കടലാസ് പൂവ് ചെടി വളരെ പെട്ടന്ന് വളർന്നു പന്തലിക്കും നിറയെ പൂക്കൾ ഉണ്ടാകും

പണ്ടൊക്കെ നമ്മുടെ നാട്ടിൽ കാണുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ നിറയെ പൂക്കളുമായി കാണാറുള്ള ഒരു മരമാണ് കടലാസ് പൂവ് അല്ലെങ്കിൽ റോസ് കൊമ്പ് എന്നു പറയുന്ന മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ഈ മരം. ഇപ്പോൾ കൂടുതൽ ആളുകളും ഇവ വീട്ടിൽ നട്ടുപിടിപ്പിക്കാൻ തുടങ്ങി ചെടി ചെടികളിൽ തന്നെയാണ് ഇവയും നടുന്നത്. ആദ്യകാലത്ത് ഒന്ന് ചെയ്യാതെ തന്നെ ഇവ വഴിയിലൊക്കെ വളരാറുണ്ടായിരുന്നു ഇതിനു നിറയെ മുള്ളുകൾ ഉള്ളതുകൊണ്ട് തന്നെ ആരും അങ്ങനെ വീട്ടിൽ വളർത്താറില്ല. എന്നാൽ ഇപ്പോൾ മറ്റുള്ള ചെടികളുടെ കൂട്ടത്തിലും റോസ് കൊമ്പ് കാണാൻ തുടങ്ങിയെന്ന് മാത്രമല്ല വില്പനയ്ക്കും വെച്ചുതുടങ്ങി. ആദ്യമൊക്കെ ഒരു നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന മരങ്ങൾ മാത്രമേ കണ്ടുവരാറുള്ളൂ എങ്കിലും ഇപ്പോൾ വിവിധ നിറത്തിലുള്ള പൂക്കൾ ഈ മരത്തിലും കാണുവാൻ തുടങ്ങി വെള്ളം റോസ് റെഡ് തുടങ്ങിയ നിറങ്ങളുള്ള പൂക്കൾ വിരിയുന്ന മരങ്ങൾ ഇപ്പോൾ വീടുകളിൽ സുലഭമാണ്.

അതുകൊണ്ടു തന്നെയാണ് കൂടുതൽ വീട്ടുകാരും ഇപ്പോൾ ഇവ വീടുകളിൽ വെച്ചുപിടിപ്പിക്കുന്നത്. അന്ന് കണ്ടിരുന്നപോലെ വലിയ മരങ്ങൾ ആയിട്ടല്ല ഇപ്പോൾ വളരുന്നത് നല്ല ഭംഗിയുള്ള ചെടി ചട്ടിയിൽ ഇവ നേടുകയാണ് വളരുന്നതിന് അനുസരിച്ചു ഇതിന്‍റെ ചില്ലകൾ വെട്ടിക്കൊടുക്കുമ്പോൾ നിറയെ പൂക്കളും വളരെ കുറച്ചു ഇലകളും മാത്രമായി കാണുമ്പോൾ ഇതിനു കൂടുതൽ ഭംഗി ലഭിക്കുന്നു.പല വീടുകളിലും ഇവ വളരെ പെട്ടന്ന് തന്നെ വളരുന്നതും നിറയെ പൊക്കൽ ഉണ്ടാകുന്നതും നമ്മൾ കാണാറുണ്ട് അവിടെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ നമുക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ്.

ഇതിന്‍റെ കൊമ്പു ഒരു കഷ്ണം വെട്ടിയെടുത്തു കുഴിച്ചിടുക ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചാൽ ഈ മരം വളരെ പെട്ടന്ന് വളരും. കുഴിച്ചിടുമ്പോൾ ഇതിനു നൽകുന്ന വളമാണ് വളരെ പ്രധാനപ്പെട്ട കാര്യം. നമ്മുടെ വീട്ടിൽ തന്നെയുള്ള വെണ്ണീറ് അല്പം ഇ ട്ടുകൊടുത്താൽ ഈ മരം വേഗത്തിൽ വളരും.നിങ്ങളുടെ വീട്ടിൽ ഇവ നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ ദിവസങ്ങൾ കൊണ്ട് വളരുന്നത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *