നമ്മുടെയെല്ലാം അടുക്കളത്തോട്ടങ്ങളിൽ സുലഭമായി കാണുന്ന ഒരു പച്ചക്കറിയാണ് വഴുതന.വഴുതനയിൽവിറ്റാമിൻ സി കെ, ബി, കാൽസ്യം ഫൈബർ കോപ്പർ പൊട്ടാസ്യം ഇവയൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട്.നീല പച്ച കറുപ്പ് എല്ലാ ഇങ്ങനെ പല തരത്തിലുള്ള വഴുതനകൾ ഉണ്ട്.നന്നായി പരിപാലിച്ചു കഴിഞ്ഞാൽ രണ്ടു മൂന്നു വർഷം വരെ തുടർച്ചയായി വഴുതനങ്ങ വിളവെടുക്കാൻ സാധിക്കും.വഴുതനങ്ങയുടെ നടീൽ രീതിയും അതിന്റെ വളപ്രയോഗങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. വഴുതനയുടെ വിത്ത് പാകുന്ന മണ്ണിലേക്ക് കുറച്ചു വാം ചേർത്തുകൊടുക്കണം.അപ്പോൾ വഴുതന തൈ ആരോഗ്യത്തോടെ വളരും. വിത്ത് പാകുമ്പോൾ വാം ചേർത്തില്ലെങ്കിലും പറിച്ചു നടുമ്പോൾ ആ മണ്ണിലേക്ക് അൽപം വാം ചേർത്താലും മതിയാകും. പറിച്ചു നടുമ്പോൾ ഇതിന് അടിവളമായി എല്ല് പൊടിയും ചാണകപ്പൊടിയും മണ്ണും വേണം നൽകാൻ.
ഒരു മാസത്തിനു ശേഷം ഇതിലേക്ക് ഒരു സ്പൂൺ വാം കൂടി ചേർത്ത് കൊടുക്കണം. ഇങ്ങനെ വാം ചേർത്തു കഴിഞ്ഞാൽ പിന്നീട് നമ്മൾ നൽകുന്ന വളം എല്ലാം ചെടി പെട്ടെന്ന് ആഗിരണം ചെയ്യുകയും നല്ല ആരോഗ്യത്തോടെ വളരുകയും ചെയ്യും. വാം ഇട്ട് ഒരാഴ്ചയ്ക്കുശേഷം വഴുതനയ്ക്ക് നൽകേണ്ട വളമാണ് വേപ്പിൻ പിണ്ണാക്ക്. ഒരിക്കലും ഈ വേപ്പിൻപിണ്ണാക്ക്നേരിട്ട് ഇ ട്ടുകൊടുക്കരുത്.ഇതിന് നല്ല ചൂടായാതുകൊണ്ടു തന്നെ ഇല ഒക്കെ മഞ്ഞളിച്ചു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ വേപ്പിൻപിണ്ണാക്ക് തലേദിവസം വെള്ളത്തിലിട്ട് നന്നായി കുതിർത്തതിനു ശേഷം ഇതിന്റെ തെളി വെള്ളം രാവിലെയോ വൈകിട്ടോ ചെടിയുടെ കടക്കൽ ഒഴിച്ചു കൊടുത്താൽ മതി. ഇതാണ് വഴുതനക്ക് ഉള്ള നല്ല ഉഗ്രൻ വളം.
നല്ല രീതിയിൽ വഴുതന വളരുകയും കായ് ഉണ്ടാവുകയും ചെയ്യും.കൃഷി ചെയ്യാൻ താല്പര്യമുള്ള ഒരുപാട് ആളുകൾ കേരളത്തിലുണ്ട് ആരെങ്കിലും കൃഷി ചെയ്യാൻ തുടങ്ങുമ്പോൾ ആദ്യം ചിന്തിക്കുന്നത് അതിനു വേണ്ട വളത്തെ കുറിച്ചാണ് എന്നിട്ടു ഒരുപാട് ക്യാഷ് ചിലവാക്കി വളം വാങ്ങിക്കും സത്യത്തിൽ നമ്മുടെ കൃഷിയുടെ ആദ്യ ഘട്ടത്തിൽ ആവശ്യമായ വളം നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതാണ് കൃഷി ചെയ്യാൻ താല്പര്യപ്പെടുന്നവർ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം.