ഇനി സിങ്കിൽ കറ പിടിക്കില്ല ഒരു നിമിഷത്തിൽ എത്ര കറ പിടിച്ച സിങ്കും ക്ലീൻ ചെയ്യാം

വീട്ടമ്മമാരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് അടുക്കളയിലെ സിങ്ക്. ദിവസവും അവർ എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥലം ആയതുകൊണ്ട് തന്നെ സിങ്കിൽ എപ്പോഴും കറയുണ്ടാകാൻ സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടു തന്നെ ഓരോ ജോലി കഴിയുമ്പോഴും എല്ലാവരും സിങ്ക് ക്ലീൻ ചെയ്യാറുണ്ട് അടുക്കളയിലെ സിങ്ക് എപ്പോഴും വൃത്തിയായിരിക്കുകയും വേണമല്ലോ അതുകൊണ്ട് തന്നെ എല്ലാവരും നന്നായി വൃത്തിയാക്കാനും ശ്രമിക്കാറുണ്ട് എന്നാൽ പലരും ഇങ്ങനെ ചെയ്യുന്നതിൽ യോജിക്കാറില്ല കാരണം നല്ല രീതിയിൽ കറപിടിച്ച ഒരു സിങ്കാണ് എങ്കിൽ അത് ഒരുപാട് നേരത്തെ ജോലി തന്നെയാണ് ചിലപ്പോൾ കൈ ഉപയോഗിച്ച് വൃത്തിയാക്കേണ്ടിവരും അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപകരണം വെച്ചും ക്ലീൻ ചെയ്യേണ്ടിവരും ഈ രീതിയിൽ ചെയ്യുമ്പോൾ സിങ്കിനും ചിലപ്പോൾ നമ്മുടെ കൈക്കും ദോഷം തന്നെയാണ്.

സ്ക്രബ്ബർ ഉപയോഗിച്ച് സിങ്ക് ക്ലീൻ ചെയ്യുമ്പോൾ ഒരുപാട് സ്ക്രാച്ച് ഉണ്ടാകാൻ സാധ്യതയുണ്ട് കൈ ഉപയോഗിച്ചാണ് ചെയ്യുന്നത് എങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ.എന്നാൽ ഇങ്ങനെയൊന്നും ചെയ്യാത്തെ തന്നെ നമ്മുടെ വീട്ടിലെ സിങ്ക് തിളങ്ങുന്നതാക്കി മാറ്റാൻ നമുക്ക് കഴിയും അതിനായി ഒന്നും പ്രത്യേകം വാങ്ങേണ്ടതില്ല നമ്മുടെ വീട്ടിൽ എപ്പോഴും നമ്മൾ വാങ്ങുന്ന രണ്ട് സാധനങ്ങൾ മാത്രം മതിയാകും ഈ സിമ്പിൾ കാര്യം ചെയ്യാൻ.ഇതിനായി ആദ്യം എടുക്കേണ്ടത് നമ്മൾ ഏകേദശം ഉപയോഗിച്ച് തീരാനായ ഒരു കഷ്ണം സോപ്പ് തന്നെയാണ് പിന്നെ വേണ്ടത് ഒരു പഴയ സോക്സ് ഇവ രണ്ടും വീട്ടിലുണ്ടെങ്കിൽ നിമിഷങ്ങൾക്കകം സിങ്ക് വളരെ നന്നായി വൃത്തിയാക്കാൻ സാധിക്കും.

സോപ്പ് സോക്സിന് അകത്ത് വെച്ച് സിങ്കിൽ കറയുള്ള ഭാഗങ്ങളിൽ ഉരസിയാൽ മാത്രം മതി നിങ്ങളുടെ കൈ അറിയാതെ തന്നെ സിങ്കിലെ കറകൾ പോകുന്നത് കാണാൻ കഴിയും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു രീതിയാണിത്. ഇതിന്റെ ഏറ്റവും നല്ല ഗുണം എന്തെന്നാൽ സിങ്കിൽ ഒരിക്കലും സ്ക്രാച്ച് വരില്ല പിന്നെ നമ്മുടെ കൈക്കും ഒന്നും സംഭവിക്കില്ല.ഈ ടിപ്പ് നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് അറിയാം ഇഷ്ടമായാൽ കൂട്ടുകാരിലും എത്തിക്കൂ ഈ അറിവ്.

Leave a Reply

Your email address will not be published. Required fields are marked *