ഇങ്ങനെ ചെയ്താൽ ഏത് കായ്ക്കാത്ത മാവും കായ്ക്കും സിമ്പിൾ ഐഡിയ

പണ്ടുകാലങ്ങളിൽ മാവും പ്ലാവും ഒക്കെ എല്ലാ വീടുകളിലെയും സ്ഥിര സാന്നിദ്ധ്യമായിരുന്നു. അതുകൊണ്ടുതന്നെ നല്ല നാടൻ മാങ്ങയും ചക്കയും എല്ലാം സുലഭവുമായിരുന്നു.എന്നാൽ ഇന്ന് മാവും പ്ലാവും ഒന്നും കണി കാണാൻ കൂടി ഇല്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഒരു വര്‍ഷം നന്നായി കായ്ക്കുകയും അടുത്തവര്‍ഷം കായ്ക്കാതിരിക്കുകയോ അല്ലെങ്കിൽ കായ്ച്ചിട്ട് കുറഞ്ഞ വിളവ് നല്‍കുകയോ ചെയ്യുന്നു.  ചിലപ്പോ വർഷങ്ങളായി പൂക്കുകയോ കായ്ക്കുകയോ ചെയ്യാതിരിക്കും.ഇങ്ങനെ ഏതു പൂക്കാത്ത മാവും പൂക്കാനും കായ്ക്കാനും ഉള്ള ഒരു വിദ്യയാണ് ഇവിടെ പറയാൻ പോകുന്നത്.ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് ഏത് കായ്ക്കാത്ത മാവും കായ്പ്പിക്കാം. മാവ് എല്ലാകാലവും പൂത്തു കായ്ച്ചു കിട്ടണമെങ്കിൽ വേര് പൊട്ടി കിളിക്കണം. ഇതിനായി മാവിൻചുവട്ടിൽ ചപ്പുചവറുകളും മറ്റും ഇട്ട് കത്തിച്ചശേഷം ദിവസവും രാവിലെ നന്നായി നനച്ചുകൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ മാവിന്റെ വേരിന് ഇളക്കം കിട്ടുകയും വേര് പൊട്ടി കിളുക്കുകയും ചെയ്യും.

അപ്പോൾ മാവ് എല്ലാ വർഷവും പൂത്ത് നിറയെ കായ്ഫലം ഉണ്ടാകും.മാവു മാത്രമല്ല പ്ലാവും തെങ്ങും മറ്റു മരങ്ങളും എല്ലാം ഇതുപോലെ ചെയ്യുകയാണെങ്കിൽ നന്നായി പൂത്തു കായ്ക്കും. അതേസമയം ചിലർ പറയാറുണ്ട് എപ്സൺ സോൾട്ട് മാവിൻചുവട്ടിൽ വിതറി കഴിഞ്ഞാൽ മാവ് നന്നായി കായ്ക്കുമെന്ന്.എന്നാൽ ഇത് ഒരിക്കലും ശരിയായ കാര്യമല്ല. എപ്സൺ സോൾട്ട് ഇട്ടുകഴിഞ്ഞാൽ മാവ് പൂക്കുകയോ കായ്ക്കുകയോ ഒന്നും ചെയ്യില്ല. മാവിൽ ഉണ്ടാവുന്ന ഇലകളുടെ മഞ്ഞളിപ്പ് രോഗം മാറാൻ എപ്സൺ സോൾട്ട് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.വർഷാവർഷം മാവ് പൂത്ത് നിറയെ മാങ്ങകൾ ഉണ്ടാകണമെങ്കിൽ മേൽപ്പറഞ്ഞ രീതിയിൽ ചെയ്താൽ മതി.

എല്ലാ വീടുകളിലും മാവ് ഉണ്ടാകാറുണ്ട് എന്നാൽ എല്ലാ മാവിലും കൃത്യമായ് കായ ഉണ്ടാകാറില്ല വലിയ മരം ആയാലും വളരെ കുറഞ്ഞ തോതിൽ മാത്രമേ മാങ്ങ കായ്ക്കൂ. ഇതിനായി പലരും പല കാര്യങ്ങളും ചെയ്യാറുണ്ട് ചിലർ ക്യാഷ് കൊടുത്ത് വളം വാങ്ങി മാവിന് ഒഴിച്ച് കൊടുക്കും മറ്റു ചിലർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും കായ്ക്കുന്നില്ല എന്നുകണ്ടാൽ പിന്നെ ഒന്നും ചെയ്യില്ല വലിയ മരം ആയതുകൊണ്ട് അത് അങ്ങനെ തന്നെ നിലനിർത്തും.എന്നാൽ ഇനി നമുക്ക് ക്യാഷ് ചെലവാക്കാതെ നല്ലപോലെ കായ്ക്കുന്ന മാവ് വളർത്താൻ സാധിക്കും ഇതിനെ പറ്റിയാണ് നമ്മൾ ഇന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *