ചമ്മന്തി എന്നത് ഒരുപക്ഷെ മലയാളികൾ മാത്രം ഉപയോഗിക്കുന്ന ഒന്നായിരിക്കണം മറ്റുള്ളവർ കഴിക്കാറുണ്ടെങ്കിൽ തന്നെ മലയാളികൾ കഴിക്കുന്ന രീതിയിൽ നമ്മൾ ചേർക്കുന്ന സാധനങ്ങൾ എല്ലാം ചേർത്ത് ചമ്മന്തി ഉണ്ടാക്കാറില്ല പ്രധാനമായും മുളക് തന്നെയാണ് നമുക്ക് എല്ലാ ഭക്ഷണത്തിലും എരിവ് നന്നായി വേണം എന്നാലേ ഭക്ഷണം കഴിക്കാൻ താല്പര്യം ഉണ്ടാകൂ.അത് കറി യാണെങ്കിലും അങ്ങനെ തന്നെ നല്ല എരിവുണ്ടെങ്കിൽ ചോറ് എത്ര കഴിച്ചാലും മതിയാകില്ല. എരിവ് കൂടുതലുള്ള ഒരുപാട് തരാം ഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട് എന്തിനു കൂടുതൽ പറയണം നല്ല പുളിയുള്ള മാങ്ങ കിട്ടിയാൽ അതിൻ്റെ കൂടെ കഴിക്കാൻ മുളകും ഉപ്പും ഉണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ല. എരിവ് നന്നായി ഉള്ളതും നല്ല രുചിയുള്ളതുമായ ഒരു ചമ്മന്തി നമ്മുക്ക് എളുപ്പത്തിൽ എങ്ങിനെ തയ്യാറാക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇത് കുറച്ചു ഉണ്ടെങ്കിൽ ചോറിനും ദോശയ്ക്കും ചപ്പാത്തിക്കും ഒരുപോലെ ഉപയോഗിക്കാം.
ഈ ചമ്മന്തി ഉണ്ടാക്കാൻ നമുക്ക് പ്രധാനമായും വേണ്ടത് മുളക് തന്നെയാണ് പിന്നെ വേണ്ടത് നല്ല ശുദ്ധമായ വെളിച്ചെണ്ണ അത് കഴിഞ്ഞു കൂടുതൽ ഉപയോഗിക്കുന്നത് ചെറിയ ഉള്ളിയാണ് ഈ ചമ്മന്തി തയ്യാറാക്കുന്നതിന് മുൻപ് പറയട്ടെ മുളക് വറുക്കാനുള്ള വെളിച്ചെണ്ണ എടുക്കുമ്പോൾ ശുദ്ധമായ വെളിച്ചെണ്ണ എടുക്കാൻ ശ്രദ്ധിക്കുക അത് ചമ്മന്തിയുടെ രുചി വർദ്ധിപ്പിക്കാൻ സഹായിക്കും.ഇതുണ്ടാക്കാൻ നമ്മൾ കൂടുതൽ സമയം അടുക്കളയിൽ ചെലവഴിക്കേണ്ട ആവശ്യമില്ല കാരണം വളരെ പെട്ടന്ന് തന്നെ ഇത് നമുക്ക് തയ്യാറാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ചോറ് കഴിക്കാൻ മറ്റൊന്നും ഇല്ലാത്ത സമയത്ത് ഇതുപോലെ ചമ്മന്തി തയ്യാറാക്കിയാൽ പിന്നൊന്നും വേണ്ടിവരില്ല.
ഇതിന്റെ നിറം കണ്ടാൽ തന്നെ കഴിക്കാൻ തോന്നും നമ്മൾ മലയാളികൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും ഇതും ഉലപ്പെടുത്താം എന്നത് തന്നെയാണ് ചമ്മന്തിയുടെ മറ്റൊരു പ്രത്യേകത.കൂടിയ അളവിലാണ് ഈ ചമ്മന്തി നിങ്ങൾ ഉണ്ടാക്കുന്നത് എങ്കിൽ ഒരാഴ്ചയിൽ കൂടുതൽ കേടുവരാതെ ഇത് സൂക്ഷിക്കാൻ സാധിക്കും അത്രയും ദിവസം ഇത് നമുക്ക് കഴിക്കാം.ഈ ചമ്മന്തി ഉണ്ടാക്കുന്ന രീതി എല്ലാവർക്കും ഇഷ്ടമായെങ്കിൽ നിങ്ങളുടെ വീട്ടിലും ഇതുപോലെ ഉണ്ടാക്കി കഴിച്ചുനോക്കൂ.