അധികം പണം ചിലവാക്കാതെ ആടുവളർത്തൽ ലാഭകരമാക്കാം ഈ രീതിയിൽ

ആട് വളർത്തൽ നല്ലൊരു വരുമാന മാർഗ്ഗമായി എടുക്കുന്ന ഒരുപാട് പേരുണ്ട്. സാധാരണ ആടിനുള്ള തീറ്റയും മറ്റുമായി കുറച്ച് അധികം പൈസ ആകാറുണ്ട്. വളരെ പ്രകൃതി സൗഹൃദവും അതുപോലെ അധികം പണം ചിലവാക്കാതെയും നമുക്ക് ആടുവളർത്തൽ നല്ലൊരു ബിസിനസ് ആയി മുന്നോട്ടു കൊണ്ടുപോകാം. ആടുവളർത്തലിൽ ഏറ്റവും മികച്ചത് മലബാറി ആടുകളാണ്. മലബാറി ആടുകൾക്ക് ഒറ്റപ്രസവത്തിൽ രണ്ടു മുതൽ നാലു വരെ കുട്ടികൾ ഉണ്ടാകും. മറ്റ് ആടുകളെ അപേക്ഷിച്ച് മലബാറി ആടുകൾക്ക് പ്രതിരോധശേഷിയും വളരെ കൂടുതലാണ്.ഇവയ്ക്ക് കൃത്രിമമായി ഒരു ആഹാരവും കൊടുക്കാതെ പ്രകൃതിയിൽനിന്ന് ലഭിക്കുന്ന പച്ചിലകളും മറ്റും ആണ് കൊടുക്കുന്നത്.ഒരു ആട് ശരാശരി അഞ്ചുകിലോ പച്ചില തിന്നും. അതുകൂടാതെ ഗോതമ്പ് തവിട് വേവിച്ചത് കഞ്ഞി പുളിങ്കുരു വേവിച്ചത് ധാന്യപ്പൊടി ഇവയെല്ലാം മിക്സ് ചെയ്തും കൊടുക്കും.ഈ ഭക്ഷണത്തിനുള്ള ചെലവു മാത്രമാണ് ഒരുദിവസം ആടുകൾക്ക് വേണ്ടി വരുന്നത്.

ആടുവളർത്തൽ ഒരു ബിസിനസായി എടുക്കുമ്പോൾ ഒരു ആടിനെ വാങ്ങുമ്പോൾ വില കുറിച്ചും വിൽക്കുമ്പോൾ വിലകൂട്ടിയും വിൽക്കാൻ ആദ്യം പഠിക്കണം.ഇതിൽ രണ്ടിലും വിജയിച്ചാൽ മാത്രമേ ഒരു ആട് കർഷകന് അതിൽ വിജയിക്കാൻ സാധിക്കു. അതുപോലെതന്നെ ഒരാടിന്‍റെ ജനനം മുതൽ അതിന്‍റെ വിൽപ്പന കാലഘട്ടം വരെ അതിനെ സംരക്ഷിക്കാനും പരിപാലിക്കാനും ഉള്ള എല്ലാ കഴിവും അറിവും സമയവും ഉണ്ടായിരിക്കണം.145 ദിവസമാണ് ഒരു ആടിന്‍റെ പ്രജനനകാലം. ആടിന്‍റെ അകിടിൽ പാലു വന്നു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ആട് പ്രസവിച്ചു ഇരിക്കും. ആടിന്‍റെ രണ്ടു കൈയും തലയും കൂടിയാണ് ആദ്യം പുറത്തേക്ക് വരുന്നത്.അപ്പോൾ തുണി കൂട്ടിപ്പിടിച്ച് നമ്മൾ ആട്ടിൻ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെടുക്കണം. ശേഷം മൂക്കിന്റെ ദ്വാരം നല്ല വൃത്തിയായി തുടയ്ക്കണം. ശ്വാസം കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നെ എല്ലാ ഭാഗവും നല്ല വൃത്തിയായി തുടക്കണം. പ്രസവിച്ചു കഴിഞ്ഞു ഒരു മണിക്കൂറിനുള്ളിൽ എങ്കിലും ആടിന് കഞ്ഞി പാൽ കൊടുത്തിരിക്കണം.കൂടിനുള്ളിൽ വേണം പ്രസവിക്കാൻ.

മണ്ണിൽ പ്രസവിച്ചു കഴിഞ്ഞാൽ പൊക്കിൾ കൊടിയിൽ കൂടി അണുബാധ കയറാൻ സാധ്യതയുണ്ട്. കൂട്ടിനുള്ളിൽ തന്നെ ബേബി സിറ്റിംഗ് തയ്യാറാക്കി വേണം കുഞ്ഞുങ്ങളെ ആദ്യത്തെ രണ്ടുമൂന്നുദിവസം കിടത്താൻ. ഒരു മാസത്തിനുശേഷം കുഞ്ഞുങ്ങൾ പതിയെ വെള്ളം കുടിക്കാൻ തുടങ്ങും.ഒന്നര മാസത്തിനുശേഷം ഇലകൾ കഴിച്ചു തുടങ്ങും. 5 മാസം കൊണ്ട് ഈ ആട്ടിൻകുട്ടിൻ കുഞ്ഞുങ്ങൾ വില്പനയ്ക്ക് പാകമാകും.12 മുതൽ 16 വരെ പ്രായമുള്ള ആൺ ആട്ടിൻ കുഞ്ഞുങ്ങൾക്ക് 7000 രൂപ വരെ കിട്ടും.ഈ തൂക്കമുള്ള പെൺ ആടുകൾക്കും ഈ വില കിട്ടും. എങ്ങനെ പ്രകൃതി സൗഹാർദ്ദമായി ആട് വളർത്തുകയാണെങ്കിൽ കുറച്ചു മുതൽമുടക്കിൽ കൂടുതൽ ലാഭം നേടാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *