പഞ്ചസാര വേണ്ട ഈ രീതിയിലൊന്ന് കേക്ക് ഉണ്ടാക്കിനോക്കൂ പ്രായമായവർക്കും കഴിക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെട്ട ഒന്നാണ് കേക്ക്. എന്നാൽ കേക്കിൽ ധാരാളം മധുരം അടങ്ങിയത് കൊണ്ട് ഇത് പ്രായമവർ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അപ്പോൾ പഞ്ചസാര ഇല്ലാതെ കേക്കുണ്ടാക്കിയാലോ അപ്പോൾ പഞ്ചസാര ഇല്ലാതെ ഒരു സ്പാനിഷ് ഡിലൈറ്റ് കേക്ക് ഉണ്ടാക്കാം.ചേരുവക മൈദ ഒരു കപ്പ് ബേക്കിങ് പൗഡർ ഒരു സ്പൂൺ ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ ഉപ്പ് ആവിശ്യത്തിന് കൊക്കോ പൗഡർ രണ്ട് ടേബിൾസ്പൂൺ കോഴിമുട്ട മൂന്ന് വാനില എസൻസ് ഒരു ടീസ്പൂൺ പനങ്കൽക്കണ്ടം മുക്കാൽ കപ്പ് വിനാഗിരി കാൽ ടീസ്പൂൺ ബട്ടർ വിപ്പിംഗ് ക്രീം തയ്യാറാക്കുന്ന വിധം ഒരു അരിപ്പയിലേക്ക് മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡ ഉപ്പ് കൊക്കോ പൗഡർ എന്നിവ ഇട്ട് അരിച്ചെടുക്കുക. ഇനി കോഴിമുട്ട നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇതിന് മിക്സിയുടെ ജാറിട്ട് നന്നായി അടിച്ചാലും മതി. ഇനി ഇതിലേക്ക് വാനില എസൻസും കൂടി ഒന്നുകൂടി അടിച്ചെടുക്കുക.ഇതിലേക്ക് പഞ്ചസാരയ്ക്ക് പകരം പനംകൽക്കണ്ടം കൂടി ഇട്ട ശേഷം അല്പം ഓയിലും ഒഴിച്ച് അടിച്ചെടുക്കുക.ഇനി ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം നമ്മൾ നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന ഡ്രൈ ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കുക.ഇനി ഇത് മിക്സ് ചെയ്ത് എടുക്കുക.

ഇനി ഇതിലേക്ക് വിന്നാഗിരി കൂടി ചേർത്ത് മിക്സ് ചെയ്യുക.ഇനി കേക്ക് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് ഓയിൽ പേപ്പർ ഇട്ട് അതിൽ അല്പം നെയ്യ് പുരട്ടുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന കേക്കിന്‍റെ ബാറ്റർ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.ഈ പാത്രം ഒരു ഇടിയപ്പ പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒരു 40 മിനിറ്റ് ആവിയിൽ വേവിക്കുക. ഇനി ഒരു കപ്പ് പനംകൽക്കണ്ടം ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക.ഒരു പാൻ ചൂടാക്കി കാൽക്കപ്പ് പനംകൽക്കണ്ടം ഇതിലേക്കിടുക. ഇനി ഇതിലേക്ക് ബട്ടറും വിപ്പിംഗ് ക്രീമും ചേർത്ത് മിക്സ് ചെയ്യുക. ശേഷം വാങ്ങിവെക്കുക ഇതുപോലെ ഒരു പാൻ ചൂടാക്കി പനംകൽക്കണ്ടം ഇട്ട് മെൽറ്റ് ആക്കിയ ശേഷം ഇതിലേക്ക് ബട്ടറും ആഡ് ചെയ്ത് അണ്ടിപ്പരുപ്പും ബദാമും പൊടിച്ച് ചേർക്കുക.ഇതും വാങ്ങി വെക്കുക. പാത്രത്തിൽ നെയ്യ് പുരട്ടി ശേഷം അതിലേക്ക് ഒഴിക്കുക. അത് കുറച്ചുകഴിയുമ്പോൾ സെറ്റ് ആയി വരും. ഇതിനെ പ്രളാൻ എന്നാണ് പറയുന്നത്.ഇനി വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്ത ശേഷം ഇതിലേക്ക് കോഫി പൗഡറും ബൂസ്റ്റും ചേർത്ത് ഒന്നുകൂടി ബീറ്റ് ചെയ്യുക.

നേരത്തെ റെഡി ആക്കി വച്ചിരിക്കുന്ന പനം കൽക്കണ്ടവും വിപ്പിംഗ് ക്രീമും ചേർത്ത മിശ്രിതം ഇതിലേക്കിട്ട് ഒന്നുകൂടി നന്നായി ബീറ്റ് ചെയ്യുക.കേക്ക് ഡിമോൾഡ് ചെയ്ത് എടുത്ത ശേഷം ഇത് രണ്ടായി മുറിച്ച് എടക്കുക. ഇതിലേക്ക് പനങ്കൽക്കണ്ടത്തിന്‍റെ സിറപ്പ് ചേർത്ത ശേഷം വിപ്പിംഗ് ക്രീം തേച്ചു കൊടുക്കുക.നമ്മൾ റെഡിയാക്കിയ പ്രളാൻ പൊട്ടിച്ച ശേഷം ഇതിലേക്ക് വെച്ചു കൊടുക്കുക.ഇതിന്റെ മുകളിലേക്ക് രണ്ടാമത്തെ കേക്കിന്‍റെ പീസ് വെച്ചതിനുശേഷം ഷുഗർ സിറപ്പ് ആഡ് ചെയ്തത് വിപ്പിംഗ് ക്രീമും നന്നായി തേച്ചു കൊടുക്കുക.ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ സ്പാനിഷ് ഡിലയിറ്റ് കേക്ക് റെഡി.

Leave a Reply

Your email address will not be published. Required fields are marked *