ഡാലിയ തുടങ്ങി എല്ലാ ചെടികളും കുലംകുത്തി പൂക്കാനും തഴച്ചുവളരാനും ഇങ്ങനെ വളർത്തിയാൽ മതി

നമ്മുടെ പൂന്തോട്ടങ്ങളെ കൂടുതൽ മനോഹരമാക്കുന്ന ഒന്നാണ് ഡാലിയ. ഒരുപാട് ഇതളുകളുള്ള ഈ ഡാലിയ പൂക്കൾ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.ചുവപ്പ് മഞ്ഞ ഓറഞ്ച് വെള്ള പിങ്ക് പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന ഡാലിയപ്പൂക്കൾ അലങ്കാരത്തിനും മറ്റുമായി ധാരാളമായി ഉപയോഗിക്കാറുണ്ട്. വിത്തു പാകിയും തണ്ടുകൾ മുറിച്ച് വേരുപിടിപ്പിച്ചു ഒക്കെ ഡാലിയ വളർത്താവുന്നതാണ്.ഡാലിയ നന്നായി പൂക്കാൻ അതിന്‍റെ നടീലും പരിചരണ രീതിയും എന്തൊക്കെയാണെന്ന് നോക്കാം. മൂന്ന് രീതിയിൽ ഡാലിയയുടെ പുതിയ തൈകൾ നമുക്ക് റെഡിയാക്കി എടുക്കാം.വിത്തു പാകിയും തണ്ടുകൾ മുറിച്ച് വേരുപിടിപ്പിച്ചും അതുപോലെ ഇതിന്‍റെ കിഴങ്ങിൽ നിന്നും ഒക്കെ പുതിയ തൈകൾ മുളപ്പിക്കാം.ഇതിൽ ഏറ്റവും എളുപ്പമായ രീതി കിഴങ്ങിൽ നിന്നും പുതിയ തൈകൾ മുളപ്പിക്കുന്നത് ആണ്. തണ്ട് മുറിച്ച് പുതിയ ഒരു ഡാലിയ ചെടി വളർത്തിയെടുക്കുന്ന കുറച്ചു പാടുള്ള കാര്യമാണ്.നമ്മൾ നഴ്സറിയിൽ നിന്നും പുതിയ ഒരു ഡാലിയ ചെടി വാങ്ങുമ്പോൾ മൂത്ത തണ്ടുള്ള ചെടി തന്നെ നോക്കി വാങ്ങുക.അതുപോല നല്ല ഡ്രൈനേജ് ഹോൾ ഉളള ചെടി ചട്ടിയിൽ ഇത് നടൻ പ്രത്യേകം ശ്രദ്ധിക്കുക.

പിന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതിൻ്റെ പ്രോട്ടീൻ മിക്സ് ആണ്.പ്രോട്ടീൻ മിക്സ് തയ്യാറാക്കുമ്പോൾ നല്ല ഇളക്കമുള്ള മണ്ണിൽ വേണം തയ്യാറാക്കാൻ.ചാണകപൊടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് കമ്പോസ്ററ് ചകിരിച്ചോർ മണ്ണ് എല്ലാം കൂടി മിക്സ് ചെയ്ത് അതിൽ വേണം ഈ ചെടി നടാൻ.നല്ല രീതിയിൽ സൂര്യപ്രകാശവും വെള്ളവും ആവശ്യമുള്ള ഒരു ചെടിയാണ് ഡാലിയ.വേനൽക്കാലത്ത് ആണെങ്കിൽ എല്ലാദിവസവും നനച്ചു കൊടുക്കണം.അധികം ഫംഗൽ ഇൻഫെക്ഷൻ ഒന്നും ഉണ്ടാകാത്ത ചെടിയാണിത്. ചില സമയത്ത് ഇതിന്‍റെ ഇലകളിൽ ഒക്കെ വെള്ളപ്പൊടി കാണപ്പെടാറുണ്ട്.ഇങ്ങനെ വരുമ്പോൾ നീം ഓയിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി.പിന്നെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ഇതിന്‍റെ ഫെർട്ടിലൈസർ ആണ്. ചാണകപ്പൊടി മാത്രമായി നമ്മളൊരിക്കലും ഈ ചെടിക്ക് ഇട്ടുകൊടുക്കരുത്.ഇങ്ങനെ ചെയ്താൽ പൂക്കൾ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് ചാണകപ്പൊടിയുടെ കൂടെ കമ്പോസ്റ്റും എല്ലുപൊടിയും എല്ലാം മിക്സ് ചെയ്തു വേണം ഇട്ടുകൊടുക്കാൻ.അതുപോലെ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ആ വെള്ളം ഡയലൂട്ട് ചെയ്ത് ഒഴിച്ചു കൊടുക്കാവുന്നതാണ്.

അതുപോലെ പഴത്തൊലി ഒരു ദിവസം വെള്ളത്തിലിട്ട് ആ വെള്ളം ഡയലൂട്ട് ചെയ്തും ഒഴിച്ചു കൊടുക്കാം. ആട്ടിൻ കാഷ്ഠം ജൈവ സ്ലറി ഇവയും ഡാലിയ പൂക്കൾ ധാരാളമായി ഉണ്ടാകാൻ ഉപയോഗിക്കാവുന്നതാണ്. ഇനി രാസവളങ്ങൾ ആണെങ്കിൽ എൻ പി കെ പോലുള്ള വളങ്ങളും നമുക്ക് കൊടുക്കാവുന്നതാണ്. എൻ ന്‍റെ അളവ്‌ കുറച്ചു കുറവും പിയും കെ യും കൂടുതലുളള വളം നോക്കി വേണം എടുക്കാൻ.വളരെ കുറഞ്ഞ അളവിൽ മാത്രമേ രാസവളങ്ങൾ ഉപയോഗിക്കാവൂ.കിഴങ്ങിൽ നിന്നും വിത്തിൽ നിന്നുമൊക്കെ പുതിയ തൈകൾ മുളപ്പിച്ച് എടുക്കാനുള്ള സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ്. വിത്ത് അല്ലെങ്കിൽ കിഴങ്ങു നടുമ്പോൾ ആദ്യം ഒരു ലയർ മണ്ണിട്ടു കൊടുത്തശേഷം വിത്ത് അല്ലെങ്കിൽ കിഴങ്ങു പാകുക.കരിയില പൊടിച്ചത് ഇട്ടു കൊടുക്കുക.

എല്ലാദിവസവും നന്നായി നനച്ചു കൊടുക്കണം. രണ്ടുമൂന്ന് ആഴ്ച കഴിയുമ്പോൾ മുളവരും. ഒരു നാലില് പരുവമാകുമ്പോൾ ഇത് മറ്റൊരു ചട്ടിയിലേയ്ക്ക്ക് പറിച്ചു നടാവുന്നതാണ്. ഒരു ഡാലിയ ചെടിയുടെ ആയുസ്സ് എന്ന് പറയുന്നത് രണ്ടുവർഷമാണ്. ആ സമയമാകുമ്പോൾ ചെടി ഉണങ്ങി പോകും. ഇങ്ങനെ സംഭവിക്കുമ്പോൾ അതിന്‍റെ തണ്ട് അതുപോലെ തന്നെ അവിടെ ഉണ്ടാവും.അതിനടിയിലെ കിഴങ്ങു നമുക്ക് വീണ്ടും പാകാവുന്നതാണ്.അതുപോലെ വളം ഇട്ടു കൊടുക്കുമ്പോൾ ഒരിക്കലും ചെടിയുടെ കടക്കൽ ഇട്ടു കൊടുക്കരുത്.മണ്ണിളക്കി വേണം ഇട്ട് കൊ ടുക്കാൻ. നല്ല രീതിയിൽ പരിപാലിച്ചു കഴിഞ്ഞാൽ രണ്ടു വർഷം വരെ ഇത് നല്ലതുപോലെ കുലംകുത്തി പൂക്കും.

Leave a Reply

Your email address will not be published. Required fields are marked *