പാറ്റ ഒരിക്കലും വീടിന്‍റെ നിഴൽവെട്ടത്ത് വരില്ല ഈ കാര്യം ചെയ്താൽ

മിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പാറ്റ ശല്യം. പലപ്പോഴും ഈ പാറ്റ ശല്യം കൊണ്ട് വളരെ ഏറെ നമ്മൾ ബുദ്ധിമുട്ടാറുണ്ട്.ഹിറ്റ് പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് പാറ്റയെ തുരത്താൻ ശ്രമിക്കുമെങ്കിലും പിന്നെയും ഇതിന്‍റെ ശല്യം ഉണ്ടാകാറുണ്ട്.പലപപ്പോഴും പല തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ഈ പാറ്റയെ തുരത്താനുള്ള വിദ്യകളാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.നന്നായി പുഴുങ്ങിയെടുത്ത കോഴിമുട്ടയുടെ മഞ്ഞക്കുരു ഒരു പാത്രത്തിൽ പൊടിച്ചിടുക. ഇതിലേക്ക് ഒരു ടീസ്പൂൺ ബോറിക് ആസിഡ് ഇട്ട് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് കുഴച്ചെടുക്കാൻ പരുവത്തിൽ അല്പം പാൽ ഒഴിക്കുക. പാറ്റ ശല്യം കൂടുതൽ ഉള്ള ഭാഗത്ത് അൽപ്പാൽപ്പമായി ഇത് വച്ച് കൊടുക്കുക. പാറ്റ ഇത് കഴിക്കുമ്പോൾ ഇല്ലാതാകും. നാലഞ്ചു ദിവസം ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ പൂർണമായും പാറ്റ ശല്യം നമുക്ക് ഒഴിവാക്കാൻ സാധിക്കും.

പാത്രത്തിൽ ഒരു ടീസ്പൂൺ സോഡാപ്പൊടിയും അര ടീസ്പൂൺ പഞ്ചസാരയും മിക്സ് ചെയ്യുക. ഈ മിശ്രിതം പാറ്റ ശല്യം കൂടുതൽ ഉള്ള ഭാഗത്ത് വയ്ക്കുകയാണെങ്കിൽ എന്നെന്നേക്കുമായി നമുക്ക് പാറ്റയെ തുരത്താൻ സാധിക്കും.ഒരു പാത്രത്തിൽ ഒരു സ്പൂൺ ബൊറാക്സ് പൗഡറും അല്പം പഞ്ചസാരയും മിക്സ് ചെയ്യുക.ഇത് പാറ്റ ശല്യം കൂടുതൽ ഉള്ള സ്ഥലത്ത് വെച്ചു കൊടുക്കുകയാണെങ്കിൽ പാറ്റ ഇത് കഴിക്കുകയും ഇല്ലാതാകുകയും ചെയ്യും. സോഡാപ്പൊടിയും വെക്കുന്നതിനേക്കാളും പഞ്ചസാരയും മിക്സ് ചെയ്തു വെക്കുന്നതിനെകാളും കൂടുതൽ ഫലപ്രദമായ ഒന്നാണ് ഈ ബോറാക്സും പഞ്ചസാരയും മിക്സ് ചെയ്ത് വെക്കുന്നത്.ഇനി ഒരു പാത്രത്തിൽ കാൽകപ്പ് വെള്ളം എടുത്തതിനുശേഷം അതിന്‍റെ നേർപകുതി വിനാഗിരി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഷാമ്പു ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിൽ ഒഴിക്കുക.

പാറ്റ ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്ത് കൊടുത്താൽ മതിയാകും പാറ്റാ കൂടുതലായും കാണപ്പെടുന്ന സ്ഥലങ്ങളിൽ അല്പം മണ്ണെണ്ണ തേച്ചു കൊടുക്കുകയാണെങ്കിൽ പിന്നീട് ഒരിക്കലും അ വിടെ പാറ്റ ശല്യം ഉണ്ടാവില്ല.പാത്രത്തിൽ ഒരു സ്പൂൺ ബോറിക് ആസിഡും പഞ്ചസാരയും കൂടി മിക്സ് ചെയ്ത് എടുക്കുക. പാറ്റ ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ വെച്ചുകൊടുത്താൽ മതി.പാറ്റ ശല്യം ഇല്ലാതാകും.പാറ്റ ശല്യം ഉണ്ടാവാതിരിക്കാൻ ഏറ്റവും കൂടുതൽ ചെയ്യേണ്ടത് അടുക്കളയും ടോയ്ലറ്റും എല്ലാം നല്ല വൃത്തിയോടെ സൂക്ഷിക്കുക. വൃത്തിഹീനമായ ചുറ്റുപാടിലാണ് പാറ്റ ശല്യം കൂടുതലും ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *