ഉലുവയുടെ കൂടെ ഇതുകൂടി ചേർത്തപ്പോൾ മുടി നീളത്തിൽ വളർന്നു

നല്ല നീളമുള്ള ഇടതൂർന്ന മുടി ഇഷ്ടപ്പെടുന്നവരാണ് എല്ലാ പെൺകുട്ടികളും. എന്നാലിന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.ഇതിനൊരു പ്രതിവിധിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.മുടിക്ക് നല്ല നീളം വെക്കാനും ഉള്ളു വെക്കാനും താരനും മുടി കൊഴിച്ചിലും അകറ്റാനും ഈ ഒരു ഈ ഹെയർ പായ്ക്ക് മതി.യാതൊരു വിധത്തിലുള്ള ചിലവുകളും ഇല്ലാതെ മുടിക്ക് ആരോഗ്യവും സംരക്ഷണവും നല്‍കാന്‍ ഈ ഹെയർ പാക്ക് സഹായിക്കും.എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. ഉലുവയും കറ്റാർവാഴയും ആണ് ഈ ഒരു ഹെയർ പാക്ക് ഉണ്ടാക്കുന്നതിന് ആവശ്യമായുള്ളത്. മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും നല്ലതാണ് ഉലുവ. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡാണ് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നത്. കറ്റാർവാഴ അല്ലെങ്കിൽ അലോവേര ജെല്ലും മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഒന്നാണ്.മുടിവളര്‍ച്ചയ്ക്കാവശ്യമായ വൈറ്റമിന്‍ എ സി ബി കോംപ്ലക്‌സ് എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഉലുവയും കറ്റാർവാഴ ജെല്ലും കൊണ്ട് കുട്ടിയുടെ ഒരുവിധ എല്ലാ പ്രശ്നങ്ങളും നമുക്ക് ഇല്ലാതാവുന്നതാണ്.

ഒരുപിടി ഉലുവ അൽപം വെള്ളത്തിൽ ഒരു രാത്രി മുഴുവനും ഇട്ട് കുതിർത്ത് വയ്ക്കുക. ശേഷം ഒരു കറ്റാർവാഴയുടെ തണ്ട് എടുത്തു അതിലെ മഞ്ഞ ലിക്വിഡ് കളഞ്ഞതിനുശേഷം വൃത്തിയാക്കി ജെല്ല് മാത്രം എടുക്കുക. ഇത് രണ്ടും കൂടി ഒരു മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് അരച്ചെടുക്കുക.ഇനി മുടിയിൽ ഓയിൽ നന്നായി തേച്ചുപിടിപ്പിക്കുക.ഒരു 10 മിനിറ്റിന് ശേഷം കറ്റാർവാഴയുടെയും ഉലുവയുടെയും മിശ്രിതം മുടിയിലും തലയോട്ടിയിലും ഒക്കെ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 10 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. മുടിയുടെ വളർച്ചയ്ക്കും കൊഴിച്ചിലിനും താരൻ അകറ്റുന്നതിനും ഒക്കെ നല്ലൊരു പ്രതിവിധിയാണ് ഈ ഹെയർ പാക്ക്.

സ്വന്തം തലമുടി നല്ല നീളത്തിൽ വളരാനും നല്ല തിളക്കം ലഭിക്കാനും ആഗ്രഹിക്കാത്ത കൂട്ടുകാർ നമുക്കിടയിൽ ഉണ്ടാകില്ല കാരണം മുടി എന്നത് ഏതൊരാളുടേയും ആഗ്രഹമാണ്. മുടി നീളത്തിൽ വളരാൻ സഹായിക്കുന്ന കാര്യങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട് എന്നത് ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഇത് പറയുന്നത്.ഉലുവയുടെ കൂടെ ചേർക്കുന്ന കറ്റാർവാഴയുടെ ഗുണങ്ങൾ ആർക്കും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല കറ്റാർവാഴ ഒരുപാട് കാര്യങ്ങൾക്ക് എല്ലാവരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *