ചപ്പാത്തി പ്രസ്സുകൾ വാങ്ങുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണം ഇല്ലെങ്കിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയൂ

നമ്മൾ മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ കഴിക്കുന്ന ഭക്ഷണമാണ് ചപ്പാത്തി. പ്രാതലായും അതുപോലെ അത്താഴമായും എല്ലാം ചപ്പാത്തി ഉപയോഗിക്കാറുണ്ട്. എന്നാലും രാത്രികാലങ്ങളിൽ ആണ് കൂടുതലും ചപ്പാത്തി കഴിക്കുന്നത് പതിവാക്കുന്നത്.പണ്ടൊക്കെ ചപ്പാത്തി പലകയിൽ പരത്തിയാണ് ഉണ്ടാക്കുന്നത്. ഇതിന് ഒരുപാട് സമയം ആവശ്യമാണ്.ഇന്നാ കട്ടെ ചപ്പാത്തി പരത്താനായി എല്ലാവരും ചപ്പാത്തി പ്രസ്സ് ആണ് ഉപയോഗിക്കുന്നത്. ഇതാകുമ്പോൾ പെട്ടെന്ന് കാര്യം കഴിയും. ആറ് വ്യത്യസ്ത ചപ്പാത്തി പ്രസ്സുകൾ ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ചപ്പാത്തി മാത്രമല്ല പൂരി പത്തിരി റൊട്ടി ഇങ്ങനെ എല്ലാം ഇതിൽ ഉണ്ടാക്കാൻ സാധിക്കും. ചപ്പാത്തി പ്രസ്സ് വാങ്ങുമ്പോൾ ഒരിക്കലും സൈഡിൽ ഗ്യാപ്പ് ഉള്ളത് വാങ്ങരുത്. അങ്ങനെ ഗ്യാപ്പ് ഉള്ളത് വാങ്ങി കഴിഞ്ഞാൽ പ്രസ്സ് ചെയ്യുന്ന സമയത്ത് അകലം വരില്ല. 1 ലക്ഷ്മി ബ്രാൻഡിന്‍റെ ചപ്പാത്തി പ്രസ് ആണ്.7 ഇഞ്ചോളമാണ് ഇതിന് അകലം വരുന്നത്.

ഒരു പ്രാവശ്യം ചെയ്താൽ തന്നെ ഇത്രയും വലുപ്പത്തിൽ നമുക്ക് ചപ്പാത്തി റെഡി ആയി കിട്ടും. അടുത്തത് എട്ടര ഇഞ്ച് അകലം വരുന്ന ചപ്പാത്തി പ്രസ് ആണ്.ഇതിന്‍റെ അടിഭാഗം സ്റ്റീൽ ആണ് വരുന്നത്. ഇത് ഒരു പ്രസ്സിൽ ഏകദേശം 6 ഇഞ്ച് മാത്രമേ അകലം വരുന്നുള്ളൂ. പ്രസ് ചെയ്താൽ ഏകദേശം ആറെ മുക്കാല് വരെ വരും. അടുത്തത് എവിഎം ബ്രാൻഡിന്‍റെ ചപ്പാത്തി പ്രസ്സ് ആണ്. ഇതിന് മറ്റ് ചപ്പാത്തി പ്രസ്സിനേക്കാളും വെയിറ്റ് അൽപം കൂടുതലാണ്.1085 രൂപയാണ് ഇതിന്റെ വില. ഇതിന്‍റെ ഉൾഭാഗം സ്റ്റീൽ പ്ലേറ്റ് ആണ്. ഏഴര ഇഞ്ചാണ് ഇതിന്‍റെ അകലം. ഇതിൽ ഒറ്റ പ്രസ്സിൽ തന്നെ 7 ഇഞ്ച് വലിപ്പത്തിലുള്ള ചപ്പാത്തി നമുക്ക് ലഭിക്കും. മയിൽ കമ്പനിയുടെ ചപ്പാത്തി പ്രസ്സിന് 750 രൂപയാണ് വില.

ഇതിന്‍റെ അടിയിൽ സ്റ്റിൽ പ്ലേറ്റ് ആണ് വരുന്നത്. ഏഴര ഇഞ്ച് അകലം വരുന്ന ഈ ചപ്പാത്തി പ്രസ്സിൽ ഒരു പ്രസ്സിൽ ആറിഞ്ച് മാത്രമേ അകലം വരുന്നുള്ളൂ. അടുത്തത് എവിഎം ബ്രാൻഡിന്‍റെ തന്നെ കുറച്ച് വെയിറ്റ് ഉള്ള ചപ്പാത്തി പ്രസ്സ് ആണ്. ഇതിന് ഏകദേശം ഏഴ് ഇഞ്ച് അകലം വരുന്നുണ്ട്. 1625 രൂപയാണ് ഇതിന്റെ വില. ഇത് ഒറ്റ പ്രസ്സിൽ ഏകദേശം ആറര ഇഞ്ചോളം അകലം വരുന്നുണ്ട്. എവിഎം കമ്പനിയുടെ സൂപ്പർ100 എന്ന ബ്രാൻഡ് ആണ്. ഇതിന്‍റെ ഉള്ളിൽ വരുന്നത് മൈക്കാ ഷീറ്റാണ്.ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് ചപ്പാത്തി പ്രസ്സ് വാങ്ങുമ്പോൾ നല്ലത് നോക്കി വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *