നമ്മൾ മലയാളികൾക്ക് ഒരു വികാരം തന്നെയാണ് നല്ല ചൂട് പൊറോട്ടയും നല്ല എരിവുള്ള ബീഫ് കറിയും. മിക്കപ്പോഴും റസ്റ്റോറന്റുകളിൽ പോയാൽ എത്ര നല്ല വെറൈറ്റി ഫുഡ് ഉണ്ടെങ്കിലും മിക്കവരും ഓർഡർ ചെയ്യുന്നത് പൊറോട്ടയും ബീഫും തന്നെയായിരിക്കും. പൊറോട്ടയും ബീഫും എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും എന്നത് തന്നെ കാരണം.സാധാരണ ഒരു റസ്റ്റോറന്റ് പോയി ഒരു മൂന്നു പൊറോട്ടയും ഒരു പ്ലേറ്റ് ബീഫ് കറിയും കഴിക്കുമ്പോൾതന്നെ ഒരു 100 രൂപയെങ്കിലും കയ്യീന്ന് പോകും. എന്നാൽ 50 രൂപയ്ക്ക് നാല് പൊറോട്ടയും ബീഫ് കറിയും കിട്ടുമെങ്കിലോ സംഗതി പൊളിക്കുമല്ലെ അങ്ങനെ ഒരു സ്ഥലമുണ്ട്.വേറങ്ങുമല്ല ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെ കക്കാഴത്തെ വഹാബിക്കയുടെ ചായകട. രാവിലെ മൂന്നുമണിക്ക് തുറക്കുന്ന ഈ ചായക്കടയിൽ രാവിലെ തന്നെ നല്ല തിരക്കാണ്.വിലക്കുറവ് തന്നെയാണ് ഇവിടുത്തെ പ്രത്യേകത.
പൊറോട്ടയും ബീഫും ആണ് സ്പെഷ്യൽ എങ്കിലും അപ്പവും ഇറച്ചിക്കറിയും ഇടിയപ്പം മുട്ട കറിയും വൈകിട്ട് ആകുമ്പോൾ ചിക്കൻ ഫ്രൈ ബീഫ് ഫ്രൈ ദോശ രസവട ഇവയും ഉണ്ട്.22 വർഷമായി ഈ കട ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രാവിലെ മുതൽ രാത്രി കട അടക്കുന്ന സമയം ഒമ്പതര പത്തുമണി വരെ ഇവിടെ നല്ല തിരക്കാണ്. വിലക്കുറവിൽ നല്ല രുചിയുള്ള ഭക്ഷണം ഇതാണ് തിരക്കിന്‍റെ പ്രധാന കാരണം.ഒരു കുട്ടി ദോശക്ക് വെറും രണ്ട് രൂപയാണ് ഇപ്പോഴും ഇവിടുത്തെ വില.ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിയും വിലയും കേട്ട് വളരെ ദൂരെ നിന്നു വരെ ആളുകൾ ഭക്ഷണം കഴിക്കാൻ എത്തുന്നുണ്ട്.ആലപ്പുഴയിൽ പോകുന്നവർ ഇനി കക്കാഴയത്തെ വഹാബിക്കയുടെ ചായ കടയിൽ കയറി ഒരു സെറ്റ് പൊറോട്ടയും ഒരു പ്ലെറ്റ് ബീഫ് കറിയും കഴിച്ചു നോക്കാൻ മറക്കല്ലേ.
ഇത്രയും വിലക്കുറവിൽ പൊറോട്ടയും ബീഫും കിട്ടുന്ന സ്ഥലം വേറൊന്നില്ല.വില കുറവാണ് എന്ന് കരുതി രുചിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇവിടെയില്ല.രുചി കൂട്ടിലും മാന്ത്രികൻ തന്നെയാണ് വഹാബിക്ക.പൊറോട്ടയും ബീഫും ഒരുമിച്ചു കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായതുകൊണ്ട് തന്നെ എല്ലാ ദിവസവും ഒരു നേരം എങ്കിലും ഇങ്ങനെ പൊറോട്ട കഴിക്കാറുണ്ട് ഇത് മലയാളികൾക്ക് വല്ലാത്തൊരു ഇഷ്ടമാണ്.നല്ല രുചിയുള്ള ബീഫ് കറി തേടി എവിടെയും പോയി കഴിക്കാറുണ്ട് പലരും.