ചെടികൾ ഇഷ്ടമല്ലാത്തവരായി ആരുമില്ല.എല്ലാവരുടെയും വീടുകളിൽ കാണും ഒരു പൂന്തോട്ടം. പണ്ടൊക്കെ വീട്ടുമുറ്റത്ത് ആയിരുന്നു ചെടികൾ നടാറെങ്കിൽ ഇന്ന് വീടിന്റെ അകത്തളങ്ങളിലും ചെടികളാണ്.വീടിന്റെ അകത്തളങ്ങളിൽ നടാനായി ധാരാളം ഇൻഡോർ പ്ലാന്റുകളാണ് ഇന്ന് വിപണിയിലുള്ളത്. ഇൻഡോർ പ്ലാന്റുകൾ നടനായി ധാരാളം ഇൻഡോർ ചെടി ചട്ടികളും വിപണിയിലുണ്ട്. എന്നാൽ ഇതിനൊക്കെ നല്ല വിലയാണ് നൽകേണ്ടി വരിക. അതേസമയം ഇത്തരം ഇൻഡോർ ചെടിച്ചട്ടികൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിച്ചാലോ.അതാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത്. വളരെ കുറഞ്ഞ ചെലവിൽ എങ്ങനെയാണ് ഇൻഡോർ ചെടിച്ചട്ടികൾ വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.ഇതിനായി പ്ലാസ്റ്റിക് പാത്രങ്ങൾ എടുക്കുക. ഇനി ഈ പാത്രങ്ങളിൽ ഇറക്കിവയ്ക്കാൻ കഴിയുന്ന രീതിയിലുള്ള ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളും എടുക്കുക. ഇനി ഈ പ്ലാസ്റ്റിക് പാത്രങ്ങളിലൊക്കെ ഓയിൽ നന്നായി തേച്ചു കൊടുക്കുക.
ഉള്ളിൽ ഇറക്കി വെക്കുന്ന പ്ലാസ്റ്റിക് പാത്രത്തിന്റെ പുറംഭാഗത്തും നന്നായി ഓയിൽ തേച്ചു പിടിപ്പിക്കണം. ഇനി ഒരു പാത്രത്തിൽ വൈറ്റ് സിമന്റ് എടുത്ത് അത് വെള്ളവും ചേർത്ത് മിക്സ് ചെയ്തു എടുക്കുക. ഈ മിശ്രിതം നമ്മൾ ഓയിൽ തേച്ചു വച്ച പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിനുള്ളിലെ എയർ ബബിൾസ് പോകുന്നതിനു വേണ്ടി ഒന്ന് ടാപ്പ് ചെയ്ത് കൊടുക്കുക. ഇനി എടുത്ത് വെച്ചിരിക്കുന്ന ചെറിയ പാത്രം ഇതിലേക്ക് ഇറക്കിവയ്ക്കുക. ശേഷം കുറച്ചുകൂടി വൈറ്റ് സിമന്റ് ഒഴിച്ചു കൊടുക്കുക. ഇതൊരു 24 മണിക്കൂർ സെറ്റ് ചെയ്യാൻ വെക്കണം. പ്ലാസ്റ്റിക് പാത്രം ഇതിൽ നിന്നും വിടിച്ചെടുക്കുക. ഈ ചട്ടികൾ ഒക്കെ ഒരു 24 മണിക്കൂറ് വെള്ളത്തിലിട്ടു വെക്കുക. ഇനി ഇത് നമുക്ക് ഇഷ്ടാനുസരണം പെയിന്റ് ചെയ്തെടുക്കാവുന്നതാണ്.
ഈ ഒരു ഇൻഡോർ ചെടി ചട്ടി ഉണ്ടാക്കാൻ ആകെ ആവശ്യമായി വരുന്നത് വ വൈറ്റ് സിമന്റിന്റെ തുക മാത്രമാണ്. അഞ്ചു കിലോ വൈറ്റ് സിമന്റിന് 160 രൂപ മാത്രമേ ആകുന്നുള്ളൂ. ഇതുകൊണ്ട് നമുക്ക് ഒരുപാട് ഇൻഡോർ ചെടിച്ചട്ടികൾ ഉണ്ടാക്കാവുന്നതാണ്. അതുമാത്രമല്ല വീട്ടിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങൾ ഇനി പറമ്പിലേക്ക് വലിച്ചെറിയേണ്ട ആവശ്യമില്ല ഇതുപോലെ മനോഹരമായ ചെടിച്ചട്ടികൾ നമുക്ക് നിർമ്മിച്ച എടുക്കാം.