മലബാർ മേഖലയിൽ അരി കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവമാണ് പത്തൽ. വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഈ പത്തൽ റേഷനരി കൊണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.ചേരുവക റേഷനരി ഒരു കപ്പ് വെള്ളംഉപ്പ് എണ്ണ തയ്യാറാക്കുന്ന വിധം നാല് കപ്പ് വെള്ളം നന്നായി വെട്ടി തിളപ്പിക്കുക. ഇത് എടുത്തു വച്ചിരിക്കുന്ന റേഷനരി ലേക്ക് ഒഴിച്ചു മൂടി കുതിർക്കാൻ വെക്കുക.ഒരു നാല് അഞ്ച് മണിക്കൂറിന് ശേഷം ഇത് മിക്സിയിൽ അരച്ചെടുക്കുക.അരച്ചെടുക്കുമ്പോൾ ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേർക്കുക. അരച്ചെടുത്ത മിശ്രിതം ഒരു തുണിയിലും നേരിയ തോർത്തിലോ ഒഴിക്കുക.ഇനി ഇത് കെട്ടിയതിനു ശേഷം ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് വെക്കുക.വെക്കുമ്പോൾ ഈ മിശ്രിതത്തിൽ ഉള്ള വെള്ളം ഈ ന്യൂസ് പേപ്പർ വലിച്ചെടുക്കും. വെള്ളം വലിച്ചെടുക്കുമ്പോൾ ഈ മിശ്രിതം ഉരുട്ടി എടുക്കാൻ പാകത്തിൽ ആകും. ഒരു മുക്കാൽ മണിക്കൂറിനു ശേഷം എടുത്തു ഒരു ബൗളിലേക്ക് മാറ്റുക.
ഇനി ഇത് നന്നായി കുഴച്ചെടുത്തതിനുശേഷം ആവശ്യമുള്ള താൽപര്യത്തിനനുസരിച്ച് ഉരുളകളാക്കി പരത്തി എടുക്കണം. ഒരു പ്ലാസ്റ്റിക് കവറിൽ കുറച്ച് എണ്ണ തേച്ചതിനുശേഷം ഈ ഉരുള വെച്ച കൈകൊണ്ട് പ്രസ് ചെയ്തു പരത്തി കൊടുക്കുക. ഇനി ഇത് ചൂടായ പാനിലേക്ക് ഇട്ടു കൊടുത്തു ചുട്ടെടുക്കാം. അല്പം തേങ്ങാപ്പാലിൽ ഉപ്പും നെയ്യും കൂടി മിക്സ് ചെയ്തതിനുശേഷം ഈ പത്തൽ അ തിൽ മുക്കി എടുത്ത് കഴിക്കാവുന്നതാണ്.ഇല്ലെങ്കിൽ കറിയും കൂട്ടിയും കഴിക്കാവുന്നതാണ്.
ഇത് ശെരിക്കും മലബാർ മേഖലയിൽ ഉണ്ടാക്കുന്ന പത്തിരി എന്നു മാത്രം പറഞ്ഞാൽ പോരാ കാരണം കണ്ണൂർ ജില്ലയിലും കാസർഗോഡ് ജില്ലയിലുമാകും ഇവ കൂടുതകളായും ഉണ്ടാക്കുന്നത് കാരണം മറ്റുള്ള മേഖലയിൽ പത്തിരി എന്നു തന്നെയാണ് പറയാറുള്ളത് പക്ഷെ കണ്ണൂർ കാസർഗോഡ് തുടങ്ങി ചില ജില്ലകളിൽ മാത്രം പത്തിരിക്ക് പകരം പത്താൽ എന്നു പറയും.ഈ രീതിയിൽ ഉണ്ടാക്കുന്ന പത്തിരിക്ക് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ് കാരണം ഇത് തേങ്ങാപ്പാലും ചേർത്താണ് കഴിക്കുക മാത്രമല്ല സാധാരണ ചെയ്യാത്ത ചില കാര്യങ്ങൾ കൂടി ചെയ്യുന്നുണ്ട്. തേങ്ങാപാൽ അല്ലാതെ നെയ്യ് മാത്രമായും ഇതിൽ ഉപയോഗിക്കാം.