സാധാരണ നമ്മൾ ഒരു ചെടിയുടെ തണ്ടോ അല്ലെങ്കിൽ കമ്പോ ഒക്കെ വെച്ചു കഴിഞ്ഞാൽ അതിൽ വേരുപിടിക്കാൻ വളരെ നാൾ എടുക്കും. ചെടികളുടെ തണ്ടുകൾക്ക് പെട്ടെന്ന് വേരുപിടിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് റൂട്ടിംഗ് ഹോർമോൺ. പ്രകൃതിദത്തവും അതുപോലെതന്നെ സിന്തറ്റിക് ആയിട്ടുള്ളതുമായ റൂട്ടിങ് ഹോർമോണുകൾ ഉണ്ട്. പലരും ഇന്ന് സിന്തറ്റിക് ആയിട്ടുള്ള റൂട്ടിംഗ് ഹോർമോൺ ഉപയോഗിച്ചാണ് വേരുപിടിപ്പിക്കാറുള്ളത്.എന്നാൽ അടുക്കളയിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ റൂട്ടിംഗ് ഹോർമോൺ നമുക്ക് തയ്യാറാക്കാവുന്നതേയുള്ളൂ. ചെടികൾക്കൊക്കെ വേര് പെട്ടെന്ന് വരാൻ ഉപയോഗിക്കുന്ന ഒരു റൂട്ടിംഗ് ഹോർമോൺ ആണ് കറുവപ്പട്ട. കറുവപ്പട്ട നന്നായി പൊടിച്ചു വേണം എടുക്കാൻ. ആണ് നമ്മൾ റൂട്ടിംഗ് ഹോർമോൺ ആയി ഉപയോഗിക്കുന്നത്.ഇത് നമുക്ക് രണ്ടു രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ഒന്നാമത്തേത് ഈ കറുവപ്പട്ട കുറച്ചു വെള്ളത്തിൽ കലക്കിയതിനുശേഷം നമ്മൾ നടാൻ എടുക്കുന്ന കമ്പ് ഇതിൽ രണ്ടു മണിക്കൂർ മുക്കി വച്ചതിനു ശേഷം നടുക.
അല്ലെങ്കിൽ കറുവപ്പട്ടയുടെ പൊടിയിൽ മുറിച്ച കൊമ്പ് നേരിട്ട് മുക്കിയതിനു ശേഷം നടാവുന്നതാണ്.വളരെ ഫലപ്രദമായ ഒരു റൂട്ടിംഗ് ഹോർമോൺ ആണിത്. ഒരാഴ്ചയ്ക്കകം വേര് പിടിക്കുന്നതാണ്.വേരു വരാൻ സാധിക്കുന്ന നിറയെ ഹോർമോണുകൾ ഈ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. മറ്റൊരു ഫലപ്രദമായ റൂട്ടിംഗ് ഹോർമോൺ ആണ് തേൻ. അര ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ തേൻ ഒഴിച്ച് ഒന്നു മിക്സ് ചെയ്യുക. ഇതിലേക്ക് നടാൻ ഉദ്ദേശിക്കുന്ന കമ്പ് ഒരു ദിവസം മുക്കി വെക്കുക.ശേഷം ഇത് നട്ടാൽ മതി പെട്ടെന്നുതന്നെ വേരു പിടിക്കും.അതുപോലെ തന്നെ മറ്റൊരു റൂട്ടിംഗ് ഹോർമോൺ ആണ് കറ്റാർവാഴയുടെ ജെൽ. കറ്റാർവാഴയുടെ ജെൽ എടുത്തതിനുശേഷം ഇതിലേക്ക് കമ്പ് ഇറക്കിവച്ച് രണ്ടു മണിക്കൂറിനു ശേഷംനടാവുന്നതാണ്.
വളരെ പെട്ടെന്ന് തന്നെ ചെടിക്ക് വേരു പിടിക്കുന്നതാണ്. മഞ്ഞൾപ്പൊടിയും നല്ലൊരു റൂട്ടിംഗ് ഹോർമോൺ ആണ്. നടാൻ ഉദ്ദേശിക്കുന്ന കമ്പ് മഞ്ഞൾപ്പൊടിയിൽ ഡിപ്പ് ചെയ്തതിനുശേഷം നമുക്ക് നേരിട്ട് നടാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ വേരു പിടിക്കും.ഇനി മുതൽ സിന്തറ്റിക് ആയിട്ടുള്ള റൂട്ടിംഗ് ഹോർമോണുകൾ ആരും പൈസ കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല.വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് നല്ലൊരു റൂട്ടിംഗ് ഹോർമോൺ തയ്യാറാക്കാവുന്നതെയുള്ളൂ.