പണ്ടൊക്കെ വീട്ടമ്മമാർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു തുണി കഴുകുന്നത്. എന്നാൽ ഇന്ന് വാഷിംഗ് മെഷീൻ ഉള്ളതുകൊണ്ട് അലക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.എന്നാൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.എല്ലാ തുണികളും വാഷിംഗ് മെഷീനിൽ ഇട്ട് അലക്കാൻ പാടില്ല.ഇങ്ങനെ വാഷിംഗ് മെഷീനിൽ ഇടാൻ പാടില്ലാത്ത ചിലതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.ജീൻസ് പാന്റ് മുതലായ സിബ് ഉള്ള വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ അലക്കാൻ ഇടുമ്പോൾ എപ്പോഴും സിബ് ക്ലോസ് ചെയ്തതിനുശേഷം മാത്രം ഇടാൻ ശ്രദ്ധിക്കുക.ഇല്ലെങ്കിൽ സിബ് പോകാൻ സാധ്യതയുണ്ട്.അതുപോലെ ഹോളുകൾ ഉള്ള കർട്ടനുകൾ വാഷിങ്മെഷീൻ ഇടുമ്പോൾ അത് കൂട്ടി കെട്ടിയതിനുശേഷം മാത്രം ഇടാൻ ശ്രദ്ധിക്കുക.ഇല്ലെങ്കിൽ വാഷിംഗ് മെഷീൻ കംപ്ലൈന്റ് ആകാൻ സാധ്യതയുണ്ട്.കുട്ടികളുടെ സോഫ്റ്റ് ടോയ്സുകൾ നമ്മൾ വാഷിംഗ് മെഷീനിൽ സാധാരണ കഴുകാറുണ്ട്. എന്നാൽ മാക്സിമം ഇത് കൈകൊണ്ട് കഴുകുന്നതാണ് ഉചിതം.
നെറ്റിന്‍റെ ഡ്രസ്സുകൾ ലെയ്സ്,മുത്തുകൾ ഇതൊക്കെയുള്ള ഡ്രസ്സുകൾ ഒരിക്കലും വാഷിംഗ് മെഷീനിൽ കഴുകരുത്. ഇതൊക്കെ കീറി പോകാനും നശിച്ചു പോകാനും ഒക്കെ സാധ്യതയുണ്ട്.സ്ട്രച്ചബിൾ ആയിട്ടുള്ള ലഗിൻസ് പോലുള്ള വസ്ത്രങ്ങൾ ഒരിക്കലും വാഷിംഗ് മെഷീനിൽ കഴുകരുത്.കാരണം ഇതു പെട്ടന്ന് വലിഞ്ഞു പോകുകാൻ സാധ്യതയുണ്ട്.അതുപോലെ കൂടുതൽ സിബുകളുള്ള ബാഗുകൾ ഒരിക്കലും വാഷിംഗ് മെഷീനിൽ കഴുകാൻ ശ്രമിക്കരുത്. കൈ കൊണ്ട് വാഷ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്.കമ്പിളി കൊണ്ടുള്ള വസ്ത്രങ്ങൾ തൊപ്പികൾ പുതപ്പുകൾ ഒന്നും വാഷിംഗ് മെഷീൻ കഴുകരുത്. പെട്ടെന്ന് വലിഞ്ഞു പോകും എന്നുള്ളതുകൊണ്ടാണ് ഇങ്ങനെ കഴുകരുത് എന്നു പറയുന്നത്.ഒരുപാട് കനം ഉള്ള ബ്ലാങ്കറ്റുകൾ വാഷിങ്മെഷീൻ അലക്കാതിരിക്കാൻ ശ്രദ്ധിക്കുക. മെഷീന്‍റെ കപ്പാസിറ്റി നോക്കി വേണം ഇത്തരം കനം കൂടിയ ബ്ലാങ്കറ്റുകൾ വാഷ് ചെയ്യാൻ.
അണ്ടർ ഗാർമെന്റ്സ് വാഷിങ്മെഷീനിൽ അലക്കുമ്പോൾ എപ്പോഴും മെസ്സ് ബാഗുകളിലാക്കിയ ശേഷം മാത്രം അലക്കുക.നേരിട്ട് മെഷീനിൽ ഇടാതിരിക്കുക. റബ്ബർ അടിയിൽ വരുന്ന ഡോർ മാറ്റുകൾ ഒരിക്കലും വാഷിങ്മെഷീനിലിട്ട് അലക്കി എടുക്കരുത്.ഷർട്ട് ജീൻസ് പാൻസ് എന്നിവ അലക്കാൻ എടുക്കുമ്പോൾ പോക്കറ്റിൽ ചില്ലറ പൈസ പേന തുടങ്ങിയവ ഒന്നുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം മെഷിനിൽ ഇടാൻ ശ്രദ്ധിക്കുക.ഇങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ ഇത് മെഷീൻ കംപ്ലൈന്റ് ആകാൻ കാരണമാകും.