ഭക്ഷണത്തിനു സ്വാദും ആകർഷകവും നൽകുന്ന മുളക് ഇനത്തിൽപെട്ട ഒന്നാണ് ക്യാപ്സിക്കം.ചുവപ്പ് പച്ച മഞ്ഞ എന്നീ നിറങ്ങൾ കാണുന്ന ക്യാപ്സിക്കം വിറ്റാമിന്‍ എ സി ബീറ്റാ കരോട്ടിന്‍ നാരുകൾ പൊട്ടാസ്യം എന്നിവയുടെ കലവറയാണ്.ആരോഗ്യപരിപാലനത്തിന് ഏറെ സഹായിക്കുന്ന ഈ ക്യാപ്സിക്കം നമ്മുടെ കേരളത്തിലും കൃഷി ചെയ്യാവുന്നതാണ്.എന്നാൽ പലർക്കും ഇതിൻ്റെ കൃഷി രീതിയെ കുറിച്ച് വലിയ അറിവില്ല.ക്യാപ്സിക്കത്തിന്‍റെ വിത്ത് പാകൽ നടീൽ രീതി മാറ്റി നടീൽ രീതി വളപ്രയോഗം എന്നിവ എങ്ങനെയാണെന്ന് നോക്കാം.ക്യാപ്സിക്കത്തിൻ്റെ വിത്ത് നടുന്നതിനു മുൻപ് അത് വെയിലത്ത് വെച്ച് നന്നായി ഉണക്കിയ തിനുശേഷം കറ്റാർവാഴയുടെ ജെൽ അരച്ചെടുത്ത് അതിൽ മുക്കിവയ്ക്കുക.പിറ്റേദിവസം ഈ വിത്ത് നടുകയാണെങ്കിൽ തഴച്ച് വളരും.ഇങ്ങനെ വേണം ക്യാപ്സിക്കത്തി വിത്ത് പാകാൻ.അതുപോലെ മണ്ണ് ചകിരി പൊടി ചാണക പൊടി ഒരു ടീസ്പൂൺ വാം എന്നിവ മിക്സ് ചെയ്ത് വേണം വിത്ത് നാടാൻ.
വിത്ത് പാകി കഴിഞ്ഞാൽ രാവിലെയും വൈകിട്ടും നിത്യേനയുള്ള നനയ്ക്കൽ ക്യാപ്സിക്കത്തിൻ്റെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്.കാരണം നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കാപ്സിക്കം കൃഷിക്ക് ഏറ്റവും അനുയോജ്യം എന്നത് തന്നെ. സാധാരണ മുളക് ചെടി ഒരു ഒന്നു രണ്ടു ഇലകൾ വന്നതിനുശേഷം നമുക്ക് മാറ്റി നടാവുന്നതാണ്. എന്നാൽ ക്യാപ്സിക്കം വളർന്ന് ഒരു നാല് ഇല എങ്കിലും വന്നതിനു ശേഷം മാത്രമേ ഇത് പറിച്ച് ഗ്രോബാഗിലെക്ക് നടാൻ പാടുള്ളൂ.ഇല്ലന്നുണ്ടെങ്കിൽ ചെടി നശിച്ച് പോകാൻ സാധ്യതയുണ്ട്. കോഴി കാഷ്ടം ആട്ടിൻ കാഷ്ടം എന്നിവ ക്യാപ്സിക്കത്തിന് നല്ല ഒരു അടിവളമാണ്.
ഉപയോഗിച്ച് കഴിഞ്ഞാൽ ക്യാപ്സിക്കം വളരെ പെട്ടെന്ന് തന്നെ നന്നായി തഴച്ചു വളരും.കാപ്സികം ഭക്ഷണത്തിൽ മാത്രമല്ല വേവിച്ച ശേഷം കാപ്സികം മാത്രമായി കഴിക്കുന്നവരും ഒരുപാടുണ്ട് കാരണം ഇത് നമുക്ക് തരുന്ന ഗുണങ്ങൾ ചെറുതല്ല മാത്രമല്ല പ്രത്യേക രുചി തന്നെ കാപ്സികം തരുന്നുണ്ട്.മാർക്കറ്റിൽ ഇതിൻ്റെ വില വളരെ കുറവാണ് എങ്കിലും ഇത് പലരും വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കുന്നുണ്ട്. ശ്രമിച്ചാൽ നല്ല രീതിയിൽ കാപ്സികം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിന്റെ ചെടികൾക്ക് മുകളിൽ പറഞ്ഞ രീതിയിൽ പരിചരണ ലഭിച്ചാൽ മാത്രംമതി.