കടുമാങ്ങ എല്ലാവർക്കും ഇഷ്ടമാണ്. മാങ്ങയുടെ സീസൺ ആയി കഴിഞ്ഞാൽ എല്ലാവരുടെയും വീടുകളിൽ കടുമാങ്ങ ഇട്ട് വയ്ക്കാറുണ്ട്. ചിലർ കടുമാങ്ങ ഇട്ട് കഴിഞ്ഞാൽ പെട്ടെന്നുതന്നെ അത് മോശമായി പോകാൻ സാധ്യതയുണ്ട്.എന്നാൽ കടുമാങ്ങ ഒരു വർഷങ്ങളോളം കേടുകൂടാതെ ഇരിക്കാൻ ഒരു സൂത്രമുണ്ട്.എങ്ങനെയാണ് കേടുകൂടാതെ കടുമാങ്ങ ഇടുന്നത് എന്ന് നോക്കാം.ചേരുവകൾ മാങ്ങ ഉപ്പ് കടുക് കായം ഉലുവ നല്ലെണ്ണ മുളകുപൊടി തയ്യാറാക്കുന്ന വിധം കണ്ണിമാങ്ങ പരുവത്തിലുള്ള മാങ്ങ ഞെട്ടൊടുകൂടി എടുത്തശേഷം ഇത് നന്നായി കഴുകിയെടുക്കുക.ഇത് വെള്ളമില്ലാതെ നല്ല ഡ്രൈ ആക്കി എടുക്കുക. ഒട്ടും ജലാംശം ഇല്ലാത്ത ഒരു ഭരണി എടുത്ത ശേഷം ഇതിലേക്ക് ഒരു ലയർ ഉപ്പിടുക. ഇതിനു മുകളിലേക്ക് നമ്മൾ കഴുകി വാരി വച്ചിരിക്കുന്ന മാങ്ങ ഇട്ടു കൊടുക്കുക.ഇനി ഒരു ലയർ കൂടി ഒപ്പിട്ട ശേഷം വീണ്ടും മാങ്ങ ഇട്ടു കൊടുക്കുക.ലാസ്റ്റ് മാങ്ങയുടെ മുകളിൽ ഉപ്പിട്ട് കൊടുത്ത ശേഷം ഒരു തുണി ഉപയോഗിച്ച് നന്നായി മുറുക്കി കെട്ടി വയ്ക്കുക. 15 ദിവസം ഇങ്ങനെ വെക്കണം.
അതിനിടയ്ക്ക് ഒരു മൂന്നാലു ദിവസം കൂടുമ്പോൾ ഈ ഭരണി നന്നായെന്നു കുലുക്കി കൊടുക്കണം.അപ്പോൾ ഉപ്പ് എല്ലാ മാങ്ങയിലും പിടിക്കും.15 ദിവസത്തിനു ശേഷം എടുത്തു നോക്കുമ്പോൾ ഈ ഉപ്പ് നല്ല വെള്ളം ആയി വന്നിരിക്കുന്നത് കാണാം.ഇനി ഈ ഉപ്പ് വെള്ളവും മാങ്ങയും രണ്ടായി വേർതിരിക്കണം. ഇനി ഈ ഉപ്പുവെള്ളം നന്നായെന്ന് തിളപ്പിച്ചു തണുക്കാൻ വെക്കുക. ഒരു പാനിലേക്ക് കടുകിട്ട് അതൊന്നു ചൂടാക്കിയെടുക്കുക. അതുപോലെ ഉലുവയും കായവും ചൂടാക്കിയെടുക്കുക. ബാക്കി വെച്ചിരിക്കുന്ന ഉലുവയും കായവും കൂടി പൊടിച്ചെടുക്കുക. അത് പോലെ കടുകും പൊടിച്ചെടുക്കുക. നേരത്തെ തണുപ്പിക്കാൻ വെച്ച ഉപ്പു വെള്ളത്തിലേക്ക് മുളകുപൊടി ഇട്ട് കൊടുക്കുക.
ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഉലുവയും കായവും കടുകും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഉപ്പിലിട്ട് വാരി വച്ചിരിക്കുന്ന മാങ്ങ ഇട്ടു കൊടുക്കുക.ഇനി ഇത് ഒട്ടും ജലാംശം ഇല്ലാത്ത ഒരു ഭരണി യിലേക്ക് ഒഴിക്കുക. ഇതിലേക്ക് ചൂടാക്കിയ നല്ലെണ്ണ തിളപ്പിച്ചത് കൊടുക്കുക.ഒരു കോട്ടൻ തുണി നല്ലെണ്ണയിൽ മുക്കിയ ശേഷം ഭരണിയുടെ അകത്ത് മാങ്ങയുടെ മുകളിലായി ഇട്ടുകൊടുക്കുക. ഒട്ടു വായു കേറാതെ ഈ ഭരണി നല്ലവണ്ണം അടച്ചു മൂടിവയ്ക്കുക. ഇത് ഒരു വർഷം വരെ ഒട്ടും കേടുകൂടാതെ ഇരിക്കും