വൈകുന്നേരം ഒരു കപ്പ് ചായക്കൊപ്പം എന്തെങ്കിലുമൊരു നാലുമണി പലഹാരം കഴിക്കുന്നത് നമ്മുടെ പതിവാണ്.ഇന്ന് കൂടുതലും എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ ആണ് കൂടുതലും കഴിക്കുന്നത്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എപ്പോഴും ആവിയിൽ വേവിച്ചെടുത്ത പലഹാരങ്ങളാണ് ആരോഗ്യത്തിന് ഉത്തമം. ഇങ്ങനെ ആവിയിൽ വേവിച്ചെടുത്ത കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ചേരുവക പഴം മൂന്ന് മുട്ട രണ്ട് കാപ്പി പൊടി ഒരു ടേബിൾ സ്പൂൺ പഞ്ചസാര ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ഒരു ടേബിൾ സ്പൂൺ പാല് മൈദ ഉപ്പ് ബേക്കിംഗ് പൗഡർ ഡെഡിക്കേറ്റഡ് കോക്കനട്ട് തയ്യാറാക്കുന്ന വിധം പഴം മുട്ട കാപ്പിപ്പൊടി പഞ്ചസാര എന്നിവ നന്നായി മിക്സിയിലിട്ട് അരച്ചെടുക്കുക.അരച്ചെടുത്ത ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് സൺഫ്ലവർ ഓയിൽ പാലും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.
ഈ ബാറ്ററിലേക്ക് അരിച്ചെടുത്ത മൈദയും ആവശ്യത്തിന് ഉപ്പും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി വീണ്ടും മിക്സ് ചെയ്യുക. കുറച്ച് ഡ്രസ്സ് ഗേറ്റ് കോക്കനട്ടൊ അല്ലെങ്കിൽ തേങ്ങപ്പീരയോ ചേർത്ത് മിക്സ് ചെയ്യുക. ഇനി ഒരു പാൻ ചൂടാക്കി അൽപം ബട്ടർ തേച്ചശേഷം നല്ല കാട്ടിയിൽ ഈ ബാറ്റർ ഒഴിച്ചു കൊടുക്കുക. ഇനി ഇതു മൂടി വേവിച്ചെടുക്കുക.ഒരു സൈഡ് വെന്തതിനുശേഷം ഇത് തിരിച്ചിട്ട് കൊടുക്കുക.രണ്ട് സൈഡും വെന്തതിന് ശേഷം വാങ്ങിവെക്കുക.അപ്പോൾ നമ്മുടെ വെറൈറ്റി പാൻകേക്ക് റെഡി. വേണമെങ്കിൽ ഇഡ്ഡലിത്തട്ടിൽ ബാറ്റർ ഒഴിച്ചും നമുക്ക് ഈ പാൻ കേക്ക് റെഡി ആകാവുന്നതാണ്.വളരെ സ്പോഞ്ചിയും രുചികരവുമായ ഈ പാൻ കേക്ക് എല്ലാവരും ഒന്ന് തയ്യാറാക്കി നോക്കൂ.
എല്ലാവരും പലതരം വിഭവങ്ങള്‍ വീട്ടില്‍ പരീക്ഷിക്കുന്നവരാണ് നല്ല രുചിയില്‍ വിഭവങ്ങള്‍ ഉണ്ടാക്കി കഴിക്കുക എന്നത് എല്ലാവര്ക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ് അങ്ങനെയുള്ള എല്ലാ കൂട്ടുകാരും ഇതുകൂടി ഒന്ന് പരീക്ഷിച്ചു നോക്കണം ചായക്ക് നല്ല രുചിയില്‍ കഴിക്കാന്‍ കഴിയുന്നതും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു ഐറ്റം കൂടിയാണിത്. അപ്പൊ എല്ലാവരും ഇന്ന് തന്നെ വീട്ടില്‍ ഇത് ഉണ്ടാക്കിനോക്കൂ.