യാത്ര എല്ലാവർക്കും ഇഷ്ടമാണ് നമ്മുടെ നാട്ടിൽ നിന്നും നിരവധി ആളുകൾ ഇപ്പോൾ കാശ്മീരിലും മറ്റുള്ള സ്ഥലങ്ങളിലും യാത്ര പോകുന്നുണ്ട് സ്തരം കാണുന്ന കാഴ്ചകൾ അല്ലാതെ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ കാണാൻ ആരാണ് കൊതിക്കാത്തത്. കേരളത്തിൽ നിന്നും ഒരുപാട് ആളുകൾ ബൈക്കിലും കാറിലും സൈക്കിളിലും യാത്ര പോകുന്നുണ്ട് മാത്രമല്ല ചിലർ നടന്നിട്ടും യാത്ര ആസ്വദിക്കാറുണ്ട് എന്നത് വളരെ കൗതുകത്തോടെ നമുക്ക് അറിയാൻ സാധിക്കും. കേരളത്തിൽ നിന്നുമാണെങ്കിൽ കശ്മീർ വരെ പോകുമ്പോൾ കാണാൻ നല്ല ഭംഗിയുള്ള ഒരുപാട് സ്ഥലങ്ങളുണ്ട് ഇത്തരം സ്ഥലങ്ങൾ എല്ലാം തന്നെ കണ്ടു തിരിച്ചു വരുമ്പോൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാൻ ഉണ്ടാകും വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പോകുന്നവർ യാത്ര പ്രിയാരാണെങ്കിൽ ഇതൊന്നും വലിയ പ്രശ്നമല്ല നടന്നിട്ടു പോകുന്നവർക്കും ഇങ്ങനെ തന്നെയാണ്.എന്നാൽ നമ്മുടെ കേരളത്തിൽ നിന്നും നാടൻ സൈക്കിളിൽ സിംഗപ്പൂരിൽ പോകുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ അതും സ്വന്തം കുടുംബവുമായി.
വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ എങ്കിൽ സംഭവം സത്യമാണ്.കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ വീട്ടിൽ നിന്നുംയാത്ര തിരിച്ചിട്ടു ഇപ്പോൾ എത്തിനിൽക്കുന്നത് നമ്മുടെ കാശ്മീരിലാണ്.ഇത് കേൾക്കുമ്പോൾ പലർക്കും വിശ്വസിക്കാൻ കഴിയില്ല കേൾക്കുമ്പോൾ തന്നെ നമ്മൾ ആദ്യം ചിന്തിക്കുന്നത് സൈക്കിളിൽ ചവിട്ടി എപ്പോഴാണ് അഞ്ച് കിലോമീറ്റർ എങ്കിലും എത്തുന്നത് എന്നായിരിക്കും ഇങ്ങനെയൊരു അവസ്ഥയിൽ സൈക്കിളിൽ വേറെ രണ്ടുപേർ കൂടി ഉണ്ടെകിലോ. വളരെ വ്യത്യസ്ഥമായ യാത്ര തന്നെയാണ് ഇത്. ഫൈസൽ എന്ന യുവാവാണ് തൻ്റെ കുടുംബവുമായി സൈക്കിളിൽ യാത്ര ചെയ്യുന്നത്. എന്ന് എവിടെ എത്തുമെന്ന് ഇവർക്ക് യാതൊരു പ്ലാനും ഇല്ല യാത്രയെ ഇഷ്ട്ടപ്പെടുന്ന ആളുകൾ അങ്ങനെ തന്നെയാണല്ലോ.
കേൾക്കുന്നവരെല്ലാം വീണ്ടും ചിന്തിക്കുന്നത് ഇത് സുരക്ഷിതമാണോ എന്നായിരിക്കും എന്നാൽ ഇവരുടെ മനക്കരുത്ത് തന്നെയാണ് ഇവരുടെ യാത്രയുടെ വിജയം.എന്തായാലും നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന ഒരു യാത്രയാകട്ടെ ഇവരുടേത്.മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ഒരു യാത്ര തന്നെയാണ് ഇവരുടേത് തീർച്ചയായും പ്രോത്സാഹിപ്പിക്കണം. എന്തെങ്കിലും കുറവുകൾ ഉണ്ടാകുമ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന ധാരണയിൽ വീട്ടിൽ ഒതുങ്ങി കൂടുന്നവർക്കു പുറത്തിറങ്ങാനും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാനും സാധിക്കും.