്ത് ആയിരിക്കുമല്ലോ എയർ കൂളർ എല്ലാവരും ഉപയോഗിക്കുന്നത്. ഉപയോഗം കഴിഞ്ഞാൽ കൂളറിനകത്തുള്ള വെള്ളം പൂർണമായും കളഞ്ഞു വെയിലത്ത് വെച്ച് ഉണക്കിയതിന് ശേഷം പൂർണ്ണമായും ഒന്ന് കവർ ചെയ്തതിനുശേഷം മാത്രമേ എടുത്ത് വയ്ക്കാവൂ.ഈ രീതിയിൽ വെച്ചില്ലെങ്കിൽ അടുത്ത പ്രാവശ്യം ഉപയോഗിക്കുമ്പോൾ ചീത്ത സ്മെൽ ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്.എയർ കൂളർ വാങ്ങാനുദ്ദേശിക്കുന്നവരും ഉപയോഗിക്കുന്നവരും ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.