കിലോ കണക്കിന് സോപ്പുപൊടി വീട്ടിൽ തന്നെ ഉണ്ടാക്കാം ഇനിയാരും ക്യാഷ് കൊടുത്ത് വാങ്ങല്ലേ

വസ്ത്രങ്ങൾ അലക്കണമെങ്കിൽ സോപ്പുപൊടി ഇല്ലാതെ പറ്റില്ല. ഇന്ന് വിപണിയിൽ ഒരുപാട് ബ്രാൻഡുകളുടെ സോപ്പുപൊടി ലഭ്യമാണ്.നല്ല ബ്രാൻഡ് സോപ്പു പൊടിക്ക് ഒക്കെ നല്ല വിലയുമാണ് നൽകേണ്ടിവരുന്നത്. ഒരു കിലോ സോപ്പുപൊടി വാങ്ങിയാൽ ഒരുമാസം പോലും തികച്ച് ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ട് സോപ്പ് പൊടി വാങ്ങാൻ തന്നെ ഒരു തുക മാസം നമ്മൾ മാറ്റി വയ്ക്കേണ്ടി വരും.എന്നാൽ ഇനി സോപ്പുപൊടി വാങ്ങി വിഷമിക്കേണ്ട ആവശ്യമില്ല.സോപ്പുപൊടി ഇനിമുതൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. എങ്ങനെയെന്നല്ലേ?ഒരു 240 രൂപ മുടക്കി സോപ്പു പൊടി ഉണ്ടാക്കുന്ന ഒരു കിറ്റ് വാങ്ങിയാൽ മതി.ആറു മാസത്തേക്കുള്ള സോപ്പുപൊടി റെഡി.സോഡാ ആഷ് ഒന്നര കിലോ ഉപ്പ് രണ്ട് സോഡിയം സൾഫേറ്റ് ഒരു കിലോ സ്ലറി 500 എംഎൽ കളർ ഗാഡ് ഒരു സാധനങ്ങളാണ് സോപ്പുപൊടി തയ്യാറാക്കാനായി ആവശ്യമുള്ളത്.

ഇനി സോപ്പുപൊടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ഒരു പ്ലാസ്റ്റിക് പാത്രത്തിൽ സോഡാ ആഷ് ഇട്ടതിനുശേഷം സ്ലറി കൂടി ചേർത്ത് മിക്സ് ചെയുക.സ്ലറി ഒഴിച്ചു കഴിയുമ്പോൾ ഇത് ചൂടാവും അതുകൊണ്ട് ഒരു ഇരുപത് മിനിറ്റ് തണുക്കാൻ വെക്കുക.ഇനി മറ്റൊരു പ്ലാസ്റ്റിക് പാത്രത്തിൽ സോഡിയം സൾഫേറ്റും ഉപ്പും കൂടി ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇനി സോഡ ആഷും അതുപോലെ തന്നെ നമ്മൾ മിക്സ് ചെയ്തു വെച്ച സോഡിയം സൾഫേറ്റും ഉപ്പും കൂടിയുള്ള മിശ്രിതവും കൂടി ഒട്ടും കട്ട ഒന്നും ഇല്ലാതെ നന്നായി മിക്സ് ചെയ്ത് എടുക്കുക.ഇനി സോപ്പുപൊടിക്ക് നല്ല സ്മെല്ല് കിട്ടുന്നതിനുവേണ്ടിയുള്ള ലായനി ഒഴിച്ചു കൊടുക്കുക. ഇനി നമ്മുടെ കളർ ഗാഡും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക.ഇത്രയേ ഉള്ളൂ നമ്മുടെ അടിപൊളി സോപ്പുപൊടി റെഡി.

അപ്പോൾ ഇനിമുതൽ ആഴ്ചയിൽ ആഴ്ചയിൽ ഉള്ള സോപ്പുപൊടി വാങ്ങാം നിർത്താം.സോപ്പുപൊടി ഉണ്ടാക്കുന്ന ഒരു കിറ്റ് വാങ്ങി കഴിഞ്ഞാൽ ആറു മാസത്തേക്കുള്ള സോപ്പുപൊടി അതായത് അഞ്ച് കിലോ സോപ്പുപൊടി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.ഇനിയാരും തുണി കഴുകാനുള്ള സോപ്പുപൊടി കടകളിൽ നിന്നും വാങ്ങല്ലേ ഇത് നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാൻ കഴിയുമെന്ന് മനസ്സിലായല്ലോ ഇനി എത്രവേണമെങ്കിലും ഉണ്ടാക്കാം നല്ല ഗുണമേന്മയുള്ള സോപ്പുപൊടി.

Leave a Reply

Your email address will not be published. Required fields are marked *