നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട വിഭവമാണ് നല്ല എരിവും പുളിയും ഒക്കെ ഉള്ള നാടൻ മീൻ കറി. നല്ല നാടൻ മീൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ചേരുവക മീൻ വെളിച്ചെണ്ണ 2 സ്പൂൺ കടുക് അര ടേബിൾ സ്പൂൺ ഉലുവ അര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ഉള്ളി മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി അര ടേബിൾ സ്പൂൺ തക്കാളി കുടം പുളി വെള്ളം പച്ചമുളക് വേപ്പില തയ്യാറാക്കുന്ന വിധം ഒരു മൺ ചട്ടി അടുപ്പത്ത് വെച്ച് അത് ചൂടാകുമ്പോൾ അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക് ഉലുവ എന്നിവ ഇട്ടു കൊടുക്കുക. കടുക് പൊട്ടി തീരുമ്പോൾ ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ഇട്ട് പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക.ഇനി ചെറിയ ഉള്ളി കൂടി ചേർത്ത ശേഷം ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.
ഇനി തക്കാളി പേസ്റ്റ് രൂപത്തിൽ അരച്ച് ഇതിലേക്ക് ചേർത്ത ശേഷം നന്നായി വഴറ്റി കൊടുക്കുക. ഇതിലേക്ക് കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുത്തശേഷം നന്നായി മിക്സ് ചെയ്യുക. ഇനി പച്ചമുളകും കറി വേപ്പിലയും ആവിശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. അരപ്പ് നന്നായി തിളച്ച ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണം കൂടി ചേർത്ത് കൊടുക്കുക.ഇനി നന്നായി ഇളക്കി കൊടുത്ത് 8മിനിറ്റ് മൂടി വെച്ചു വേവിക്കുക.8മിനിറ്റിന് ശേഷം അരപ്പൊക്കെ തിളച്ചു വറ്റിയതിന് ശേഷം ഫ്ലെയിം ഓഫ് ചെയ്ത് അല്പം പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.നമ്മുടെ അടിപൊളി മീൻ കറി റെഡി.
മീൻ കറി ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ല എന്ന കാരണംകൊണ്ട് തന്നെ നിങ്ങൾക്ക് വീട്ടിൽ മീൻ കറി ഏതു രീതിയിൽ വേണമെങ്കിലും തയ്യാറാക്കാൻ സാധിക്കും. പലപ്പോഴും വിഭവങ്ങൾ പല രീതിയിൽ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ മലയാളികൾ അതുകൊണ്ടു തന്നെ ഈ മീൻ കറി എല്ലാവർക്കും ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയമില്ല.